Don't Miss!
- News
കോന്നിയുടെ സമഗ്രവികസനം ഉറപ്പുവരുത്തുന്ന ലക്ഷ്യബോധമുള്ള ബജറ്റ്: അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ
- Lifestyle
കറുത്തിരുണ്ട ചുരുളന്‍ മുടിക്ക് നല്ല പച്ചക്കറിവേപ്പിലയും ആവണക്കെണ്ണയും
- Sports
സിറാജ് പഴ സിറാജല്ല, 'റിച്ച് ഡാ'-കോടികളുടെ സമ്പാദ്യം! കാര്‍ കളക്ഷനുമുണ്ട്- അറിയാം
- Automobiles
റെയിൽ പാളങ്ങൾ എന്തുകൊണ്ട് സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമ്മിച്ചുകൂടാ? ഇന്നും ഇരുമ്പിൽ തന്നെ തുടരുന്നതെന്ത്?
- Technology
കൊവിഡ് മഹാമാരിക്ക് പിന്നിലെ സൂത്രധാരൻ..? ബിൽ ഗേറ്റ്സിന് പറയാനുള്ളതും അറിഞ്ഞിരിക്കണം
- Finance
9/10 ഓപ്ഷന് ട്രേഡര്‍മാരും നഷ്ടത്തില്‍, എന്തുകൊണ്ട് ഭൂരിപക്ഷം പേര്‍ക്കും പണം നഷ്ടപ്പെടുന്നു? 3 കാരണങ്ങള്‍
- Travel
വാലന്റൈൻ ദിനം: ഇഷ്ടം നോക്കി യാത്ര പോകാം.. ബാലിയിൽ തുടങ്ങി മൂന്നാർ കടന്ന് ഋഷികേശ് വരെ
ആസിഫിനോട് ക്രഷുണ്ടായിരുന്നു, കൂടെ അഭിനയിച്ചതോടെ മാറി; ഇപ്പോള്‍ പ്രണയമുണ്ടെന്നും രചന
സീരിയലില്‍ നിന്നും സിനിമയിലെത്തിയ താരമാണ് രചന നാരായണ്‍കുട്ടി. ഈയ്യടുത്തിറങ്ങിയ ആറാട്ട് എന്ന മോഹന്‍ലാല്‍ ചിത്രത്തിലും രചനയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ തനിക്ക് മലയാള സിനിമയിലെ ഒരു നടനോട് ക്രഷ് തോന്നിയിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് രചന നാരായണന്‍കുട്ടി. ബിഹൈന്‍ഡ് വുഡ്സ് ഐസിന് നല്കിയ അഭിമുഖത്തിലായിരുന്നു രചന മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
ചില സിനിമതാരങ്ങളുടെ ജാഡ കാണുമ്പോള്‍ ദേഷ്യം വരാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്നായിരുന്നു രചനയുടെ മറുപടി. അങ്ങനെ ജാഡയുള്ള ആരേയും കണ്ടിട്ടില്ല. നമ്മള് എങ്ങനെ നില്ക്കുന്നുവോ അതുപോലെയിരിക്കും എന്നും താരം പറഞ്ഞു. ചില നടിമാരോട് അസൂയ തോന്നിയിട്ടുണ്ട് എന്നാണ് രചന പറയുന്നത്. ആ നടി ഉര്‍വശി ആണ്. ഒരു നടിയെന്ന നിലയില്‍ അസാധ്യമാണ് ചേച്ചിയെന്നാണ് രചന പറയുന്നത്. ശോഭനാക്കയ്ക്ക് ഒരു നര്‍ത്തകി എന്ന നിലയിലാണ് ഞാന്‍ പ്രാധാന്യം നല്‍കുന്നത്. ഒരു നടിയെന്ന നിലയില്‍ ഉര്‍വശി ചേച്ചി, ലാലേട്ടനെ കംപ്ലീറ്റ് ആക്ടര്‍ എന്ന് വിളിക്കുന്നത് പോലെ കംപ്ലീറ്റ് ആക്ട്രസ് ആണ്. അതിലെനിക്ക് ചേച്ചിയോട് കുറച്ച് അസൂയയുണ്ടെന്നും രചന പറയുന്നു.

