ലക്ഷ്മി നക്ഷത്ര സുധിയെ വിറ്റ് റീച്ചുണ്ടാക്കുന്നോ? വിവാദങ്ങളോട് രേണു സുധിയ്ക്ക് പറയാനുള്ളത്‌

മലയാളികള്‍ക്ക് സുപരിചിതയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാര്‍ മാജിക്കിന്റെ അവതാരകയായാണ് ലക്ഷ്മി താരമാകുന്നത്. സോഷ്യല്‍ മീഡിയയിലും താരമാണ് ലക്ഷ്മി. താരം പങ്കുവെക്കുന്ന വ്‌ളോഗുകള്‍ വൈറലായി മാറാറുണ്ട്. അതേസമയം സമീപകാലത്തായി സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള അതിക്രമങ്ങളും ലക്ഷ്മി നക്ഷത്ര നേരിടുന്നുണ്ട്. അന്തരിച്ച കൊല്ലം സുധിയുടെ പേരിലുള്ള വീഡിയോകളാണ് താരത്തിന് വിമര്‍ശനം നേടിക്കൊടുക്കുന്നത്.

കൊല്ലം സുധിയുടെ കുടുംബത്തെ സഹായിക്കുന്നതും മറ്റും വീഡിയോ ആക്കി റീച്ച് കൂട്ടാന്‍ ശ്രമിക്കുന്നുവെന്ന ആരോപണമാണ് ലക്ഷ്മി നേരിടുന്നത്. ഈയ്യടുത്ത് സുധിയുടെ മണമുള്ള പെര്‍ഫ്യും ഉണ്ടാക്കുന്ന വീഡിയോ പങ്കുവച്ച് ലക്ഷ്മി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. സുധിയുടെ കുടുംബത്തെ സഹായിക്കുന്നതും മറ്റും വീഡിയോയിലൂടെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതും കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

Saju Navodaya

ഇതിനിടെ കഴിഞ്ഞ സുധിയുടെ സുഹൃത്തു കൂടിയായ സാജു നവോദയുടെ പ്രതികരണം വലിയ ചര്‍ച്ചയായി മാറിയിരുന്നു. 'സുധിയെ വിറ്റ് കാശാക്കുന്നു എന്ന നിലയില്‍ പ്രവര്‍ത്തിച്ചാല്‍ ജനങ്ങള്‍ക്ക് അത് തോന്നും. ജനങ്ങളിലേക്ക് ചീത്ത കേള്‍ക്കാന്‍ ഇട്ട് കൊടുത്താല്‍ അവര്‍ പറയും. അല്ലെങ്കില്‍ ചെയ്യുന്ന കാര്യം രഹസ്യമായി ചെയ്യണം. നമ്മുക്കൊന്നും സൈബര്‍ അറ്റാക്ക് ഇക്കാര്യത്തില്‍ കിട്ടുന്നില്ലല്ലോ. ഇവര്‍ തന്നെ ഇക്കാര്യങ്ങള്‍ ചെയ്തിട്ട് പിന്നെ. ലക്ഷ്മി നക്ഷത്ര അല്ല, ആര് ചെയ്താലും ഇങ്ങനെ തന്നെ' എന്നായിരുന്നു സാജു നവോദയ പറഞ്ഞത്.

സുധിക്കെതിരെ നേരത്തേ സൈബര്‍ അറ്റാക്ക് ഉണ്ടായ സമയത്ത് ആരും അവന് വേണ്ടി വീഡിയോ ചെയ്യാനൊന്നും ഉണ്ടായില്ല. ഇത്തരം അവസ്ഥ വന്നപ്പോള്‍ അത് പരമാവധി ഉപയോഗിക്കണം എന്ന ചിന്തയാണ് എല്ലാവര്‍ക്കുമെന്നും സാജു പറഞ്ഞിരുന്നു. .ലക്ഷ്മി മൊബൈലൊക്കെ നോക്കി കരയുന്നത് ഞാന്‍ കണ്ടിരുന്നു. ലക്ഷ്മി ചെയ്തത് ലക്ഷ്മിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളാണ്. കമന്റിട്ടവരെ സംബന്ധിച്ച് അവരുടെ ശരിയാണ് എന്നും താരം പറഞ്ഞിരുന്നു. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സാജു നവോദയയുടെ പ്രതികരണം. ഇതിനിടെ ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിക്കുകയാണ് രേണു സുധി.

Saju Navodaya

സാജു നവോദയയുടെ വാക്കുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ എനിക്ക് ഒരു പ്രതികരണവുമില്ലെന്നായിരുന്നു സുധിയുടെ ഭാര്യ പറഞ്ഞത്. നെഗറ്റീവ് കമന്റുകളോടും പ്രതികരിക്കാനില്ലെന്നും രേണു പറഞ്ഞു. തന്റെ റീലുകള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങളെക്കുറിച്ചും രേണുവിനോട് ചോദിക്കുന്നുണ്ട്. എല്ലാത്തില്‍ നിന്നും മാറി നില്‍ക്കുകയാണ്. കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയയില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുകയാണ് ഞാന്‍ എന്നാണ് അവര്‍ പറയുന്നത്.

അതേസമയം, അന്നും ഇന്നും ലക്ഷ്മി ഞങ്ങളുടെ കൂടെയുണ്ട്. ഞാന്‍ എല്ലാ അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ചിന്നു എപ്പോഴും ഞങ്ങളുടെ കൂടെയുണ്ട് എന്നും അവര്‍ പറയുന്നുണ്ട്. മകന്‍ കിച്ചു കൊല്ലത്താണ് പഠിക്കുന്നത്. അവിടെയാണ് ഫ്‌ളവേഴ്‌സ് അഡ്മിഷന്‍ എടുത്തു കൊടുത്തത്. അവധിക്ക് വീട്ടില്‍ വരും എന്നും രേണു പറയുന്നു. അവന് ആനിമേഷന്‍ പഠിക്കണം എന്നാണ്. അതായിരുന്നു അവന് ആഗ്രഹം. സുധിച്ചേട്ടനും അതായിരുന്നു ഇഷ്ടം. മോന്റെ ഇഷ്ടമായിരുന്നു സുധിച്ചേട്ടന്റേയും ഇഷ്ടം. റീല്‍സ് ചെയ്യുന്നതിന് മകന്‍ സപ്പോര്‍ട്ടാണ്. അമ്മയുടെ ഇഷ്ടം, അമ്മ ചെയ്യുക എന്നാണ് അവന്‍ പറയാറുള്ളതെന്നും രേണു പറയുന്നു.

More from Filmibeat

Read more about: saju navodaya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X