ജീവിതകഥയില്‍ തന്റേ വേഷം ആലിയ ഭട്ട് ചെയ്യണമെന്ന് രാഖി
ഒരിടവേളയ്ക്ക് ശേഷം ലൈം ലൈറ്റിലേക്ക് രാഖി സാവന്ത് തിരികെ എത്തിയത് ബിഗ് ബോസിലൂടെയായിരുന്നു. സിനിമയിലെ ഗ്ലാമര്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടി സിനിമയ്ക്ക് പുറത്ത് വിവാദങ്ങളിലും നായികയായിരുന്നു. ബിഗ് ബോസ് ഹിന്ദി സീസണ്‍ 14 ലെ മികച്ച മത്സരാര്‍ത്ഥികളിലൊരാളായിരുന്നു രാഖി. ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് രാഖി.
ഇപ്പോഴിതാ രാഖിയുടെ പുതിയ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. തന്റെ ജീവിതകഥ സിനിമയാക്കുന്നതിനെ കുറിച്ച് രാഖി നടത്തിയ പ്രസ്താവനയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ബോളിവുഡിലെ പ്രശസ്ത എഴുത്തുകാരനായ ജാവേദ് അക്തര്‍ ഒരിക്കല്‍ തന്റെ ജീവിതകഥ സിനിമയാക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നാണ് രാഖി പറയുന്നത്.

ജീവിതകഥ സിനിമയാക്കാന്‍ താല്‍പര്യം അറിയിച്ച ജാവേദ് അക്തര്‍ അതിന് മുന്നോടിയായൊരു കൂടിക്കാഴ്ച നടത്താനായി വിളിച്ചിരുന്നുവെന്നും രാഖി പറയുന്നു. നാളുകളായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു രാഖി. എന്നാല്‍ ചലഞ്ചറായി ബിഗ് ബോസിലേക്ക് കടന്നു വന്നതോടെ രാഖി വീണ്ടും താരമായി മാറുകയായിരുന്നു. ബിഗ് ബോസിലെ ഫൈനലിസ്റ്റുകളില്‍ ഒരാളുമായിരുന്നു രാഖി.
''എനിക്കൊരിക്കല്‍ ജാവേദ് അക്തറിന്റെ കോള്‍ വന്നു. കൊവിഡിന് മുമ്പ്, ഒരു വര്‍ഷമായിക്കാണും. എന്റെ ജീവിതകഥ എഴുതണമെന്നും അതിനായി എന്നെ കാണണമെന്നുമായിരുന്നു പറഞ്ഞത്. പക്ഷെ അന്ന് എനിക്ക് അദ്ദേഹത്തെ കാണാനായില്ല. അവര്‍ക്ക് എന്റെ ജീവിതകഥ സിനിമയാക്കണമായിരുന്നു. പക്ഷെ എന്റെ ജീവിതകഥ വിവാദമായേനെ. ഈ രാജ്യത്തിലെ ജനങ്ങള്‍ അത് കാണാന്‍ ഇഷ്ടപ്പെടുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്'' രാഖി പറയുന്നു.
തന്റെ ജീവിതകഥയില്‍ ആലിയ ഭട്ട് തന്നെ അവതരിപ്പിക്കണമെന്നാണ് ആഗ്രഹമെന്നും രാഖി സാവന്ത് പറയുന്നു. ''അവര്‍ എന്നെയാണോ ആലിയ ഭട്ടിനെയാണോ കൊണ്ടുവരാന്‍ പോകുന്നതെന്ന് അറിയില്ല. എനിക്ക് താല്‍പര്യമുണ്ട്. ഞാനല്ലെങ്കില്‍ ആലിയ ചെയ്യണമെന്നാണ് ആഗ്രഹം'' രാഖി പറയുന്നു.
ഹോട്ട് ലുക്കില്‍ ജിനല്‍ ജോഷി; ജോറായിട്ടുണ്ടെന്ന് സോഷ്യല്‍ മീഡിയ
താനോ ആലിയോ അല്ലെങ്കില്‍ പകരം ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര, കരീന കപൂര്‍ എന്നിവരില്‍ ആരെങ്കിലും തന്റെ ജീവിതകഥയില്‍ അഭിനയിക്കണമെന്നാണ് രാഖിയുടെ ആഗ്രഹം. അവരെല്ലാം നമ്പര്‍ വണ്‍ നായികമാരാണെന്നും തന്റെ പ്രിയപ്പെട്ടവരാണെന്നും രാഖി കൂട്ടിച്ചേര്‍ക്കുന്നു.
1997ല്‍ അഗ്നിചക്ര എന്ന സിനിമയിലൂടെയാണ് രാഖി അരങ്ങേറുന്നത്. പിന്നീട് മൊഹബത്ത് ഹേ മിര്‍ച്ചി എന്ന ഐറ്റം സോങ്ങിലൂടെ ശ്രദ്ധ നേടുകയായിരുന്നു. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഹിറ്റായി മാറിയ നിരവധി ഐറ്റം സോങ്ങുകളിലൂടെയും രാഖി കൈയ്യടി നേടിയിട്ടുണ്ട്. ബിഗ് ബോസ് ഒന്നിലെ തേര്‍ഡ് റണ്ണറപ്പുമായിരുന്നു രാഖി. റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്.


Click it and Unblock the Notifications