മമ്മൂക്കയുടേയും ചാക്കോച്ചന്റേയും കൂടെ പോയാല്‍ പച്ചവെള്ളം കിട്ടുന്നത് ഭാഗ്യം; സൗഹൃദത്തെപ്പറ്റി പിഷാരടി

താരങ്ങളുടെ ഓണ്‍ സ്‌ക്രീന്‍ ജീവിതങ്ങള്‍ പോലെ തന്നെ അവരുടെ ഓഫ് സ്‌ക്രീന്‍ ജീവിതങ്ങളും ആരാധകര്‍ ആഘോഷമാക്കി മാറ്റാറുണ്ട്. സിനിമയിലെ സൗഹൃദങ്ങള്‍ പോലെ താരങ്ങള്‍ക്കിടയില്‍ ഓഫ് സ്‌ക്രീനിലുള്ള സൗഹൃദങ്ങളും ആരാധകര്‍ക്ക് ഇഷ്ടമാണ്. മോഹന്‍ലാല്‍-ശ്രീനിവാസന്‍ മുതല്‍ നിവിന്‍ പോളി-അജു വര്‍ഗീസ്, ടൊവിനോ തോമസ്-ബേസില്‍ ജോസഫ് വരെയുള്ള ഓഫ് സ്‌ക്രീന്‍ സൗഹൃദങ്ങള്‍ക്കും ഇവിടെ ആരാധകരുണ്ട്.

സോഷ്യല്‍ മീഡിയ കാലത്ത് താരങ്ങളുടെ സൗഹൃദ നിമിഷങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ കൂട്ടുകാരായ നടന്മാരെക്കുറിച്ച് ധ്യാന്‍ ശ്രീനിവാസന്‍ പറയുന്ന കഥകളും ടൊവിനോയും ബേസിലും പരസ്പരം ട്രോളുന്നതുമെല്ലാം ആരാധകരും ഏറെ ആസ്വദിച്ചാണ് കാണാറുണ്ട്. അങ്ങനെ ആരാധകര്‍ക്ക് ഏറെ ഇഷ്ടമുള്ള മറ്റൊരു സൗഹൃദക്കൂട്ടായ്മയുണ്ട്.

Ramesh Pisharody

മലയാളത്തിലെ മിന്നും താരങ്ങളായ മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍, രമേശ് പിഷാരടി, മിഥുന്‍ രമേശ് തുടങ്ങിയവരുടെ സൗഹൃദ സംഘത്തേയും ആരാധകര്‍ക്ക് ഇഷ്ടമാണ്. ഇവര്‍ ഒരുമിച്ച് നടത്തുന്ന യാത്രകളൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ സൗഹൃദത്തെക്കുറിച്ച് രമേശ് പിഷാരടിയും മഞ്ജുവും പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. അമൃത ടിവയിലെ നിറസല്ലാപം എന്ന പരിപാടിയില്‍ അതിഥികളായി മഞ്ജുവും കുഞ്ചാക്കോ ബോബനും പിഷാരടിയും എത്തിയപ്പോഴാണ് സംഭവം.

അമൃത ടിവി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ ചിരി പടര്‍ത്തുകയാണ്. നമ്മുടെ കൂട്ടത്തില്‍ ഇത്രയും നന്മയുള്ളൊരു മനുഷ്യന്‍ എന്നത് സങ്കടമുള്ള കാര്യമാണ് എന്ന് മിഥുന്‍ കുഞ്ചാക്കോ ബോബനെക്കുറിച്ച് തമാശയായി പറയുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. പിന്നാലെ പിഷാരടി കുഞ്ചാക്കോ ബോബനുമായും മമ്മൂട്ടിയുമായുള്ള തന്റെ സൗഹൃദങ്ങളെക്കുറിച്ച് സംസാരിക്കുകയാണ്.

