അതിതീവ്രമായി പടരുന്ന കാൻസർ, രോ​ഗി അനുഭവിക്കുന്നത് കണ്ട് നിൽക്കാൻ കഴിയില്ല; അസുഖം കള്ളമല്ലെന്ന് കുടുംബം!

ആക്ടീവായി വീഡിയോകൾ ചെയ്യുന്നുവെന്നതിനാൽ രേണു സുധിക്ക് അർബുദമില്ലെന്ന തരത്തിൽ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന് എതിരെ മരുന്നുകളുടെ പേരും രേണുവിന്റെ അസുഖത്തിന്റെ വിശദ വിവരങ്ങളും പങ്കിട്ട് കുടുംബം രം​ഗത്ത് എത്തി. അസുഖത്തിന്റെയോ മരുന്നുകളുടെ വിലയുടെ കാര്യത്തിലോ രേണു പറഞ്ഞതൊന്നും കള്ളമല്ലെന്ന് ബില്ല് അടക്കം പുറത്ത് വിട്ട് സഹോദരി പറഞ്ഞു.

Also Read
നെപ്പോ കിഡ്സ് കാണിക്കുന്ന പോക്രിത്തരം, സ്വാതന്ത്ര്യത്തിനെ വക്രീകരിക്കുന്നു, ഇതോ ഫെമിനിസം?; ദയയ്ക്ക് വിമർശനം!
നെപ്പോ കിഡ്സ് കാണിക്കുന്ന പോക്രിത്തരം, സ്വാതന്ത്ര്യത്തിനെ വക്രീകരിക്കുന്നു, ഇതോ ഫെമിനിസം?; ദയയ്ക്ക് വിമർശനം!

എങ്ങനെയെങ്കിലും രേണുവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണമെന്ന ലക്ഷ്യത്തോടെയാണ് തങ്ങൾ എല്ലാവരും പരിശ്രമിക്കുന്നതെന്നും കുടുംബം പറയുന്നു. രേണുവിന്റെ സഹോദരിയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... രേണുവിന്റെ രോ​ഗം കള്ളമാണെന്ന് പ്രചരിപ്പിക്കുന്നതോടൊപ്പം അവൾ എടുക്കുന്ന മരുന്നുകളെ കുറിച്ചും ചില വ്ലോ​ഗേഴ്സ് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതായി കണ്ടു.

Renu Sudhi

രേണുവിനെ സ്നേഹിക്കുന്നവർ പോലും തെറ്റിദ്ധരിക്കപ്പെടുന്ന സാഹചര്യമുണ്ട്. അതിനാൽ അവർ അറിയാൻ വേണ്ടിയാണ് ഇങ്ങനൊരു വീഡിയോ ഇടുന്നത്. അല്ലാതെ വ്ലോ​ഗേഴ്സിനെ ബോധിപ്പിക്കാൻ വേണ്ടിയല്ല. രേണുവിന്റെ സ്തനാർബുദം ഹെർടു പോസിറ്റീവാണ്. അതിതീവ്രമായി പടരുന്ന കാൻസറാണ്. അവയ്ക്ക് എതിരെ നൂതനമായ ചികിത്സാരീതികൾ കണ്ട് പിടിച്ചിട്ടുണ്ട്. ടാർ​ഗെറ്റഡ് തെറാപ്പിയിൽ ഒരു ഇഞ്ചക്ഷനുണ്ട്.

ഓരോ കീമോയ്ക്കും മുന്നോടിയായി ആ ഇഞ്ചക്ഷൻ കൊടുക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നാണ് അത് വാങ്ങുന്നത്. കാർബോ പ്ലാറ്റിൻ എന്ന മെഡിസിനാണ് രേണുവിന് കീമോയായി കൊടുക്കുന്നത്. അതിന് മുമ്പായി ഒരു ആന്റിബോഡി ഇഞ്ചക്ഷൻ കൊടുക്കും. അതിന് രണ്ട് ലക്ഷത്തിന് മുകളിലാണ് വില. അക്കാര്യമാണ് രേണു നിങ്ങളോട് പറഞ്ഞത്. ആറ് കീമോയാണ് ചെയ്യേണ്ടത്.

