10 ലക്ഷം പ്രതിഫലം കിട്ടുന്ന പരിപാടിയ്ക്ക് 400 രൂപയുടെ ടോപ്പുമിട്ട് മഞ്ജു വാര്യര്‍; ചിരിപ്പിച്ച് പിഷാരടി

മലയാളത്തിന്റെ സൂപ്പര്‍ താരമാണ് മഞ്ജു വാര്യര്‍. മഞ്ജുവിനെപ്പോലെ മഞ്ജു മാത്രമാണുള്ളത്. രണ്ട് ഘട്ടങ്ങളിലായാണ് മഞ്ജുവിന്റെ കരിയര്‍ അരങ്ങേറുന്നത്. യുവനായികയായി നിറഞ്ഞു നിന്നതാണ് ആദ്യ ഘട്ടം. വരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളത്തിലെ നമ്പര്‍ വണ്‍ നായികയായി മാറാന്‍ മഞ്ജുവിന് സാധിച്ചു. ചെറിയ പ്രായത്തില്‍ തന്നെ അസാമാന്യ പ്രതിഭയെന്ന് തെളിച്ച നടി. മോഹന്‍ലാലും തിലകനുമടക്കമുള്ളവര്‍ക്കൊപ്പം കട്ടയ്ക്ക് നിന്നുള്ള പ്രകടനങ്ങള്‍ കൊണ്ട് ഒരു കാലഘട്ടത്തെ മുഴുവന്‍ മഞ്ജു കയ്യിലെടുത്തു.

വിവാഹ ശേഷം സിനിമയില്‍ നിന്നും പൂര്‍ണമായും വിട്ടു നില്‍ക്കുന്ന മഞ്ജുവിനെയാണ് പിന്നീട് കണ്ട്. നീണ്ട 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മഞ്ജു തിരികെ വരുന്നത്. ഇക്കാലത്തിനിടയ്ക്ക് മലയാള സിനിമ അടിമുടി മാറി. തനിക്കൊപ്പമുണ്ടായിരുന്നരില്‍ മിക്കവും അമ്മ വേഷങ്ങളിലേക്കും ക്യാരക്ടര്‍ റോളുകളിലേക്കുമെല്ലാം ഒതുങ്ങിയിരുന്നു. എന്നാല്‍ പോയതിനേക്കാള്‍ ശക്തമായിട്ടാണ് മഞ്ജു തിരികെ വന്നത്. മഞ്ജു ഒഴിച്ചിട്ടു പോയ സിംഹാസനത്തിന് മറ്റൊരു അവകാശി ഉണ്ടായിട്ടേയില്ലായിരുന്നു.

Manju Warrier

ഇന്ന് മലയാളവും കടന്ന് തമിഴിലും കയ്യടി നേടി മുന്നേറുകയാണ് മഞ്ജു വാര്യര്‍. നിസ്സംശയം പറയാം മലയാളത്തിന്റെ സൂപ്പര്‍ താരമാണ് മഞ്ജു വാര്യര്‍ എന്ന്. ഇത്ര വലിയ താരമായിരിക്കുമ്പോഴും ജീവിതത്തില്‍ മഞ്ജു പുലര്‍ത്തുന്ന ലാളിത്യവും ശ്രദ്ധേയമാണ്. യുവതാരങ്ങളെ പോലും പിന്നിലാക്കുന്ന ഫിറ്റ്‌നസും ഫാഷന്‍ സെന്‍സുമെല്ലാം മഞ്ജുവിന് കയ്യടികള്‍ നേടിക്കൊടുക്കുന്നുണ്ട്. പ്രായം വെറും അക്കം മാത്രമാണെന്ന് ഓരോ നിമിഷവും മഞ്ജു തെളിയിക്കുന്നത് കാണാം.