തിരക്കഥയിലുള്ള കോമഡി പരമ ബോര് ആണെന്ന് അറിഞ്ഞിട്ടും ചെയ്യേണ്ടി വന്നിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഉണ്ടെന്നായിരുന്നു രചന പറഞ്ഞത്. മറിമായം എന്ന പരമ്പര ചെയ്യുമ്പോള്‍ ചില തിരക്കഥയൊക്കെ ഭയങ്കര ബോറായിരിക്കുമെന്നും പക്ഷെ വേറെ ഓപ്ഷനുണ്ടായിരിക്കില്ലെന്നും താരം പറയുന്നു. അത് ചെയ്യും. പക്ഷെ അഭിനേതാക്കള്‍ ഇംപ്രവൈസ് ചെയ്ത് അത് തരണം ചെയ്തിട്ടുണ്ടെന്നാണ് രചന പറയുന്നത്. തന്റെ അഭിനയം കണ്ടിട്ട് അറിയാവുന്ന പണി ചെയ്താല്‍ പോരെ എന്ന് പറഞ്ഞവരുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഉണ്ട് എന്നായിരുന്നു രചന പറഞ്ഞത്. അവര്‍ അങ്ങനെ പറഞ്ഞത് കൊണ്ട് അത് ശരിയാവണമെന്നില്ലല്ലോ എന്നും താരം പറയുന്നു. സീരിയലില്‍ നിന്നും സിനിമയിലേക്ക്, ഇനി സീരിയലിലേക്ക് അവസരം വന്നാല്‍ പോകുമോ എന്ന് ചോദിച്ചപ്പോള്‍ സംശയത്തിലാണ്. ഭാവിയെക്കുറിച്ച് നമുക്കൊന്നും പറയാനാകില്ലല്ലോ. ഇല്ലെന്നും അതെയെന്നും പറയാനാകില്ലെന്നാണ് രചന മറുപടി നല്‍കിയത്.

ഗ്ലാമറസ് റോള്‍ ചെയ്യാന്‍ മടിയില്ലെന്നും രചന പറയുന്നു. നേരത്തെ തിലോത്തമ എന്ന സിനിമയില്‍ ചെയ്തിരുന്നു. അതിലൊരു ബാര്‍ ഡാന്‍സര്‍ ആയിട്ടാണ് ചെയ്തത്. ബാര്‍ ഡാന്‍സ് ചെയ്തിട്ടുമുണ്ടെന്നും രചന ചൂണ്ടിക്കാണിക്കുന്നു. അഭിനയിച്ച സിനിമകളില്‍ ചിലത് വേണ്ടായിരുന്നുവെന്ന് തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അങ്ങനെ പറയുന്നതില്‍ ഒരര്‍ത്ഥവുമില്ല. ചെയ്ത് കഴിഞ്ഞിട്ട് സംസാരിച്ചിട്ട് കാര്യമില്ല. ചെയ്യുന്നതിന് മുമ്പ് അറിവുണ്ടാക്കുക, തയ്യാറെടുപ്പുകള്‍ നടത്തുകയാണ് വേണ്ടതെന്നായിരുന്നു രചന പറഞ്ഞത്. നായകന്മാരോട് പ്രണയം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ക്രഷ് തോന്നിയിട്ടുണ്ടെന്നായിരുന്നു രചന മറുപടി നല്‍കിയത്. എനിക്ക് ആസിഫിനെ ഭയങ്കര ഇഷ്ടമാണ്. ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അഭിനയിക്കുന്നതിന് മുമ്പ് ഭയങ്കര ക്രഷ് ആയിരുന്നു. പിന്നെ യു ടൂ ബ്രൂട്ടസില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചു. പിന്നെ നല്ല കൂട്ടായി അപ്പോള്‍ ക്രഷ് ഒക്കെ മാറിയെന്നും രചന പറയുന്നു. അതേസമയം ഇത് ആസിഫിനോട് പറഞ്ഞിട്ടില്ലെന്നും രചന വ്യക്തമാക്കുന്നു.

