'മെലിഞ്ഞ് എന്ത് കോലമാണ്, ഒരു അസുഖക്കാരിയെ പോലെ, മോശം'; സ്വന്തം ചിത്രങ്ങൾ പങ്കുവച്ച് രഞ്ജിനി പറയുന്നു

മലയാളത്തിലെ ജനപ്രിയ അവതാരകയാണ് രഞ്ജിനി ഹരിദാസ്. അവതരണ രംഗത്ത് പുതിയൊരു പാത തന്നെ വെട്ടിയുണ്ടാക്കിയ താരം. ഒരുപക്ഷെ ടെലിവിഷൻ അവതാരകരിൽ ആദ്യമായി വലിയ താരമൂല്യം ലഭിച്ച അവതാരക രഞ്ജിനി ആയിരിക്കും. മുറി മലയാളവും മംഗ്ലീഷുമൊക്കെയായി കടന്നു വന്ന രഞ്ജിനി തുടക്കത്തില്‍ കുറേ വിമര്‍ശനങ്ങള്‍ നേരിട്ടുവെങ്കിലും പിന്നീട് മലയാളികളുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.

താരങ്ങൾക്ക് ലഭിക്കുന്ന അതേ പരിഗണനയായിരുന്നു രഞ്ജിനിയ്ക്കും ലഭിച്ചത്. 2000ൽ മിസ് കേരള ടൈറ്റിൽ വിജയിച്ച രഞ്ജിനി മോഡലിങ് രംഗത്ത് നിന്നാണ് ടെലിവിഷനിലേക്ക് ചുവടുവയ്ക്കുന്നത്. പിന്നീട് മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാർ സിംഗറിലൂടെ അവതാരകയായി പേരെടുക്കുകയായിരുന്നു. ടെലിവിഷന് പുറമെ സ്റ്റേജ് ഷോകളിലുമെല്ലാം തിളങ്ങിയ രഞ്ജിനി ഇടക്കാലത്ത് അഭിനയത്തിലും ഒരു കൈ നോക്കിയിരുന്നു.

Ranjini Haridas

അതിനിടെ ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിൽ മത്സരാർത്ഥിയായും രഞ്ജിനി എത്തിയിരുന്നു. രഞ്ജിനി ഹരിദാസ് എന്ന വ്യക്തിയെ ഒരുപക്ഷെ പ്രേക്ഷകർ അടുത്തറിഞ്ഞത് ബിഗ് ബോസിലൂടെയാവും. അതേസമയം മലയാളത്തില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങിയിരുന്ന അവതാരകയായ രഞ്ജിനി ഇന്ന് പതിയെ തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞ് സെലക്ടീവായിരിക്കുകയാണ്. വളരെ ചുരുക്കം ചില ഷോകള്‍ മാത്രമേ രഞ്ജിനി ചെയ്യാറുള്ളൂ. യാത്രകളിലും ബിസിനസുകളിലുമൊക്കെയായി ശ്രദ്ധകേന്ദ്രീകരിച്ചു മുന്നോട്ട് പോവുകയാണ് താരം.

എന്നാൽ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് രഞ്ജിനി. തന്റെ വിശേഷങ്ങളൊക്കെ ഇൻസ്റ്റാഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെയുമൊക്കെയായി രഞ്ജിനി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ രഞ്ജിനി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഫോട്ടോകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അവതാരകയായി തിളങ്ങി നിന്ന കാലത്ത് എടുത്ത രണ്ട് ചിത്രങ്ങളാണ് രഞ്ജിനി പങ്കുവച്ചിരിക്കുന്നത്. അന്ന് തിരക്കിട്ടോടുമ്പോള്‍ ശ്രദ്ധിക്കാതിരുന്ന ഒരു കാര്യമാണ് ചിത്രത്തെ കുറിച്ച് ഇന്ന് താരം പറയുന്നത്.

അന്ന് താന്‍ നന്നായി മെലിഞ്ഞിട്ടായിരുന്നു എന്ന തിരിച്ചറിവ് ഇപ്പോഴാണ് രഞ്ജിനിക്കുണ്ടാവുന്നത്. പക്ഷെ അന്ന് അതാരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ താൻ വിശ്വസിക്കുമായിരുന്നില്ല എന്നും രഞ്ജിനി പറയുന്നു. 'മറ്റാരെങ്കിലും ഇത് പറഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ വിശ്വസിക്കുമായിരുന്നില്ല, പക്ഷേ എന്റെ പഴയ ചിത്രം കാണുമ്പോള്‍ എന്തു മോശമാണ്. എത്ര മെലിഞ്ഞിട്ടാണ്, ഒരു അസുഖക്കാരിയെ പോലെ. അതൊരിക്കലും ഒരു നല്ല ലുക്ക് അല്ലായിരുന്നു', എന്നാണ് രഞ്ജിനി കുറിച്ചത്.

Ranjini Haridas

നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്. അന്നത്തെ ആ എനര്‍ജെറ്റിക് രഞ്ജിനിയെ ഇഷ്ടപ്പെട്ടിരുന്ന ആരാധകരുടെ കമന്റുകളാണ് ഏറെയും. 'ഞങ്ങളുടെ പഴയ രഞ്ജിനി ചേച്ചി' എന്നു പറഞ്ഞുകൊണ്ടാണ് ഭൂരിഭാഗം കമന്റുകളും. മെലിഞ്ഞിട്ടായിരുന്നു എന്നോ, ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും സുന്ദരിയും കഴിവുള്ളതുമായ ആളായിരുന്നു എന്നാണ് ഒരാളുടെ കമന്റ്.

അന്നും ഇന്നും രഞ്ജിനി ഹരിദാസ് സൂപ്പറാണ് എന്നു പറഞ്ഞ് വേറെ ചിലരും എത്തിയിട്ടുണ്ട്. പഴയ ലുക്ക് തന്നെയാണ് ഇന്നും ഇഷ്ടമെന്നും കമന്റ് ചെയ്യുന്നവരുണ്ട്. സുഹൃത്തുക്കളുടേതായ ചില കമന്റുകൾക്ക് രഞ്ജിനി മറുപടി നൽകിയിട്ടുണ്ട്.

Read more about: ranjini haridas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X