'ആ സ്‌പ്രേയുടേത് ബാഡ് സ്‌മെല്‍ ആണ്, ദേഹത്ത് അടിക്കാനുള്ളതല്ല'; പക്ഷെ ലക്ഷ്മി എനിക്ക് തന്ന ഭാഗ്യം: രേണു സുധി

രേണു സുധി കഴിഞ്ഞ ദിവസം കൊല്ലം സുധിയുടെ മണമുള്ള പെര്‍ഫ്യുമിനെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ വാര്‍ത്തയായിരുന്നു. അത് ദേഹത്ത് അടിക്കാനുള്ള സ്‌പ്രേ അല്ലെന്നും നല്ല മണമല്ലെന്നുമാണ് രേണു പറഞ്ഞത്. എന്നാല്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ആ വാര്‍ത്തയെ വളച്ചൊടിക്കുകയുണ്ടായി. രേണു സുധിയുടെ മണത്തെ തന്നെ തള്ളിപ്പറഞ്ഞെന്ന തരത്തിലാണ് ചിലര്‍ അതിനെ വ്യാഖ്യാനിച്ചത്.

ഇപ്പോഴിതാ തന്റെ പ്രസ്താവനയെ വളച്ചൊടിച്ചവര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് രേണു സുധി. മെയിന്‍സ്ട്രീം വണ്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രേണുവിന്റെ പ്രതികരണം.

Renu Sudhi

''മരിച്ചു പോയൊരു വ്യക്തിയുടെ മണം കിട്ടുക എന്നത് ഒരു ഭാഗ്യമാണ്. ആ ഭാഗ്യം എനിക്ക് ലക്ഷ്മി നക്ഷത്രയാണ് കൊണ്ടു തന്നത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യമാണത്. ഇപ്പോഴും അതിവിടെ തന്നെയുണ്ട്. ആളുകള്‍ ചോദിക്കുന്നത് അത് ദേഹത്ത് അടിക്കുന്ന സ്‌പ്രേ ആണോ, തീര്‍ന്നോ ദാസേട്ടന് അടിക്കാന്‍ കൊടുത്തോ എന്നൊക്കെയാണ്. അത് ദേഹത്ത് അടിക്കുന്ന സ്‌പ്രേയല്ല. ലക്ഷ്മി കൊണ്ടു തന്നപ്പോള്‍ തന്നെ പറഞ്ഞിരുന്നു. വളരെ ഭവ്യതയോടെ ഒരു തീര്‍ത്ഥം പോലെ സൂക്ഷിക്കേണ്ട സാധനം ആണെന്ന്. അല്ലാതെ അടിച്ചു തീര്‍ക്കേണ്ട സാധനം അല്ല'' എന്നാണ് രേണു പറയുന്നത്.

''ആ സ്‌പ്രേ തുറന്ന് മണക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് മോശം സ്‌മെല്ലാണ്. ഒരു മനുഷ്യന്‍ ജോലി കഴിഞ്ഞ് വന്ന് ഊരിയിടുന്ന വസ്ത്രത്തിന് ഒരു മണം കാണുമല്ലോ. അത് മോശം മണമാകില്ലേ. അത് നമ്മള്‍ ദേഹത്ത് അടിച്ചു കൊണ്ട് നടക്കുമോ? എന്നാല്‍ ആ വ്യക്തി മരിച്ചു പോയതാണെങ്കില്‍ നമ്മുക്ക് എന്നും അത് ആ സ്‌നേഹത്തിന്റേയും ഓര്‍മ്മകളുടേയും മണമാണ്. അത് ദേഹത്ത് അടിക്കാന്‍ പറ്റുമോ? അതേ ഞാന്‍ പറഞ്ഞുള്ളൂ. അങ്ങനെയുള്ളൊരു മണമാണത്. അല്ലാതെ സുഖന്ധമല്ല'' എന്നും രേണു പറയുന്നുണ്ട്.

നാട്ടുകാര്‍ക്കൊക്കെ ഞങ്ങളുടെ കാര്യം അറിയുകയും വേണം, എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇടുമ്പോള്‍ വിറ്റ് കാശാക്കുകയാണെന്ന് പറയുകയും ചെയ്യും. എന്തിനാണ് അങ്ങനൊക്കെ ചോദിക്കുന്നത്. ഞാന്‍ ആരോടും അങ്ങനെ ചോദിക്കാന്‍ പോയിട്ടില്ലെന്നും രേണു പറയുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

