രേണു സുധി ജോലി വേണ്ടെന്ന് പറഞ്ഞുവോ? സത്യത്തില്‍ നടന്നത് എന്തെന്ന് രേണു! കല്ലെറിയുന്നവര്‍ അറിയണം
ഇന്ന് സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. കൊല്ലം സുധിയുടെ മരണത്തിന്റെ വേദന ഇപ്പോഴും മലയാളികളെ അലട്ടുന്നുണ്ട്. അതുകൊണ്ടാണ് സുധിയുടെ മരണ ശേഷം ആ കുടുംബത്തിന് സഹായം വാഗ്ദാനം ചെയ്ത് നിരവധി പേര്‍ മുന്നോട്ട് വന്നത്. സുഹൃത്തുക്കളും സഹ പ്രവര്‍ത്തകരുമെല്ലാം സഹായവുമായി മുന്നോട്ട് വന്നിരുന്നു. പിന്നീടാണ് രേണു സോഷ്യല്‍ മീഡിയയില്‍ സജീവമായി മാറുന്നത്.
എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളാണ് രേണുവിന് നേരിടേണ്ടി വന്നത്. റീലുകള്‍ ചെയ്യുന്നതിന്റെ പേരിലും പ്രണയ രംഗങ്ങള്‍ അഭിനയിക്കുന്നതിന്റെ പേരിലും രേണുവിന് കടുത്ത സദാചാര ആക്രമണം നേരിടേണ്ടി വരുന്നുണ്ട്. ക്രൂരമായ ബോഡി ഷെയ്മിംഗും രേണു നേരിടുന്നുണ്ട്. സോഷ്യല്‍ മീഡിയയിലെ ആക്രമണങ്ങളെ പക്ഷെ രേണു അവഗണിക്കുകയാണ്. തന്റെ ജീവിതവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചുറപ്പിച്ചിരിക്കുകയാണ് രേണു.

ഇതിനിടെ സുധി താരമായിരുന്ന സ്റ്റാര്‍ മാജിക്കിന്റെ ഡയറക്ടര്‍ അനൂപ് ജേക്കബ് പറഞ്ഞൊരു കാര്യം വാര്‍ത്തയായിരുന്നു. രേണുവിന് തങ്ങള്‍ ജോലി വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാല്‍ രേണു ജോലി നിരസിച്ചുവെന്നുമാണ് അനൂപ് പറഞ്ഞത്. പിന്നാലെ രേണുവിനെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തി. ഈ സാഹചര്യത്തില്‍ ഇപ്പോഴിതാ നടന്നത് എന്താണെന്ന് വ്യക്തമാക്കുകയാണ് രേണു സുധി. മെയ്ന്‍ സ്ട്രീം വണ്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രേണു മനസ് തുറന്നത്.
''അങ്ങനൊരു ഉദ്ദേശത്തിലാകില്ല അനൂപേട്ടന്‍ പറഞ്ഞത്. അക്കൗണ്ടന്റിന്റെ ജോലിയായിരുന്നു പറഞ്ഞത്. പക്ഷെ ഞാന്‍ പഠിച്ചത് ഹ്യുമാനിറ്റിക്‌സ് ആണ്. എനിക്ക് ഹരിക്കാന്‍ പോലും അറിയില്ല. കണക്കിന്റെ എബിസിഡി പോലും അറിയില്ല.കണക്ക് പേടിച്ചിട്ടാണ് ഹ്യുമാനിറ്റിക്‌സ് എടുത്തത്. അതിനാല്‍ കണക്കൊന്നും അറിയാതെ എങ്ങനെ ഈ ജോലി ചെയ്യും എന്നേ ഞാന്‍ പറഞ്ഞുള്ളൂ. പേടിയാണ്. പിന്നെ സുധിച്ചേട്ടന്‍ മരിച്ച സമയവുമായിരുന്നു. ടെന്‍ഷനിലാണ്. അതിന്റെ ഇടയ്ക്ക് കണക്കെങ്ങാനും തെറ്റിപ്പോവുക കൂടി ചെയ്താല്‍ ശരിയാകില്ല. ഇത്രയേ സംഭവിച്ചിട്ടുള്ളൂ. അതിന് നാട്ടുകാര്‍ പറയുന്നതിനൊക്കെ ഞാന്‍ എന്ത് പറയാനാണ്'' എന്നാണ് രേണു പറയുന്നത്.
അതേസമയം അമ്മയ്ക്ക് ജോലി വാഗ്ദാനം ചെയ്തിരുന്ന കാര്യം താന്‍ അറിഞ്ഞിരുന്നില്ലെന്ന് കിച്ചു പറയുന്നുണ്ട്. ജോലിയുടെ കാര്യം താന്‍ കിച്ചുവിനോട് പറഞ്ഞിട്ടില്ലെന്ന് രേണുവും പറയുന്നുണ്ട്. അമ്മയുടെ വീഡിയോകള്‍ക്ക് വരുന്ന കമന്റുകള്‍ താന്‍ വായിക്കാറില്ലെന്നാണ് കിച്ചു പറയുന്നത്. താന്‍ വിഷമിക്കുന്നത് കാണുമ്പോള്‍ അമ്മയെന്തിനാണ് ഇതൊക്കെ നോക്കാന്‍ പോകുന്നതെന്ന് കിച്ചു തന്നോട് പറഞ്ഞിട്ടുണ്ടെന്ന് രേണു പറയുന്നു.

പുതിയ വീടിനെക്കുറിച്ചും ഇരുവരും സംസാരിക്കുന്നുണ്ട്. ഏട്ടന്‍ മരിച്ച സമയത്ത് കിച്ചു എന്നോട് ആദ്യം സംസാരിച്ചത് അതായിരുന്നു. അമ്മയേയും അനിയനേയുമൊക്കെ ഞാന്‍ നോക്കണമല്ലോ ഇനിയെന്ന്. വീടിന്റെ കാര്യം അവര്‍ നോക്കാമെന്ന് പറഞ്ഞപ്പോള്‍ വലിയ ആശ്വാസമായെന്നും പറഞ്ഞു. വീട് തരുമെന്ന് പറഞ്ഞപ്പോള്‍ മനസിന്റെ ഒരു ഭാരം ഒഴിഞ്ഞുവെന്നാണ് അവന്‍ പറഞ്ഞതെന്നാണ് രേണു പറയുന്നത്.
അതേസമയം, സുധിച്ചേട്ടന്‍ മരിച്ചതില്‍ പിന്നെ ഞാന്‍ സ്റ്റാര്‍ മാജിക് കണ്ടിട്ടില്ലെന്നാണ് രേണു പറയുന്നത്. കാണാനുള്ള മാനസികാവസ്ഥയില്ല. അല്ലാതെ പരിപാടി മോശമായതു കൊണ്ടല്ല. നല്ല പരിപാടിയാണ്. ഞങ്ങള്‍ക്ക് അന്നം തന്ന പരിപാടിയാണെന്നും രേണു പറയുന്നുണ്ട്. എന്തായാലും ഇന്ന് സോഷ്യല്‍ മീഡിയയിലെ താരമാണ് രേണു. താരം പങ്കുവെക്കുന്ന വീഡിയോകളെല്ലാം വെെറലായി മാറുകയാണ്. ഇതിന് പുറമെ ആല്‍ബങ്ങളിലും സിനിമയിലും അഭിനയിക്കുന്നുണ്ട് രേണു സുധി.


Click it and Unblock the Notifications











