ഇന്നലെ ഒരു പരിപാടിയില്‍ അദ്ദേഹത്തെപ്പറ്റി സംസാരിച്ചതാണ്! നെടുമ്പ്രം ഗോപിയെക്കുറിച്ച് രാജേഷ് ഹെബ്ബാര്‍

കഴിഞ്ഞ ദിവസമായിരുന്നു മുതിര്‍ന്ന നടന്‍ നെടുമ്പ്രം ഗോപിയുടെ മരണം. സിനിമയിലൂടേയും സീരിയലുകളിലൂടേയുമെല്ലാം ഗോപിയെ മലയാളികള്‍ക്ക് അറിയാമായിരുന്നു. കാഴ്ചയിലെ മമ്മൂട്ടിയുടെ അച്ഛന്‍ വേഷത്തിലൂടെയാണ് സിനിമാ പ്രേമികള്‍ക്കിടയില്‍ ഗോപി സുപരിചിതനായി മാറുന്നത്.

ഇപ്പോഴിതാ നെടുമ്പ്രം ഗോപിയെക്കുറിച്ചുള്ള നടന്‍ രാജേഷ് ഹെബ്ബാറിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ അദ്ദേഹം പറയുന്നത് താന്‍ ഈയ്യടുത്ത് ഒരു ഉദ്ഘാടന ചടങ്ങില്‍ അദ്ദേഹത്തിന്റെ പേര് പരാമര്‍ശിച്ചിരുന്നുവെന്നാണ് രാജേഷ് ഹെബ്ബാര്‍ പറയുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

 Nedumbaram Gopi

''വിട ഗോപി സാര്‍. പ്രായം ഒരു നമ്പര്‍ മാത്രമാണെന്ന് തന്റെ കഴിവിലൂടെ തെളിയിച്ച മനുഷ്യന്‍. 60 നും 101 നും ഇടയില്‍ പ്രായമുള്ള അമ്മമാരുടെ നാടകോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ഞാന്‍ ഇന്നലെ അദ്ദേഹത്തിന്റെ പേര് പരാമര്‍ശിച്ചതേയുണ്ടായിരുന്നുള്ളൂ. കാഴ്ചയിലെ പ്രകടനത്തിലൂടെ എങ്ങനെയാണ് അദ്ദേഹം ലൈംലൈറ്റിലേക്ക് കയറി വന്നതെന്ന്''.

''വൈകിയ പ്രായത്തിലാണ് ഗോപി സാര്‍ സിനിമയിലുടെ മാന്ത്രികലോകത്തിലേക്ക് വന്നത്. തന്റെ തനത് ശൈലിയിലൂടേയും ഡയലോഗ് പ്രസന്റേഷനിലൂടേയും അദ്ദേഹം സ്വന്തമായൊരു പേര് നേടിയെടുത്തു. കെകെ രാജീവ് സംവിധാനം ചെയ്ത പരമ്പരയായ ഓര്‍മ്മ മുതല്‍ അദ്ദേഹത്തിനൊപ്പം നിരവധി തവണ പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കുസൃതിക്കണ്ണുകളും, വലിയ ചിരിയും പൊട്ടിച്ചിരിയുമൊക്കെ ഞാന്‍ ഓര്‍ക്കുന്നുണ്ട്. വിട സാര്‍'' രാജേഷ് ഹെബ്ബാര്‍ പറയുന്നു.

''നിങ്ങളുടേത് മനോഹരമായൊരു ഇന്നിംഗ്‌സായിരുന്നു. നിറഞ്ഞ ഹൃദയവുമായാണ് നിങ്ങള്‍ പോയിട്ടുണ്ടാവുക എന്നറിയാം. നിങ്ങളുടെ ചിരിക്കുന്ന കണ്ണുകളും കുസൃതിച്ചിരിയും ഡയലോഗുകളും സിനിമയിലൂടെ എന്നെന്നും ജീവിക്കുമെന്ന് അറിഞ്ഞു കൊണ്ടാകും നിങ്ങള്‍ പോയത്'' എന്നും അദ്ദേഹം പറയുന്നു.

Recommended Video

ദിൽഷയ്ക്ക് ഒരു പ്രണയവും ഇല്ല, റോബിൻ മനസിലാക്കണമായിരുന്നു | *BiggBoss

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X