ഓണ്‍ലൈന്‍ മീഡിയ കാരണം തന്റെ സ്വകാര്യത നഷ്ടപ്പെട്ടതായും രേണു പറയുന്നുണ്ട്. ''സ്വകാര്യത നഷ്ടപ്പെട്ടിട്ടുണ്ട്. പൊതു സ്ഥലത്ത് ചെല്ലുമ്പോള്‍ സ്വകാര്യത നല്ല രീതിയില്‍ നഷ്ടപ്പെടുന്നതായി തോന്നുന്നുണ്ട്. ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ദേഷ്യം വരാറില്ല. ദേഷ്യം വന്നിരുന്നുവെങ്കില്‍ ദേഷ്യപ്പെട്ടേനെ. ഞാന്‍ അവിടെ നിന്ന് മറുപടി പറഞ്ഞിട്ടേ പോകാറുള്ളു. മീഡിയ ചോദിക്കുന്നത് ജനങ്ങള്‍ക്ക് അറിയണം എന്ന് ആഗ്രഹമുള്ള കാര്യങ്ങളാണ്. അത് ചോദിച്ചോട്ടെ. ഞാന്‍ ഉത്തരം നല്‍കുന്നുണ്ടല്ലോ. എല്ലാത്തിനും എനിക്ക് ശരിയെന്ന് തോന്നുന്ന ഉത്തരങ്ങള്‍ നല്‍കാറുണ്ട്.''എന്നാണ് രേണു പറയുന്നത്.

കൊല്ലം സുധിയുടെ മരണശേഷമാണ് രേണു സോഷ്യല്‍ മീഡിയയില്‍ സജീവമായി മാറുന്നത്. താരത്തിന്റെ റീലുകള്‍ വൈറലായി മാറാറുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും കടുത്ത സൈബര്‍ ആക്രമണം തന്നെ രേണുവിന് നേരിടേണ്ടി വരാറുണ്ട്. അശ്ലീല കമന്റുകളും സദാചാര ആക്രമണവും കടുത്ത ബോഡി ഷെയ്മിംഗുമെല്ലാം രേണുവിന് നേരിടേണ്ടി വരാറുണ്ട്. എന്നാല്‍ അതൊന്നും താന്‍ ഗൗനിക്കുന്നില്ലെന്നാണ് രേണു പറയുന്നത്.

'നീ പോയി വേറെ കല്യാണം കഴിച്ചാലും പ്രശ്‌നമില്ല. ഈ ഞെക്കിപ്പിടുത്തം ഒന്ന് അവസാനിപ്പിക്കുമോ?' എന്ന തമ്പ്നെയിലോടെ തന്നെക്കുറിച്ച് വാര്‍ത്ത നല്‍കിയ യൂട്യൂബ് ചാനലിനെതിരേയും അഭിമുഖത്തില്‍ രേണു സംസാരിക്കുന്നുണ്ട്.

Renu Sudhi

''ഞാന്‍ കല്യാണം കഴിക്കുന്നുണ്ടോ ഇല്ലയോ എന്നൊന്നും നീ അന്വേഷിക്കണ്ട. എന്താണ് അവര്‍ ഞെക്കിപ്പിടുത്തം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അവര്‍ അവരുടെ റീച്ചിന് വേണ്ടി ഇടുന്നു. ആളുകള്‍ കാണുന്നു, റീച്ച് കിട്ടുന്നു. ആയിക്കോട്ടെ. എന്നെ വച്ച് ജീവിച്ചോട്ടെ. അങ്ങനെയെങ്കിലും എന്നെക്കൊണ്ട് അവര്‍ക്കൊരു പ്രയോജനം ഉണ്ടായിക്കോട്ടെ'' എന്നാണ് രേണു പറയുന്നത്.

ഞാന്‍ വീട്ടിലിരുന്നാല്‍ കുറച്ച് പേര്‍ക്ക് സന്തോഷമാകും. അവര്‍ എനിക്ക് ഞാന്‍ പറയുന്ന പൈസ മാസാമാസം ഇവിടെ കൊണ്ട് തരട്ടെ. എന്നാണ് രേണു പറയുന്നത്. സുധിലയത്തില്‍ ഞാനൊരു കസേരയിട്ടുമിരിക്കാം. അങ്ങനെ തന്നാല്‍ പിന്നെ ഞാന്‍ എന്തിന് ജോലിക്ക് പോകണം. അവര്‍ ഞാന്‍ പറയുന്ന പൈസ കൊണ്ട് തരണം. അവര്‍ തരുമോ? പിന്നെ ഞാന്‍ എന്തിനാണ് അവര്‍ പറയുന്നത് കേള്‍ക്കുന്നതെന്നും താരം ചോദിക്കുന്നു.

Read more about: renu soundar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X