കൈ പൊക്കി കാണിച്ചപ്പോള്‍ മൈന്റാക്കിയില്ല, അതാ വാരത്തതെന്ന് മായ; കുറിപ്പുമായി റാണി ശരണ്‍
കോമഡി ഷോകളിലൂടെ മലയാളികള്‍ ശ്രദ്ധിച്ചു തുടങ്ങിയ താരമാണ് മായ കൃഷ്ണ. കോമഡി സ്റ്റാര്‍സ് പോലുള്ള ഷോകളിലൂടെ പലവട്ടം ചിരിപ്പിച്ച മായയെ തേടി പിന്നീട് പരമ്പരകളും സിനിമകളുമൊക്കെ എത്തി. ഇപ്പോള്‍ സൂര്യ ടിവിയിലെ കനല്‍പൂവ് എന്ന പരമ്പരയില്‍ അഭിനയിക്കുകയാണ് മായ. മികച്ചൊരു നര്‍ത്തകി കൂടിയായ മായ ഡാന്‍സര്‍ ആയാണ് ആദ്യം ക്യാമറയ്ക്ക് മുന്നിലെത്തിയത്. പിന്നീട് സ്‌കിറ്റുകളിലേക്കും പരമ്പരകളിലേക്കുമൊക്കെ എത്തുകയായിരുന്നു.
എല്ലാവരേയും ചിരിപ്പിക്കുന്നവരുടെ ജീവിതം പക്ഷെ അത്ര സുന്ദരമായിരിക്കില്ലെന്ന് പറയാറുണ്ട്. അതുെേപാ തന്നെയായിരുന്നു മായയുടെ കുട്ടിക്കാലമൊക്കെ. അമ്മയോടൊപ്പം വീട്ടു ജോലിയ്ക്ക് പോകേണ്ടി വന്നിട്ടുണ്ട് മായയ്ക്ക്. ജോലിയ്ക്ക് നില്‍ക്കുന്ന വീട്ടിലെ കുട്ടികളുടെ ഉപയോഗിച്ച വസ്ത്രം ധരിക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് മായ നല്‍കിയ അഭിമുഖം വൈറലായി മാറിയിരുന്നു. ഇതിനിടെ ഇപ്പോഴിതാ മായയെക്കുറിച്ച് റാണി ശരണ്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. റാണിയുടെ ഷോയുടെ പുതിയ എപ്പിസോഡില്‍ അതിഥിയായി എത്തുന്നത് മായയാണ്. ഇതേക്കുറിച്ചുള്ള കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ആ കുറിപ്പ് വായിക്കാം തുടര്‍ന്ന്.
''മായാ കൃഷ്ണ കണ്ണീരുപ്പു കുടിച്ചല്ല, പോവുന്ന ഇടങ്ങളിലെല്ലാം ചിരിയുടെ,സന്തോഷത്തിന്റെ മധുരം വിതറിയാണ് ജീവിതം,സ്വപ്നങ്ങള്‍ ഒക്കെ വെട്ടിപ്പിടിയ്ക്കുന്നത്. കോമഡി സ്‌കിറ്റുകളില്‍ കാണാന്‍ തുടങ്ങിയ കാലം മുതല്‍ ഏറെ ഇഷ്ടത്തോടെ ശ്രദ്ധിക്കുന്ന ഒരു കലാകാരി ആണ് അവര്‍. കഴിഞ്ഞ തവണ ഇത്തിരി നേരം ഒത്തിരി കാര്യത്തിന്റെ ഷൂട്ട് വെച്ചപ്പോ അഞ്ജനയെ (അഞ്ജന അപ്പുക്കുട്ടന്‍) വിളിച്ചാണ് നമ്പര്‍ എടുത്തത്. നവംബര്‍ ഒന്നിന്. എന്നിട്ട് കാര്യം പറഞ്ഞ് ഒരു വോയ്‌സ് ഇട്ടു'' റാണി പറയുന്നു.
''മറുപടി ഇങ്ങനെ ആയിരുന്നു, 'എനിക്ക് ഇഷ്ടമുള്ള ആളുകളില്‍ ഒരാള്‍ ആണ് മാം.മാമിന്റെ ഷോയില്‍ വരണം എന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ നമ്മളെ ഒക്കെ വിളിക്കുമോ എന്നൊരു തോന്നലും ഉണ്ടായിരുന്നു. ഡേറ്റ് ഒന്ന് നോക്കിയിട്ട് പറയാം എന്ന് പറഞ്ഞു.' ഇത്രയും കേട്ടാല്‍ എന്താ തോന്നുക? വിളിച്ചപ്പോ ഒരു സുഖിപ്പിക്കല്‍. എന്നാ തെറ്റി. പിന്നെ പറഞ്ഞത് ഇതാണ്, ' അന്നു സിദ്ദീഖ് സര്‍ മരിച്ച ദിവസം ഞാന്‍ മാമിനെ കണ്ടിരുന്നു.വലിയ കാര്യത്തില്‍ കൈ പൊക്കി കാണിച്ചപ്പോ മാം മൈന്‍ഡ് ചെയ്തില്ല, ഞാന്‍ ചമ്മി പോയി''.

''ദീപ്തി (ദീപ്തി പ്രതീഷ്) അടുത്ത് വന്നപ്പോ എന്നെയും വിളിച്ചു.ഇക്കാരണം കൊണ്ട് മടിച്ചാ ഞാന്‍ വരാതിരുന്നത്.' ദീപ്തി ,മായ ഒക്കെ ഉണ്ട് എന്ന് പറഞ്ഞപ്പോള്‍ ആ കുട്ടി അവിടെ ഇരിയ്ക്കുന്നത് കണ്ടു എന്നല്ലാതെ ഈ കൈ കാണിച്ചത് ഞാന്‍ കണ്ടില്ലായിരുന്നു. അന്ന് അവിടെ കൂടിയ എല്ലാവരും ഇക്ക എന്ന വിങ്ങലില്‍ കനം തൂങ്ങി നില്‍ക്കുക ആയിരുന്നല്ലോ! മാം എന്ന് വിളിക്കരുത് എന്ന് അന്നേ പറഞ്ഞു''. റാണി പറയുന്നു.
അന്നും പിന്നെ നാലാം തിയതി ഷൂട്ടിന് വന്നപ്പോഴും മാമിനും ചേച്ചിക്കും ഇടയില്‍ ചാടിക്കളിച്ച ആ സ്‌നേഹ വിളി ഇന്ന് ഇത് കുറിക്കുന്ന സമയം ആയപ്പോഴേക്കും എന്തൊക്കെ ആയില്ല എന്ന് ഇവിടെ പറയുന്നില്ല.പ്രിയപ്പെട്ട മായാ...ഇനിയും കൂടുതല്‍ സ്‌നേഹം ഇങ്ങനെ ആയിരിക്കുന്നതിന്, പ്രചോദനവും മാതൃകയും ആവുന്നതിന്, എന്ന് പറഞ്ഞാണ് റാണി കുറിപ്പ് അവസാനിപ്പിക്കുന്നത്.


Click it and Unblock the Notifications