അനിയത്തിയുടെ കൂട്ടുകാരിയെ പാട്ടുപാടി പാട്ടിലാക്കി; പ്രണയകഥ പറഞ്ഞ് രാജേഷ് ഹെബ്ബാര്‍
മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് രാജേഷ് ഹെബ്ബാര്‍. സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും രാജേഷ് ഹെബ്ബാറിനെ മലയാളികള്‍ കൂടുതല്‍ അറിയുന്നത് ടെലിവിഷനിലൂടെയാണ്. വില്ലനായും നായകനായും സഹനടനായുമെല്ലാം അദ്ദേഹം ടെലിവിഷന്‍ രംഗത്ത് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ പാട്ടു പാടിയും ഡാന്‍സ് ചെയ്തും അവതാരകനായുമെല്ലാം ഹെബ്ബാര്‍ കയ്യടി നേടിയിട്ടുണ്ട്.
ഓണ്‍ സ്‌ക്രീനിലെ കഥാപാത്രങ്ങള്‍ക്ക് പുറമെ ഓഫ് സ്‌ക്രീനിലെ രാജേഷ് ഹെബ്ബാറും പ്രേക്ഷകരുടെ പ്രിയങ്കരനാണ്. തന്റെ 35-ാം വയസിലാണ് രാജേഷ് ഹെബ്ബാര്‍ അഭിനയത്തിലേക്ക് കടക്കുന്നത്. എന്നാല്‍ അതൊരിക്കലും രാജേഷ് ഹെബ്ബാറിന്റെ വളര്‍ച്ചയ്ക്ക് തടസമായില്ല. പ്രേക്ഷകര്‍ എക്കാലത്തും ഓര്‍ത്തിരിക്കുന്ന കഥാപാത്രങ്ങള്‍ ടെലിവിഷന്‍ പരമ്പരകളിലും സിനിമകളിലും അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

അനിതയാണ് രാജേഷ് ഹെബ്ബാറിന്റെ ഭാര്യ. ഇപ്പോഴിതാ തന്റേയും ഭാര്യയുടേയും പ്രണയ കഥ പങ്കുവെക്കുകയാണ് രാജേഷ് ഹെബ്ബാര്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
തങ്ങളുടേത് പ്രണയ വിവാഹമായിരുന്നു എന്നാണ് രാജേഷ് ഹെബ്ബാര്‍ പറയുന്നത്. രാജേഷിന്റെ അനിയത്തിയുടെ കൂട്ടുകാരിയായിരുന്നു അനിത. താന്‍ ഇന്നല്ലെങ്കില്‍ നാളെ ഒരു നടനായി മാറുമെന്ന കാര്യം തങ്ങള്‍ കല്യാണം കഴിക്കുന്ന സമയത്ത് തന്നെ അനിതയ്ക്ക് അറിയാമായിരുന്നു. അതിന്റെ കാരണം, അനിത ആദ്യമായി രാജേഷിനെ കാണുന്നത് സറ്റേജില്‍ വച്ചായിരുന്നു. വെസ്‌റ്റേണ്‍ സംഗീതത്തില്‍ പത്ത് വര്‍ഷക്കാലം പ്രൊഫഷണല്‍ വോക്കലിസ്റ്റായി ഒരു ബാന്റില്‍ പാടിയിരുന്നു രാജേഷ് ഹെബ്ബാര്‍. ഇക്കാലത്താണ് അനിതയെ പരിചയപ്പെടുന്നത്.
സഹോദരിയുടെ കോളേജില്‍ ഒരു പരിപാടിയ്ക്കായി എത്തിയതായിരുന്നു രാജേഷ് ഹെബ്ബാറും സംഘവും. '' സ്റ്റേജില്‍ നിന്നും പാട്ട് കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ എന്റെ അനിയത്തി അവളുടെ ഫ്രണ്ട്‌സിനെ പരിചയപ്പെടുത്താന്‍ കൊണ്ടുവന്നിരുന്നു. അതില്‍ ഒരാള്‍ ആയിരുന്നു എന്റെ ഭാര്യ ആയ അനിത. ഞങ്ങള്‍ ആദ്യം സുഹൃത്തുക്കളായി'' എന്നാണ് രാജേഷ് ഹെബ്ബാര്‍ പറയുന്നത്. അതേസമയം ആദ്യം പ്രണയം പറഞ്ഞത് താനായിരുന്നില്ലെന്നും അനിതയായിരുന്നുവെന്നും രാജേഷ് ഹെബ്ബാര്‍ പറയുന്നുണ്ട്.
''ഞാന്‍ ആയിരുന്നില്ല പ്രൊപ്പോസ് ചെയ്തത്. അനിത എന്റെ അനിയത്തിയോട് പറഞ്ഞുവിടുകയായിരുന്നു ചേട്ടനെ എനിക്ക് കല്യാണം കഴിക്കാന്‍ ഇഷ്ടമാണ് എന്ന്. അവള്‍ ഡിഗ്രിയ്ക്ക് പഠിക്കുവായിരുന്നു, ഞാന്‍ എംഎ ചെയ്യുവായിരുന്നു'' താരം പറയുന്നു. വിവാഹത്തിന് കുടുംബം സമ്മതിക്കണം. അതിന് തനിക്കൊരു ജോലി വേണം. അങ്ങനെ രാജേഷ് പഠനം കഴിഞ്ഞ് ബിസിനസ് ഏറ്റെടുത്തു. പിന്നാലെ അനിതയുടെ അച്ഛനെ കണ്ട് വിവാഹ കാര്യം സംസാരിച്ചു.

മൂന്ന് നാല് മണിക്കൂര്‍ അനിതയുടെ അച്ഛനുമായി സംസാരിച്ച ശേഷമാണ് അ്‌ദ്ദേഹം വിവാഹത്തിന് സമ്മതിച്ചതെന്നും രാജേഷ് ഹെബ്ബാര്‍ പറയുന്നുണ്ട്. കത്തുകളിലൂടെയായിരുന്നു തങ്ങള്‍ പ്രണയിച്ചതെന്നും അദ്ദേഹം ഓര്‍ക്കുന്നുണ്ട്. 1992 ലായിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത്. അഭിനയത്തോടുള്ള തന്റെ താല്‍പര്യമൊക്കെ താന്‍ പണ്ടു മുതലേ അനിതയോട് സംസാരിക്കുമായിരുന്നു എന്നും താരം പറയുന്നു.
തന്റെ കുടുംബത്തെക്കുറിച്ചും രാജേഷ് ഹെബ്ബാര്‍ സംസാരിക്കുന്നുണ്ട്. രാജേഷ് ഹെബ്ബാറിന്റെ അച്ഛന്‍ ഡോക്ടറാണ്. അമ്മ അധ്യാപികയാണ്. മൂന്ന് മക്കളാണ് രാജേഷിനും അനിതയ്ക്കും. ആകാശ് ആണ് മൂത്ത മകന്‍. പിന്നാലെയുള്ള രണ്ട് പെണ്‍കുട്ടികള്‍ ഇരട്ടകളാണ്. വര്‍ഷയും, രക്ഷയും. ആകാശിന്റെ വിവാഹം നടക്കാന്‍ പോവുകയാണ്. വധു മാനസി, നോര്‍ത്ത് ഇന്ത്യക്കാരിയാണ്. തങ്ങളുടെ മാതൃഭാഷ തുളുവാണ്. മാനസി വരുന്നതോടെ വീട്ടില്‍ ഹിന്ദി കൂടി സംസാരിക്കുമെന്നും രാജേഷ് ഹെബ്ബാര്‍ പറയുന്നു.


Click it and Unblock the Notifications











