സാന്ത്വനം 2 ചെയ്യാത്തത് എന്തുകൊണ്ട്? സിനിമയ്ക്കായി ദുബായ് ജോലി വിട്ടു; പക്ഷെ സിനിമ വന്നപ്പോള്‍...
മലയാളികള്‍ക്ക് സുപരിചിതനാണ് രജീവ് പരമേശ്വര്‍. എന്റെ മാനസപുത്രി മുതല്‍ സാന്ത്വനം വരെയുള്ള എക്കാലത്തേയും ജനപ്രീയ പരമ്പരകളില്‍ നായകനായി കയ്യടി നേടിയ നടനാണ് രാജീവ്. സാന്ത്വനത്തിലെ ബാലേട്ടനാണ് ഇന്ന് രാജീവ് പരമേശ്വര്‍ ആരാധകര്‍ക്ക്. പരമ്പരയുടെ ആദ്യ സീസണ്‍ അവസാനിച്ച് രണ്ടാം സീസണ്‍ ആരംഭിച്ചിരിക്കുകയാണ്. എന്നാല്‍ തങ്ങളുടെ ബാലേട്ടനും ദേവേടത്തിയും അനിയന്മാരുമൊന്നും ഇല്ലല്ലോ എന്ന വിഷമത്തിലാണ് ആരാധകര്‍.
ഇപ്പോഴിതാ സാന്ത്വനത്തെക്കുറിച്ചും എന്തുകൊണ്ടാണ് രണ്ടാം ഭാഗത്തില്‍ തങ്ങള്‍ ഇല്ലാത്തതെന്നുമെല്ലാം പറയുകയാണ് രാജീവ് പരമേശ്വര്‍. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് രാജീവ് മനസ് തുറന്നത്. സാന്ത്വനത്തില്‍ അഭിനയിച്ച എല്ലാ അഭിനേതാക്കള്‍ക്കും അവരുടെ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത അനുഭവം ആയിരിക്കും. അത് വേറൊരു സംഭവമായിരുന്നുവെന്നാണ് രാജീവ് പറയുന്നത്.

''സാന്ത്വനം നേരത്തെ തന്നെ തമിഴില്‍ പാണ്ഡ്യന്‍ സ്റ്റോഴ്‌സ് എന്ന പേരില്‍ നടക്കുന്ന പരമ്പരയാണ്. അവിടേയും ഇതുപോലെ സൂപ്പര്‍ ഹിറ്റായിരുന്നു സീസണ്‍ 1. സീസണ്‍ 2 വന്നപ്പോള്‍ കുറേ ആര്‍ട്ടിസ്റ്റുകളെയൊക്കെ മാറ്റി വേറൊരു കഥ ചെയ്തു. അതില്‍ എന്റെ ക്യാരക്ടറും ചിപ്പിയുടെ ക്യാരക്ടറുമുണ്ട്. അത് മലയാളത്തില്‍ ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ രഞ്ജിത്തേട്ടനൊക്കെ വേറെ തിരക്കുകളില്ലാത്തതിനാല്‍ താല്‍പര്യമില്ലെന്ന് പറഞ്ഞു. ചിപ്പി ഒരു ദിവസം ഞങ്ങളെ എല്ലാവരേയും വിളിച്ചു. സാന്ത്വനം 2 തുടങ്ങാന്‍ പ്ലാനുണ്ട്. ഞങ്ങളില്ല, നിങ്ങള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ ചെയ്യാമെന്ന് പറഞ്ഞു. ഒരുവിധം എല്ലാവരും ഇല്ലെന്ന് പറഞ്ഞു.'' എ്ന്നും രാജീവ് പറയുന്നു.
സീസണ്‍ 2വിലെ കഥാപാത്രങ്ങള്‍ പ്രായമുള്ളവരാണ്. അത്തരം കഥാപാത്രങ്ങള്‍ ചെയ്യാനുള്ള സമയമായിട്ടില്ല. മാത്രമല്ല ഇപ്പോള്‍ പറയുന്നത് മക്കളുടെ കഥയാണ്. അതിനാല്‍ സീസണ്‍ 1ലൂടെ നേടിയ സ്വീകാര്യതയും ഇഷ്ടവും നഷ്ടപ്പെടാതിരിക്കാന്‍ സീസണ്‍ 2വില്‍ അഭിനയിക്കേണ്ടെന്ന് തീരുമാനിച്ചുവെന്നാണ് താരം പറയുന്നത്. താന്‍ സിനിമയിലേക്ക് എത്തിയ കഥയും രാജീവ് പങ്കുവെക്കുന്നുണ്ട്.
''നടന്‍ ശ്രീരാമന്‍ അമ്മാവന്റെ സുഹൃത്താണ്. അമ്മാവനോട് അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നൊക്കെ പറഞ്ഞിട്ടുണ്ട്. ഒരു ദിവസം അമ്മാവന്‍ നിനക്ക് അഭിനയിക്കണോ എന്ന് ചോദിച്ചു. ശ്രീരാമേട്ടന്‍ പറഞ്ഞിട്ട് വിളിക്കുന്നതാണ്. ഹരികുമാര്‍ സാറിന്റെ സിനിമയാണ്. തൃശ്ശൂരാണ് ഷൂട്ട്. ചെല്ലാന്‍ പറഞ്ഞു. ചെറിയ വേഷമാണ്. അങ്ങനെ ചെയ്ത സിനിമയാണ് സ്വയംവര പന്തല്‍''.

''അതിന് മുമ്പ് ഞാന്‍ ദുബായില്‍ പോയിരുന്നു. വിസ പുതുക്കുന്നതിന്റെ ഭാഗമായി രണ്ട് മാസത്തേക്ക് നാട്ടിലേക്ക് വന്നതായിരുന്നു. പോകേണ്ട സമയം ആയപ്പോഴാണ് ഇത് വന്നത്. ജോയിന്‍ ചെയ്ത് മൂന്ന് ദിവസം ഷൂട്ട് ചെയ്തു. പിന്നെ അവര്‍ ബ്രേക്ക് ചെയ്തു. ജയറാമേട്ടന് യുഎസില്‍ ഷോ ഉണ്ടായിരുന്നു. അപ്പോള്‍ എനിക്ക് വിസ വന്നു. അപ്പോഴാണ് ശ്രീരാമേട്ടന്‍ അമ്മാവനോട് അവനോട് പോകല്ലേ എന്ന് പറ, ജയറാമേട്ടന്‍ തിരികെ വന്നിട്ട് കണ്ടിന്യുറ്റി ഷോട്ട് എടുക്കാനുണ്ടാകും എന്ന് പറയുന്നത്.''താരം പറയുന്നു.
വീട്ടിലൊക്കെ പ്രശ്‌നമായി. പക്ഷെ ബ്രദര്‍ ഇന്‍ ലോ ഒക്കെ നല്ല പിന്തുണയായിരുന്നു. നിനക്ക് അങ്ങനൊരു ആഗ്രഹമുണ്ടെങ്കില്‍ ചെയ്യൂവെന്ന് പറഞ്ഞു. പക്ഷെ പടം വന്നപ്പോള്‍ സീനുകള്‍ കുറഞ്ഞുവെന്നും താരം ഓര്‍ക്കുന്നുണ്ട്. മോഡലിംഗിലൂടെയാണ് രാജീവ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. സംഗീത ആല്‍ബങ്ങളിലൂടേ സീരിയിലേക്കും അവിടെ നിന്നും സിനിമയിലേക്കുമെത്തി. സിനിമയേക്കാളും രാജീവിനെ താരമാക്കിയത് പരമ്പരകളാണ്.


Click it and Unblock the Notifications











