രേണുവിന് പലയിടത്തും ജോലി ശരിയാക്കിയിരുന്നു, വേണ്ടെന്ന് പറഞ്ഞത് അവര്‍ തന്നെ; വളഞ്ഞിട്ട് ആക്രമിക്കരുത്: അനൂപ്
മലയാളികളുടെ പ്രിയപ്പെട്ട കലാകാരനാണ് കൊല്ലം സുധി. മിമിക്രി വേദികളിലൂടെയാണ് അദ്ദേഹം സിനിമയിലേക്കും ടെലിവിഷിനിലേക്കുമെല്ലാം എത്തുന്നത്. സ്റ്റാര്‍ മാജിക് എന്ന ഷോയിലൂടെ മലയാളികളുടെ വീട്ടിലെ ഒരംഗമായി മാറിയിരുന്നു കൊല്ലം സുധി. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ മരണത്തിന്റെ ആഘാതത്തില്‍ നിന്നും മലയാളികള്‍ ഇന്നും മുക്തരായിട്ടില്ല.
അതേസമയം സമീപകാലത്തായി കൊല്ലം സുധിയുടെ ഭാര്യ രേണു സുധി നേരിടുന്നത് കടുത്ത സൈബര്‍ ആക്രമണമാണ്. സോഷ്യല്‍ മീഡിയ റീലുകളും ഫോട്ടോഷൂട്ടുകളും ചെയ്യുന്നതിന്റെ പേരിലാണ് രേണുവിന് ആക്രമണം നേരിടേണ്ടി വരുന്നത്. എന്നാല്‍ ഇതൊന്നും തന്നെ തളര്‍ത്തില്ലെന്ന് പറഞ്ഞ് മുന്നോട്ട് പോവുകയാണ് രേണു സുധി. ഇതിനിടെ ഇപ്പോഴിതാ കൊല്ലം സുധിയെക്കുറിച്ചും രേണുവിനെക്കുറിച്ചും സംസാരിക്കുകയാണ് അനൂപ് ജോണ്‍. സ്റ്റാര്‍ മാജിക്കിന്റെ ഡയറക്ടറായിരുന്നു അനൂപ്.