''എന്റെ യാത്രകളില്‍ ഒന്ന് മമ്മൂക്കയാണ് കൂടെയുള്ളത്. രണ്ട് ചാക്കോച്ചന്‍. പച്ച വെള്ളം കുടിക്കാന്‍ കിട്ടുന്നത് എന്റെ ഭാഗ്യം. നീയുണ്ടെങ്കിലേയുള്ളൂ. നമ്മള്‍ വിദേശത്ത് പോയി എതെങ്കിലും വൈനോ മറ്റോ അന്വേഷിച്ചാല്‍ ഇവര്‍ക്ക് അതറിയില്ല, അത് വേണ്ട. ഇത്രയും സാത്വികന്മാരായ രണ്ട് പേരേയും കൊണ്ടാണ് സൗഹൃദം നടന്നു പോകുന്നത്.'' എന്നാണ് പിഷാരടി പറയുന്നത്. ഇതേ പരിപാടിയില്‍ നിന്നുള്ള മറ്റൊരു വീഡിയോയില്‍ തങ്ങളുടെ സൗഹൃദത്തെക്കുറിച്ച് മഞ്ജു വാര്യര്‍ പറയുന്നുണ്ട്.

Ramesh Pisharody

ആ അമേരിക്കന്‍ യാത്രയില്‍ മറ്റ് പലരും ഉണ്ടായിരുന്നു. എന്നാല്‍ പോലും എങ്ങനെയൊക്കയോ കറങ്ങിത്തിരിഞ്ഞ് നമ്മള്‍ സൗഹൃദത്തിലായെന്നാണ് മഞ്ജു പറഞ്ഞത്. ഒരു ഉദ്ദേശവുമില്ലാതെ, ഒരു കാരണവുമില്ലാതെ, അങ്ങോട്ടും ഇങ്ങോട്ടും ഒന്നും കിട്ടാനുമില്ലാതെ ഇത്രയും വര്‍ഷം ഫ്രണ്ട്ഷിപ്പ് എത്തിയത് എങ്ങനെയാണെന്ന് ചോദിച്ചാല്‍ അറിയില്ലെന്നും മഞ്ജു പറയുന്നുണ്ട്. ഓര്‍ഗാനിക്കാനായി ഉണ്ടാകുന്ന സൗഹൃദത്തിന് എന്നും ഒരു ഭംഗിയുണ്ടെന്നും മഞ്ജു പറയുന്നുണ്ട്. ഇതേ പരിപാടിയില്‍ മഞ്ജു വാര്യരെക്കുറിച്ച് പിഷാരടി പറഞ്ഞ വാക്കുകളും നേരത്തെ വൈറലായിരുന്നു.

''എന്റെ ഒരു പരിപാടിയ്ക്ക് ഡല്‍ഹിയില്‍ പോയപ്പോള്‍ ഡല്‍ഹിയിലെ സരോജിനി മാര്‍ക്കറ്റില്‍ പോയി. അവിടെപ്പോയിട്ട് നാനൂറ് രൂപ വിലയുള്ള ടോപ്പ് വാങ്ങി. ഒരെണ്ണം ഫ്രീയും കിട്ടിയെന്നാണ് പറയുന്നത്. രണ്ട് മൂന്ന് മാസം കഴിഞ്ഞപ്പോള്‍ ഇക്കാര്യം മറക്കുമല്ലോ. എന്നിട്ട് എന്റെ ഒരു പരിപാടിയ്ക്ക്, 10 ലക്ഷം രൂപയെങ്കിലും എന്റെ ഊഹത്തില്‍ പ്രതിഫലം കിട്ടുന്ന പരിപാടിയില്‍ ഈ നാനൂറ് രൂപയുടെ ടോപ്പുമിട്ട് ഒന്നുമറയിയാത്തത് പോലെ വന്നിരിക്കുകയാണ്.'' എന്നാണ് പിഷാരടി പറഞ്ഞത്. എന്തായാലും ഈ സംഘത്തിനിടയിലെ സൗഹൃദത്തിന്റെ ആഴവും സൗന്ദര്യവുമെല്ലാം ആരാധകരുടേയും മനസ് കവര്‍ന്നിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X