ഇപ്പോഴിതാ മഞ്ജുവിനെക്കുറിച്ച് രസകരമായൊരു കഥ പങ്കുവെക്കുകയാണ് രമേഷ് പിഷാരടി. അമൃത ടിവിയിലെ ഒരു പരിപാടിയില്‍ വച്ചാണ് മഞ്ജുവിന്റെ ലാളിത്യത്തെക്കുറിച്ചുള്ളൊരു കഥ രമേഷ് പിഷാരടി പങ്കുവെക്കുന്നത്. ''ഈ മഞ്ജു വാര്യര്‍ ഇടയ്ക്ക് സിനിമയ്ക്ക് വരും. മാസ്‌കും ഒരു ബനിയനുമിട്ട്. തിരക്കിനടയില്‍ പെട്ടാല്‍ മഞ്ജുവിനെ കണ്ടുപിടിക്കാന്‍ പറ്റില്ല. നൂണ്ട് നൂണ്ട് കേറിപ്പോകും.'' എന്ന് പിഷാരടി പറയുന്നുണ്ട്. പിന്നാലെയാണ് രമേഷ് പിഷാരടി കഥ പങ്കുവെക്കുന്നത്.

''എന്റെ ഒരു പരിപാടിയ്ക്ക് ഡല്‍ഹിയില്‍ പോയപ്പോള്‍ ഡല്‍ഹിയിലെ സരോജിനി മാര്‍ക്കറ്റില്‍ പോയി. അവിടെപ്പോയിട്ട് നാനൂറ് രൂപ വിലയുള്ള ടോപ്പ് വാങ്ങി. ഒരെണ്ണം ഫ്രീയും കിട്ടിയെന്നാണ് പറയുന്നത്. രണ്ട് മൂന്ന് മാസം കഴിഞ്ഞപ്പോള്‍ ഇക്കാര്യം മറക്കുമല്ലോ. എന്നിട്ട് എന്റെ ഒരു പരിപാടിയ്ക്ക്, 10 ലക്ഷം രൂപയെങ്കിലും എന്റെ ഊഹത്തില്‍ പ്രതിഫലം കിട്ടുന്ന പരിപാടിയില്‍ ഈ നാനൂറ് രൂപയുടെ ടോപ്പുമിട്ട് ഒന്നുമറയിയാത്തത് പോലെ വന്നിരിക്കുകയാണ്.'' എന്നാണ് പിഷു പറയുന്നത്.

Manju Warrier

പിന്നാലെ മഞ്ജു മറുപടിയും നല്‍കുന്നുണ്ട്. അതിനെന്താണ്? ഇടുമ്പോള്‍ നന്നായിരുന്നാല്‍ പോരെ, വിലയൊക്കെ ആരാണ് നോക്കുന്നത് എന്നായിരുന്നു മഞ്ജുവിന്റെ മറുപടി. മഞ്ജുവിന് അവതാരകയായ റിമി ടിമി കയ്യടിക്കുകയും ചെയ്യുന്നുണ്ട്. മഞ്ജുവും പിഷാരടിയും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഒരുമിച്ച് യാത്രകള്‍ പോകുന്നതും പതിവാണ്.

അതേസമയം എമ്പുരാന്‍ ആണ് മഞ്ജു വാര്യരുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മോഹന്‍ലാല്‍ നായകനായ ചിത്രത്തിന്റെ സംവിധാനം പൃഥ്വിരാജാണ്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനില്‍ മിന്നും പ്രകടനമാണ് മഞ്ജു വാര്യര്‍ കാഴ്ച വച്ചിരിക്കുന്നത്. ചിത്രം മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റായി മാറിയിരിക്കുകയാണ്. പിന്നാലെ തമിഴ് ചിത്രം മിസ്റ്റര്‍ എക്‌സും ഹിന്ദി അരങ്ങേറ്റ ചിത്രവും റിലീസിനെത്തും. അമ്രികി പണ്ടിയാണ് മഞ്ജു വാര്യരുടെ ആദ്യ ഹിന്ദി ചിത്രം. വിടുതലെെ 2 ആണ് മഞ്ജുവിന്റേതായി ഒടുവിലിറങ്ങിയ തമിഴ് ചിത്രം. മലയാളവും കടന്ന് തമിഴിലും ഹിന്ദിയിലുമെല്ലാം സജീവ സാന്നിധ്യമാവുകയാണ് മഞ്ജു വാര്യർ.

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X