''സുധിച്ചേട്ടന്റെ അഭാവം ഒരിക്കലും നികത്താന്‍ പറ്റില്ല. സത്യത്തില്‍ സുധിച്ചേട്ടന്‍ ഷോയില്‍ ഉണ്ടായിരുന്നപ്പോള്‍ ഇത്രയും ആരാധകര്‍ സുധിച്ചേട്ടന് ഉണ്ടായിരുന്നില്ല. സുധിച്ചേട്ടന്‍ മരിച്ച ശേഷമാണ് ഇത്രയും ആരാധകരുണ്ടെന്ന കാര്യ നമ്മള്‍ തിരിച്ചറിയുന്നത്. ഷോ പോയിരുന്ന സമയത്ത് എന്തിനാണ് സുധിയെ ഇതിലേക്ക് കൊണ്ടു വന്നതെന്ന് പോലും പറയുന്ന സാഹചര്യമുണ്ടായിട്ടുണ്ട്.'' എന്നാണ് അനൂപ് തുറന്ന് പറയുന്നത്.
പക്ഷെ സുധിച്ചേട്ടന്റെ നിഷ്‌കളങ്കത കാണാനും ആസ്വദിക്കാനും ഒരുപാട് പേരുണ്ടായിരുന്നു. അദ്ദേഹം ചുമ്മാ ഇരുന്ന് ചിരിച്ചാല്‍ മതിയായിരുന്നു. ചീത്ത വിളിക്കുന്നവരായിരുന്നു ഭൂരിപക്ഷം. സുധിച്ചേട്ടന്‍ മരിച്ച ശേഷമാണ് അദ്ദേഹത്തിന് ഇത്രയധികം ഫാന്‍സ് ഉണ്ടായിരുന്നുവെന്ന് ഞങ്ങള്‍ മനസിലാക്കുന്നത്. അത്രയും ഫാന്‍സ് ജീവിച്ചിരിക്കുമ്പോള്‍ ഉണ്ടായിരുന്നുവെങ്കില്‍ സുധിച്ചേട്ടന്‍ വേറൊരു റെയ്ഞ്ചില്‍ എത്തിയേനെ എന്നും അനൂപ് പറയുന്നുണ്ട്. പിന്നാലെയാണ് രേണുവിനെതിരായ സൈബര്‍ ആക്രമണത്തെക്കുറിച്ച് അനൂപ് സംസാരിക്കുന്നത്.
''അവര്‍ അവരുടെ രീതിയില്‍ ജീവിക്കട്ടെ. നമുക്ക് ആരുടേയും ജീവിതത്തിലും കരിയറിലും കയറി ഇടപെടുകയോ അഭിപ്രായം പറയേണ്ടതായോ ഇല്ല. അവര്‍ക്ക് ജീവിക്കണം. ജീവിക്കാന്‍ പണം വേണം. നമ്മള്‍ രണ്ട് മൂന്ന് ജോലികളൊക്കെ സെറ്റാക്കി കൊടുത്തതായിരുന്നു. താന്‍ ഫിറ്റല്ല എന്ന് പറഞ്ഞ് അവര്‍ പിന്മാറുകയായിരുന്നു. പിന്നീടാണ് ഈ ഫീല്‍ഡിലേക്ക് പോകുന്നത്. ഇപ്പോള്‍ വീഡിയോസ് ഒക്കെ വരുന്നുണ്ട്. അതേക്കുറിച്ചൊന്നും എനിക്ക് വിശദമായി അറിയില്ല'' അനൂപ് പറയുന്നു.
സുധിച്ചേട്ടന്‍ മരിച്ച സമയത്ത് ജോലി കൊടുക്കാന്‍ ശ്രമം നടന്നിരുന്നു. സര്‍ക്കാര്‍ ജോലിയെക്കുറിച്ച് വരെ ചര്‍ച്ച നടന്നിരുന്നു. അത് എവിടെ എത്തിയെന്ന് അറിയില്ല. പക്ഷെ അവര്‍ ചെയ്യുന്നത് അവരുടെ തൊഴിലാണ്. നമുക്ക് വിമര്‍ശിക്കാന്‍ ഒരു അവകാശവുമില്ല. അഭിപ്രായം പറയാമെന്ന് മാത്രം. വിമർശനം ലിമിറ്റ് കടന്നു പോകുന്നുണ്ട്. എന്തിനാണ് ഇങ്ങനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് എന്നറിയില്ലെന്നും അനൂപ് പറയുന്നുണ്ട്.

അതേസമയം കടുത്ത സൈബര്‍ ആക്രമണമാണ് രേണു ഈ നിമിഷവും നേരിടുന്നത്. ഈയ്യടുത്ത് സോഷ്യല്‍ മീഡിയ താരം ദാസേട്ടന്‍ കോഴിക്കോടിനൊപ്പം ചെയ്ത റീലിന്റെ പേരില്‍ രേണു പഴി കേട്ടിരുന്നു. പിന്നാലെ ചെയ്ത ഫോട്ടോഷൂട്ടുകള്‍ക്കും വിമര്‍ശനം നേരിടേണ്ടി വന്നു. കഴിഞ്ഞ ദിവസം വയര്‍ കാണുന്ന തരത്തിലുള്ള ഫോട്ടോഷൂട്ട് ചെയ്തതിനും രേണുവിന് സദാചാര ആക്രമണം നേരിടേണ്ടി വന്നു.
രേണു സുധിയുടെ മരണം വിറ്റ് ജീവിക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. എന്നാല്‍ ഇത്തരം വിമര്‍ശനങ്ങള്‍ക്കൊന്നും തന്നെ തളര്‍ത്താന്‍ സാധിക്കില്ലെന്നാണ് രേണു പറയുന്നത്. അധിക്ഷേപങ്ങളെ മറികടന്ന് ജീവിതം മുന്നോട്ട് നയിക്കുകയാണ് രേണു ഇപ്പോള്‍.


Click it and Unblock the Notifications