Recommended For You
അശ്വിന്റെ വീട്ടുകാരില്ലാതെ ആഘോഷം! അപ്പച്ചിയേയും മാറ്റിനിര്‍ത്തി! ഞാന്‍ പാവമെന്ന് തിരിച്ചടിച്ച് ദിയ
അശ്വിന്റെ വീട്ടുകാരില്ലാതെ ആഘോഷം! അപ്പച്ചിയേയും മാറ്റിനിര്‍ത്തി! ഞാന്‍ പാവമെന്ന് തിരിച്ചടിച്ച് ദിയ

അത് കഴിയുമ്പോൾ സർജറിയും ചെയ്യണം. ആറ് കീമോയ്ക്കൊപ്പം നേരത്തെ നിങ്ങളെ കാണിച്ച ഇഞ്ചക്ഷനും എടുക്കണം. പിന്നെ പലരും ഈ ഇഞ്ചക്ഷൻ അ‍യ്യായിരം രൂപയ്ക്ക് കിട്ടുമെന്ന് പറയുന്നത് കേട്ടു. അത് എവിടെയാണ് അങ്ങനെ കിട്ടുന്നതെന്ന് ഞങ്ങൾക്ക് പറഞ്ഞ് തന്നിരുന്നുവെങ്കിൽ വലിയ ഉപകാരമായേനെ. ചില കാൻസർ രോ​ഗികൾ വിളിച്ച് സംസാരിക്കുന്നതിന്റെ വോയ്സ് റെക്കോർഡുകൾ ചിലർ പുറത്ത് വിട്ട് കണ്ടു.

അതിൽ തങ്ങൾക്കൊന്നും ചികിത്സയ്ക്കും മരുന്നിനും രേണു പറയുന്നത് പോലെ പണം ചിലവായില്ല എന്നൊക്കെ പറയുന്നത് കേട്ടു. അങ്ങനെ പറയുന്നവരോട് എനിക്ക് പറയാനുള്ളത് കാൻസറിന് പല ടൈപ്പ്സുണ്ടെന്നും പല സ്റ്റേജസ് ഉണ്ടെന്നും ട്രീറ്റ്മെന്റുകൾ പല ടൈപ്പാണ് എന്നുമാണ്. ഹെർ ടു പോസിറ്റീവാണ് എന്നതുകൊണ്ടാണ് രണ്ട് ലക്ഷം വിലയുള്ള ആന്റി ബോഡി ഇഞ്ചക്ഷൻ രേണുവിന് നൽകേണ്ടി വരുന്നത്.

Renu Sudhi

രേണു കള്ളം പറയുന്നതല്ല. എത്രപേർക്ക് ഇതെല്ലാം മനസിലാകുമെന്ന് എനിക്ക് അറിയില്ല. രേണുവിന് കാൻസറാണെന്നത് കെട്ടിച്ചമച്ച കഥയാണ് പറയുന്നവരോട് നിങ്ങളുടെ വീട്ടിൽ ആരെങ്കിലും കാൻസർ വന്ന് ചികിത്സയിൽ കഴിയുന്നുണ്ടെങ്കിൽ അവരാരും മറ്റൊരു കാൻസർ ​രോ​ഗിയെ കുറിച്ച് ഇങ്ങനൊന്നും പറയില്ലെന്ന് എനിക്ക് ഉറപ്പാണ്. ഓരോ കീമോ കഴിയുമ്പോഴും ശാരീരിക അസ്വസ്ഥതകൾ പലതാണ്. ഛർദ്ദി, ലൂസ്മോഷൻ തുടങ്ങി പലവിധ സൈ‍ഡ് എഫക്ടുകളാണ്.

രോ​ഗി ആ സമയം അനുഭവിക്കുന്നത് കണ്ട് നിൽക്കാൻ പോലും കഴിയില്ല. അതിൽ നിന്നെല്ലാം റിക്കവറായി വരുമ്പോൾ അടുത്ത കീമോയ്ക്കുള്ള സമയമാകും. രേണു എന്നും ഇങ്ങനെ കിടക്കണമെന്നാണോ നിങ്ങളുടെയൊക്കെ ആ​ഗ്രഹം. അവളുടെ കുഞ്ഞ് രേണു തിരിച്ച് വന്ന് കാണാൻ ഒരുപാട് ആ​ഗ്രഹിക്കുന്നുണ്ട്. അവളെ പഴയതുപോലെ തിരിച്ച് കൊണ്ടുവരാനാണ് ഞങ്ങളെല്ലാം കിടന്ന് ഓടുന്നത്.

You May Also Like
ഞങ്ങളുടെ കണ്ണീരിൽ ചേർന്നു നിന്നു, സ്വന്തം മക്കളെ പോലെ സ്നേഹിച്ചു; എസ് ജാനകിയെക്കുറിച്ച് സുജാത
ഞങ്ങളുടെ കണ്ണീരിൽ ചേർന്നു നിന്നു, സ്വന്തം മക്കളെ പോലെ സ്നേഹിച്ചു; എസ് ജാനകിയെക്കുറിച്ച് സുജാത

പറഞ്ഞതൊന്നും കള്ളമല്ലെന്ന് ഇനിയെങ്കിലും മനസിലാക്കൂ എന്നും സഹോദരി പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു രേണുവിന്റെ രണ്ടാമത്തെ കീമോ. തളർച്ച കൂടിയതിനാൽ സോഷ്യൽമീഡിയയിൽ നിന്നെല്ലാം മാറി വിശ്രമത്തിലാണ് രേണു സുധി.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X