വനിത പിന്മാറാന്‍ കാരണം രമ്യ കൃഷ്ണന്റെ അവഹേളനം! മറുപടിയുമായി രമ്യ കൃഷ്ണന്‍!

ബിഗ് ബോസ് തമഴിലൂടെ തിരികെ വന്ന താരമാണ് വനിത വിജയ് കുമാര്‍. ഒരുപാട് വിവാദങ്ങളുടെ പേരിലും വനിത പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ഇപ്പോഴിതാ വനിത വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ബിഗ് ബോസ് ജോഡികള്‍ എന്ന ഷോയില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്നാണ് വനിത വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. തന്നെ ചിലര്‍ അപമാനിച്ചുവെന്നാണ് വനിത പറയുന്നത്.

പ്രസ്താവനയിലൂടെയാണ് താന്‍ ഷോയില്‍ നിന്നും പിന്മാറുന്നതായി വനിത അറിയിച്ചത്. തനിക്ക് ഇത്രയും അവസരങ്ങള്‍ നല്‍കിയ ചാനല്‍ അധികൃതരോട് നന്ദി പറയുന്നുവെന്നും എന്നാല്‍ തനിക്ക് പിന്മാറിയേ തീരുവെന്നാണ് വനിത ട്വിറ്ററിലൂടെ അറിയിച്ചത്. ഷോയിലെ ചില സീനിയര്‍ നടിമാരില്‍ നിന്നുമുണ്ടായ മോശം അനുഭവമാണ് പിന്മാറ്റത്തിന് കാരണമെന്നാണ് വനിത പറഞ്ഞത്.

Ramya Krishnan

ഇതോടെ ആരാണ് ആ സീനിയര്‍ നടിയെന്ന് സോഷ്യല്‍ മീഡിയ തിരയാന്‍ തുടങ്ങി. രമ്യ കൃഷ്ണനാണ് ആ സീനിയര്‍ എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഷോയുടെ അവതാരകയായ രമ്യയല്ലാതെ മറ്റൊരു സീനിയര്‍ താരവും ഷോയിലില്ലെന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തുന്ന കാരണം. ഈ സംഭവത്തില്‍ ഇപ്പോള്‍ പ്രതികരണവുമായി രമ്യ കൃഷ്ണന്‍ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.

ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രമ്യയുടെ പ്രതികരണം. ഇതൊരു വലിയ പ്രശ്‌നമാണെന്ന് തനിക്ക് തോന്നുന്നില്ലെന്നാണ് രമ്യ പറയുന്നത്. ഈ വിഷയത്തില്‍ തനിക്കൊന്നും പറയാനില്ലെന്നും തന്റെ ഉത്തരം നോ കമന്റ്‌സ് എന്നാണെന്നും രമ്യ കൃഷ്ണന്‍ വ്യക്തമാക്കുന്നു. ബിഗ് ബോസ് ജോഡികളിന്റെ അവസാന എപ്പിസോഡില്‍ വനിതയ്ക്ക് രമ്യ പത്തില്‍ ഒരു മാര്‍ക്കായിരുന്നു നല്‍കിയത്.

വെറെെറ്റി ഗെറ്റപ്പില്‍ സമാന്ത; തെന്നിന്ത്യന്‍ സുന്ദരിയുടെ ഗ്ലാമറസ് ചിത്രങ്ങള്‍

Recommended Video

കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് മരക്കാര്‍ എത്തുന്നു | FIlmiBeat Malayalam

മുന്‍ ബിഗ് ബോസ് താരങ്ങള്‍ പങ്കെടുക്കുന്ന ഡാന്‍സ് റിയാലിറ്റി ഷോയാണ് ബിഗ് ബോസ് ജോഡികള്‍. ഷോയില്‍ നടന്‍ സുരേഷ് ചക്രവര്‍ത്തിയാണ് വനിതയുടെ പാര്‍ട്ണര്‍. നീ ആരോടും ക്ഷമ ചോദിക്കേണ്ടതില്ല. ഞാന്‍ മനസിലാക്കുന്നുവെന്നായിരുന്നു അദ്ദേഹം വനിതയുടെ പിന്മാറ്റത്തോട് പ്രതികരിച്ചത്. സംഭവം വലിയ വിവാദമായി മാറിയിരിക്കുകയാണ്.

Read more about: ramya krishnan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X