For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മ സംസാരിച്ചത് വിറയലോടെ! ഐശ്വര്യയുടെ അച്ഛനോടും അമ്മയോടും സംസാരിച്ചതിനെക്കുറിച്ച് അനൂപ്

  |

  മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് അനൂപ് കൃഷ്ണന്‍. സിനിമയിലൂടെ അരങ്ങേറിയ അനൂപിനെ മലയാളികള്‍ ശ്രദ്ധിക്കുന്നത് സീതാകല്യാണം എന്ന പരമ്പരയിലൂടെയായിരുന്നു. പിന്നീട് ബിഗ് ബോസ് മലയാളം സീസണ്‍ ത്രീയിലൂടെ കൂടുതല്‍ പ്രശസ്തനായി മാറുകയായിരുന്നു അനൂപ്. ബിഗ് ബോസിന് ശേഷം അവതാരകനായും അ്‌നൂപ് കയ്യടി നേടി. ബിഗ് ബോസിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്നായിരുന്നു അ്‌നൂപിന്റെ പ്രണയം. പുറത്തുളള തന്റെ കാമുകിയെക്കുറിച്ചുളള അനൂപിന്റെ വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

  തമന്നയുടെ അവസ്ഥ ആലിയയ്ക്കും! രാജമൗലിയോട് പിണങ്ങി ആലിയ; താരസുന്ദരിയുടെ പ്രതികാരം ഇങ്ങനെ!

  ബിഗ് ബോസില്‍ നിന്നും പുറത്ത് വന്ന ശേഷമായിരുന്നു അനൂപിന്റെ വിവാഹം. ആയുര്‍വേദ ഡോക്ടറായ ഐശ്വര്യയാണ് അനൂപിന്റെ മനസ് കവര്‍ന്നത്. ഇപ്പോഴിതാ തന്റേയും ഐശ്വര്യയുടേയും പ്രണയ കഥ തുറന്ന് പറയുകയാണ് അനൂപ്. സ്വാസിക അവതാരകയായി എത്തുന്ന റെഡ് കാര്‍പ്പറ്റ് എന്ന പരിപാടിയില്‍ വച്ചായിരുന്നു അനൂപും ഐശ്വര്യയും മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ഞങ്ങള്‍ ഒരേ ജില്ലക്കാരാണ്. പക്ഷെ കണ്ടുമുട്ടുന്നത് തിരുവനന്തപുരത്താണ്. എന്റെയൊരു ചേട്ടനുണ്ട് സണ്ണി ചേട്ടന്‍. പുള്ളിയുടെ ട്രീറ്റ്‌മെന്റ് നടക്കുന്ന ആശുപത്രിയില്‍ വച്ചാണ് ഐശ്വര്യയെ കാണുന്നത്. ഐശ്വര്യ അപ്പോള്‍ പഠനത്തിന്റെ ഭാഗമായി ഒരു മാസത്തെ ഇന്റേണ്‍ഷിപ്പിന് അവിടെയുണ്ടായിരുന്നു. അവിടെ വച്ചാണ് കാണുന്നതെന്നാണ് അനൂപ് പറയുന്നത്. പിന്നെ ഒരു ആശുപത്രിയിലും സണ്ണി ചേട്ടന്‍ എന്നെ കൊണ്ടു പോയിട്ടില്ലെന്ന് അനൂപ് തമാശയായി പറയുന്നുണ്ട്.

  അന്ന് പരിചയപ്പെട്ടുവെങ്കിലും ഒരു വര്‍ഷമെടുത്തു പിന്നെയൊന്ന് സംസാരിച്ച് തുടങ്ങാന്‍. പിന്നെ രണ്ട് വര്‍ഷം എടുത്തു വിവാഹത്തിലേക്കെന്നും അനൂപ് പറയുന്നു. തനിക്ക് കല്യാണത്തെക്കുറിച്ച് ചില സങ്കല്‍പ്പങ്ങളുണ്ടായിരുന്നു. അങ്ങനെ തന്നെ നടത്തണമെന്നായിരുന്നു ആഗ്രഹമെന്നാണ്് ഐശ്വര്യ പറയുന്നത്. ട്രെഡീഷണലായ ചടങ്ങുകള്‍ ഒക്കെ കൊണ്ടു വന്ന്. എല്ലാം കുടുംബങ്ങളും സുഹൃത്തുക്കളുമൊക്കെ ഒത്തു ചേര്‍ന്നൊരു ഗെറ്റ് ടു ഗദര്‍ പോലെയായിരുന്നു പ്ലാന്‍ ചെയ്തത്. വരുന്നവര്‍ക്ക് ഞങ്ങളുടെ ഒരു സമ്മാനമൊക്കെ നല്‍കാന്‍ തീരുമാനിച്ചിരുന്നു. പക്ഷെ ആ സമയത്താണ് വില്ലന്‍ കൊറോണ വരുന്നത്. എന്നിരുന്നാലും മാനേജ് ചെയ്യാന്‍ പറ്റിയെന്ന് അനൂപ് പറയുന്നു.

