സ്റ്റാര്‍ മാജിക് തീരുന്നത് വരെ ലക്ഷ്മി പണം തന്നിരുന്നു; പിണങ്ങിയിട്ടില്ല; ഉപകാരമേ ചെയ്തിട്ടുള്ളൂവെന്ന് രേണു

സോഷ്യല്‍ മീഡിയയ്ക്ക് സുരിചിതയാണ് രേണു സുധി. അന്തരിച്ച മിമിക്രി താരം കൊല്ലം സുധിയുടെ ഭാര്യയാണ് രേണു. സുധിയുടെ അപ്രതീക്ഷ വിയോഗത്തില്‍ കുടുംബത്തിന്റെ ഉത്തരവാദിത്തം മുഴുവന്‍ രേണുവിന്റെ ചുമലിലായി. ഈ സമയത്ത് കലാലോകവും സമൂഹവും താങ്ങായി എത്തി. എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി സോഷ്യല്‍ മീഡിയയുടെ കടുത്ത ആക്രമണമാണ് രേണു നേരിടുന്നത്.

സോഷ്യല്‍ മീഡിയ റീലുകളുടേയും മറ്റും പേരിലാണ് രേണു ക്രൂശിക്കപ്പെടുന്നത്. ഇതിനിടെ ഇപ്പോഴിതാ ലക്ഷ്മി നക്ഷത്രയെക്കുറിച്ച് സംസാരിക്കുകയാണ് രേണു സുധി. നേരത്തെ ലക്ഷ്മിയുടെ ചാനലിലൂടെയായിരുന്നു രേണുവിന്റെ വിശേഷങ്ങള്‍ അറിഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇരുവരും പിണക്കത്തിലാണെന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കുകയാണ് രേണു സുധി.

Renu Sudhi

മെയിന്‍സ്ട്രീം വണ്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രേണു സുധി മനസ് തുറന്നത്. ലക്ഷ്മി ഇപ്പോഴും കൊല്ലം സുധിയുടെ പെങ്ങളൂട്ടി തന്നെയാണെന്നാണ് രേണു പറയുന്നത്. നേരത്തെ ലക്ഷ്മി നക്ഷത്ര രേണുവിനും കുടുംബത്തിനും എല്ലാ മാസവും ഒരു തുക നല്‍കുമെന്ന് പറഞ്ഞിരുന്നു. സ്റ്റാര്‍ മാജിക് ഉണ്ടായിരുന്നിടത്തോളം ലക്ഷ്മി പണം നല്‍കിയിരുന്നുവെന്നാണ് രേണു പറയുന്നത്.

''സ്റ്റാര്‍ മാജിക് ഉണ്ടായിരുന്നിടത്തോളം ഉണ്ടായിരുന്നു. നമ്മുടെ കൂടെ തന്നെയുണ്ടായിരുന്നു. ആരുമില്ലാതിരുന്ന സമയത്ത്, എല്ലാ മാസവും ഞങ്ങള്‍ക്ക് ഒരു തുക തന്നിരുന്നു.'' എന്നാണ് രേണു പറയുന്നത്. അതേസമയം, സ്റ്റാര്‍ മാജിക് നിര്‍ത്തിയ ശേഷം ഇല്ലാതായെന്നും താരം പറയുന്നുണ്ട്. സുധിലയത്തിലേക്ക് ലക്ഷ്മി നക്ഷത്ര വന്നിരുന്നുവോ എന്ന് ചോദിച്ചപ്പോള്‍ വീടിന്റെ പണി നടക്കുമ്പോള്‍ വന്നിരുന്നു. പിന്നീട് വന്നിട്ടില്ലെന്നാണ് രേണു പറയുന്നത്. ലക്ഷ്മി തിരക്കിലാകും. ഞാനും തിരക്കിലാണ്. മെസേജ് അയക്കാറുണ്ടെന്നും രേണു വ്യക്തമാക്കുന്നുണ്ട്.