തനിക്ക് സിനിമ സംവിധാനം ചെയ്യാന്‍ പ്ലാനുണ്ടെന്നും രചന വെളിപ്പെടുത്തുന്നു. കൊവിഡ് സാഹചര്യം വന്നില്ലായിരുന്നുവെങ്കില്‍ ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയില്‍ പോയി പഠിക്കാനിരിക്കുകയായിരുന്നു. അത് നടന്നില്ല. ഓണ്‍ലൈന്‍ കോഴ്സ് നടക്കുന്നുണ്ട്. പക്ഷെ എനിക്ക് അവിടെ പോയി പഠിക്കണം. അങ്ങനെ പഠിച്ച് വന്നിട്ട് എല്ലാം ഒത്തു വരികയാണെങ്കില്‍ ചെയ്യണം എന്നാണ് രചന പറയുന്നത്. തനിക്ക് ജ്യോതിഷത്തില്‍ വിശ്വാസമുണ്ടെന്നും രചന പറയുന്നു. എന്നെക്കാള്‍ കൂടുതല്‍ എന്റെ അച്ഛനും അമ്മയക്കുമാണ് വിശ്വാസം കൂടുതല്‍. എല്ലാ വീട്ടിലും ഉള്ളത് പോലെ. അവര്‍ പറയുന്നത് ഞാന്‍ കേള്‍ക്കുകയും ചെയ്യും. അതൊരു സയന്‍സ് ആണ്. ഞാന്‍ സയന്‍സില്‍ വിശ്വസിക്കുന്നുണ്ടെന്നാണ് താരം പറയുന്നത്.

അതേസമയം രചന പ്രേതത്തില്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ നെഗറ്റീവ് എനര്‍ജിയില്‍ വിശ്വാസിക്കുന്നുണ്ട്. ഒരിടത്ത് ചെന്നു കയറുമ്പോള്‍ അനുഭവപ്പെടുന്ന നെഗറ്റീവ് എനര്‍ജി ഫീല്‍ ചെയ്്തിട്ടുണ്ടെന്നാണ് രചന പറയുന്നത്. സ്വന്തം ഡയലോഗ് തീയേറ്ററിലിരുന്ന് കേട്ടിട്ട് ചിരി വന്നിട്ടുണ്ടെന്നും താരം പറയുന്നത്. ആമേനിലെ പോ കോഴി എന്നതാണ് ആ ഡയലോഗ് എന്നും താരം പറയുന്നു. ജീവിതത്തില്‍ ഇപ്പോള്‍ പ്രണയമുണ്ടോ എന്ന ചോദ്യത്തിനും ഉണ്ടെന്നായിരുന്നു രചന നല്കിയ മറുപടി.
-
കലാഭവൻ മണി അന്ന് നിരാശനായി മടങ്ങി; ആദ്യ സിനിമയിൽ സംഭവിച്ചത്! സംവിധായകൻ സുന്ദർ ദാസിന്റെ വാക്കുകൾ
-
മണിക്കുട്ടനുമായി പ്രശ്നം ഉണ്ടായി; ഫിനാലെയ്ക്ക് പോയപ്പോഴാണ് പിന്നെ കണ്ടത്, അഭിനയത്തെ കുറിച്ച് സന്ധ്യ മനോജ്
-
'ഭർത്താവ് ജോലി കഴിഞ്ഞ് വരുമ്പോഴേക്കും എനിക്ക് ക്ലാസ്; അന്ന് ഡാൻസ് കോസ്റ്റ്യൂമിൽ പെട്രോളടിക്കാൻ പോയപ്പോൾ'