  പിന്നാലെ ഐശ്വര്യയുടെ അച്ഛനോടും അമ്മയോടും സംസാരിച്ചതിനെക്കുറിച്ചും അ്‌നൂപ് മനസ് തുറക്കുന്നുണ്ട്. വീട്ടുകാര്‍ക്ക് കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. പപ്പയുടേതായിരുന്നു അന്തിമ തീരുമാനം എന്നാണ് ഐശ്വര്യ പറയുന്നത്. ഐശ്വര്യയുടെ അച്ഛനോടും അമ്മയോടുമായി ഫോണില്‍ സംസാരിച്ചതിനെക്കുറിച്ചും അനൂപ് മനസ് തുറന്നു. ഫോണിലൂടെയായിരുന്നു അച്ഛനോടും അമ്മയോടും സംസാരിച്ചത്. ആദ്യം അമ്മയെ ആണ് വിളിച്ചത്. അമ്മ വിറയ്ക്കുകയായിരുന്നു. ഞാന്‍ ഇന്ന ആള് തന്നെയാണെന്ന് പറഞ്ഞു. നന്ദേട്ടനോട് ചോദിച്ചിട്ട്് പറയാമെന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ തന്നെ വിളിച്ചോളാം എന്ന് പറഞ്ഞു. പിന്നെ പപ്പയെ ഞാന്‍ തന്നെ വിളിച്ചു. ഒട്ടും ഫോര്‍മല്‍ ആകാതെ തന്നെ ഞങ്ങള്‍ സംസാരിച്ചു. അങ്ങനെ എല്ലാം ഓക്കെയായെന്നാണ് അനൂപ് പറയുന്നത്.

  തങ്ങളുടെ സ്വഭാവങ്ങള്‍ തീര്‍ത്തും വ്യത്യസ്തമാണെന്നാണ് അനൂപ് പറയുന്നത്. ഞങ്ങള്‍ തീര്‍ത്തും വ്യത്യസ്തരാണ്. അടുക്കും ചിട്ടയമുള്ളയാളാണ് ഐശ്വര്യ. ബുക്ക്‌സ് ഇവിടെ, ഫോണിവിടെ, ചാര്‍ജര്‍ ഇവിടെ, ഷൂസിവിടെ എന്നൊക്കെ നീറ്റായാണ് ചെയ്യുക. പക്ഷെ ഞാന്‍ അതിന് നേരെ വിപരീതമാണ്. അലങ്കോലമായി കിടന്നാല്‍ മാത്രമേ എനിക്ക് പെറുക്കി പെറുക്കി എടുക്കാന്‍ പറ്റുകയുള്ളൂവെന്നാണ് അ്‌നൂപ് പറയുന്നത്്.

  മലയാളികള്‍ക്ക് പ്രിയപ്പെട്ട ജോഡിയാണ് അനൂപും ഐശ്വര്യയും. ബിഗ് ബോസിന്് ശേഷം നടന്ന വിവാഹത്തിനായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. ഇതിനിടെ ഐശ്വര്യയ്‌ക്കെതിരെ ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ ബോഡി ഷെയ്മിംഗ് നടത്തിയിരുന്നു. ഇത്തരക്കാര്‍ക്കെതിരെ പ്രതികരണവുമായി അനൂപ് എത്തുകയായിരുന്നു. താരത്തിന്റെ മറുപടിയ്ക്ക് സോഷ്യല്‍ മീഡിയയുടെ കയ്യടി ലഭിച്ചിരുന്നു.

  Read more about: bigg boss television
  English summary
  Red Carpet: Bigg Boss Malayalam Season 3 Fame Anoop Krishnan Opens Up How He Met Aishwarya In Swasika's Show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X