തന്നെക്കുറിച്ച് സംസാരിക്കുന്ന ലക്ഷ്മിയുടെ വീഡിയോയെക്കുറിച്ചും രേണു സംസാരിക്കുന്നുണ്ട്. ''വീഡിയോ കണ്ടിരുന്നു. പറയുന്നത് സത്യമല്ലേ. അവരായി, അവരുടെ ജീവിതമായി. അവര്‍ക്ക് ഇഷ്ടമുള്ളത് കൊണ്ടല്ലേ അഭിനയിക്കുന്നത്. അങ്ങനെ ചെയ്യട്ടേ എന്നാണ് പറഞ്ഞത്. അത് നല്ല കാര്യമല്ലേ. കമന്റോളികള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്കറിയില്ല. ലക്ഷ്മി പറഞ്ഞത് ഞാന്‍ പോസിറ്റിവായിട്ടാണ് എടുത്തത്. അവര്‍ അത് എങ്ങനെയാണ് എടുക്കുന്നതെന്ന് എനിക്കറിയില്ല. അവര്‍ എങ്ങനെ വേണമെങ്കിലും എടുത്തോട്ടെ.'' എന്നാണ് രേണു പറയുന്നത്.

രേണു സുധി അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യട്ടെ എന്നാണ് പറഞ്ഞത്. ഷിയാസ് കരീമിന്റെ വീഡിയോയും കണ്ടിരുന്നു. അതിലും പറയുന്നത് രേണു ചേച്ചി അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യട്ടെ എന്നാണ്. ഇതൊക്കെ ഞാന്‍ കാണുന്നുണ്ട്. കാണാതിരിക്കുന്നൊന്നുമില്ലെന്നും രേണു പറയുന്നത്. വീട്ടിലേക്ക് വരാത്തതില്‍ വിഷമമുണ്ടോ എന്ന ചോദ്യത്തിനും താരം മറുപടി നല്‍കുന്നുണ്ട്.

Renu Sudhi

''വീട്ടിലേക്ക് വരാത്തതില്‍ വിഷമമുണ്ടോ എന്ന് ചോദിച്ചാല്‍ നമ്മള്‍ ആഗ്രഹിക്കുന്നത് പോലെ എല്ലാവരുടേയും തിരക്കുകള്‍ മാറ്റി വെക്കാന്‍ പറ്റില്ല'' എന്നാണ് രേണു നല്‍കിയ മറുപടി. പിന്നാലെ രേണുവും ലക്ഷ്മിയും പിരിഞ്ഞുവെന്ന് ആളുകള്‍ പറയുന്നുണ്ടെന്ന് അവതാരക ചൂണ്ടിക്കാണിക്കുകയാണ്. എന്നാല്‍ എന്തിനാണ് അങ്ങനെ പറയുന്നത്. എന്തിനാണ് പിരിയുന്നത്? ലക്ഷ്മി എനിക്ക് ഉപകാരമേ ചെയ്തിട്ടുള്ളൂ. ഞാന്‍ എന്തിനാണ് വഴക്ക് പിടിക്കുന്നതും പിണങ്ങുന്നതും? എന്നാണ് രേണു ചോദിക്കുന്നത്.

പിരിയാന്‍ ഞങ്ങള്‍ കാമുകി കാമുകന്മാരല്ല. പിണങ്ങിയിട്ടുമില്ല. ആ കുട്ടി തിരക്കിലാണ്. ഞാനും തിരക്കിലാണ്. അത്രയേയുള്ളൂ. തിരക്ക് കഴിയുമ്പോള്‍ വരുമെന്നാണ് അറിയിച്ചത്. വരും. ഇടയ്ക്ക് മെസേജ് അയക്കാറുണ്ട്. വല്ലപ്പോഴും വിളിക്കാറുണ്ട്. ഞാന്‍ വിളിച്ചാല്‍ എടുക്കുകയും ചെയ്യുമെന്നും രേണു പറയുന്നുണ്ട്.

More from Filmibeat

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X