വിവാഹം കാരണമാണോ കസ്തൂരിമാന്‍ നിര്‍ത്തുന്നത്? മറുപടിയുമായി റെബേക്ക

ജനപ്രീയ പരമ്പരകളിലൊന്നാണ് കസ്തൂരിമാന്‍. കാവ്യയുടേയും ജീവയുടേയും കഥ പറയുന്ന പരമ്പര രസകരമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് കടന്നു പോകുന്നത്. കാവ്യയും ജീവയും ഒരുമിക്കുന്നതിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. പരമ്പരയില്‍ കാവ്യയായി എത്തുന്നത് റെബേക്ക സന്തോഷാണ്. കഴിഞ്ഞ ദിവസമായിരുന്നു റെബേക്കയുടെ വിവാഹ നിശ്ചയം നടന്നത്. നിശ്ചയത്തില്‍ നിന്നുമുള്ള വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

പച്ചയണിഞ്ഞ് സുന്ദിരായി ഷംന കാസിം; പുത്തന്‍ ചിത്രങ്ങള്‍ കാണാം

താരത്തിന്‌റെ വിവാഹത്തിന് പിന്നാലെ കസ്തൂരിമാന്‍ അവസാനിക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ആരാധകരും സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മറുപടിയുമായി റബേക്ക തന്നെ രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരം മറുപടിയുമായെത്തിയത്. താരത്തിന്‌റെ മറുപടിയും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.

കസ്തൂരിമാന്‍

2017ലാണ് കസ്തൂരിമാന്‍ സംപ്രേക്ഷണം ആരംഭിച്ചത്. വളരെ പെട്ടെന്നു തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടാന്‍ കസ്തൂരിമാനിന് സാധിച്ചിരുന്നു. റേറ്റിങ്ങില്‍ ഏറെ നാള്‍ മുന്നിലുണ്ടായിരുന്ന പരമ്പരയിലെ കഥാ സന്ദര്‍ഭങ്ങള്‍ സിനിമകളെ പോലും വെല്ലുന്നതായിരുന്നു. നേരത്തെ ലോക്ക്ഡൗണിന് മുമ്പായി പരമ്പര അവസാനിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പരമ്പരയുടെ സംപ്രേക്ഷണം തുടരുകയായിരുന്നു. ജീവയുടേയും കാവ്യയുടേയും മക്കളുടെ കടന്നുവരവോടെ പുതിയ സന്ദര്‍ഭങ്ങളിലേക്ക് കടന്നിരിക്കുകയാണ് പരമ്പര.

വിവാഹ വാര്‍ത്ത

കസ്തൂരിമാനിലെ റെബേക്കയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ജീവിതത്തിലെ റെബേക്കയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തയാണ് കാവ്യ. ശ്രീറാമുമായുള്ള കെമിസ്ട്രിയും കയ്യടി നേടിയിരുന്നു. എന്നാല്‍ റെബേക്കയുടെ വിവാഹ വാര്‍ത്തകള്‍ പുറത്ത് വന്നതോടെ ആരാധകര്‍ ആശങ്കയിലാവുകയായിരുന്നു. വിവാഹത്തോടെ നടിമാര്‍ക്ക് അഭിനയം നിര്‍ത്തേണ്ടി വരുന്ന പതിവ് റെബേക്കയും പിന്തുടരുമോ എന്നാണ് ആരാധകരുടെ ആശങ്ക.

റെബേക്കയുടെ വരന്‍

റെബേക്കയുടെ വിവാഹ വാര്‍ത്ത പുറത്ത് വന്നപ്പോള്‍ തന്നെ ആരാധകര്‍ ആശംസകളുമായി എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ റെബേക്കയുടെ വിവാഹനിശ്ചയം പ്രണയദിനമായ ഫെബ്രുവരി 14നായിരുന്നു നടന്നത്. യുവസംവിധായകന്‍ ശ്രീജിത്ത് വിജയന്‍ ആണ് റെബേക്കയുടെ വരന്‍. നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. മാര്‍ഗ്ഗംകളി, കുട്ടനാടന്‍ മാര്‍പ്പാപ്പ എന്നീ സിനിമകളുടെ സംവിധായകനാണ് ശ്രീജിത്ത്.

കിടിലന്‍ ഡാന്‍സുമായി റെബേക്ക

സിനിമ-സീരിയല്‍ താരങ്ങളും ചടങ്ങിനെത്തിയിരുന്നു. നടന്മാരായ കുഞ്ചാക്കോ ബോബനും സലിം സലീം കുമാറും നിശ്ചയത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ബിബിന്‍ ജോര്‍ജ്, ഹരീഷ് കണാരന്‍ തുടങ്ങിയവരും നിശ്ചയത്തിനെത്തിയിരുന്നു. ചടങ്ങില്‍ നിന്നുമുള്ള ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു. കിടിലന്‍ ഡാന്‍സുമായി റെബേക്ക ചടങ്ങില്‍ ഓളം തീര്‍ത്തിരുന്നു. റെബേക്കയുടെ ഡാന്‍സ് വീഡിയോയും വൈറലായിരുന്നു.

Recommended Video

കലക്കൻ ഡാൻസുമായി റെബേക്കയും സലിം കുമാറും | Rebecca & Salim Kumar Dance Performance | FilmiBeat
സീരിയല്‍ അവസാനത്തിലേക്ക്

അതേസമയം, അച്ഛനേയും അമ്മയേയും ഒരുമിപ്പിക്കാനുള്ള മക്കളുടെ ശ്രമങ്ങളിലൂടെയാണ് കസ്തൂരിമാന്‍ ഇപ്പോള്‍ കടന്നു പോകുന്നത്. സീരിയല്‍ അവസാനത്തിലേക്ക് കടക്കുന്നതായാണ് പുതിയ സംഭവങ്ങളുടേയും മറ്റും അടിസ്ഥാനത്തില്‍ വിലയിരുത്തപ്പെടുന്നത്. നേരത്തെ ലോക്ക്ഡൗണിനിടെ പരമ്പര അവസാനിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് നീണ്ടു പോവുകയായിരുന്നു.

More from Filmibeat

Read more about: kasthooriman serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X