ഒരുപാട് അവസരങ്ങള്‍ നഷ്ടപ്പെട്ടു, അഞ്ച് വര്‍ഷം അഭിനയത്തില്‍ നിന്നും വിട്ടു നിന്നു; കാരണം എന്തെന്ന് രശ്മി ബോബന്‍

മലയാൡകള്‍ക്ക് സുപരിചിതയായ നടിയാണ് രശ്മി ബോബന്‍. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് രശ്മി മലയാളികളുടെ പ്രിയങ്കരിയാകുന്നത്. പിന്നീട് സിനിമയിലുമെത്തി. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെയായിരുന്നു ആദ്യ സിനിമ. തുടര്‍ന്ന് നിരവധി സിനിമകളുടെ ഭാഗമായി മാറാന്‍ രശ്മിയ്ക്ക് സാധിച്ചു.

ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കേണ്ടി വന്നതിനെക്കുറിച്ചുള്ള രശ്മിയുടെ വാക്കുകള്‍ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് രശ്മി സംസാരിച്ചത്. തന്റെ മക്കളെ നോക്കാന്‍ വേണ്ടിയായിരുന്നു രശ്മി ഇടവേളയെടുത്ത്. പിന്നാലെ തിരികെ വരികയും ചെയ്തു.

Reshmi Boban

കുട്ടികള്‍ ചെറുതായിരുന്നപ്പോള്‍ അവരുടെ സൗകര്യം കൂടി നോക്കിയാണ് ഞാന്‍ പ്രോജക്ട് തിരഞ്ഞെടുത്തിരുന്നതെന്നാണ് രശ്മി പറയുന്നത്. അതിനാല്‍ ഒരുപാട് അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുമുണ്ടെന്നും രശ്മി പറയുന്നു. താന്‍ അഭിനയിക്കാന്‍ പോകുമ്പോള്‍ എന്റെ മാതാപിതാക്കള്‍ കൂടെ വന്നു നില്‍ക്കുമായിരുന്നു. അവരായിരുന്നു തന്റെ സപ്പോര്‍ട്ടിങ് സിസ്റ്റമെന്നാണ് രശ്മി പറയുന്നത്.

''നല്ല പ്രോജക്ടുകള്‍ വരുമ്പോഴായിരിക്കും കുട്ടികളുടെ പരീക്ഷ നടക്കുന്നത്. അപ്പോള്‍ അവരെ വിട്ടിട്ട് പോകാന്‍ കഴിയില്ല. ഇടയ്‌ക്കൊരു അഞ്ചുവര്‍ഷം അഭിനയത്തില്‍നിന്നു വിട്ടു നിന്നു. പിന്നെ അവര്‍ വലുതായപ്പോള്‍ അവരുടെ രണ്ടുപേരുടെയും പിന്തുണയോടെയാണ് വീണ്ടും അഭിനയത്തിലേക്കു വരുന്നത്.'' രശ്മി പറയുന്നു. സിനിമയേക്കാളും രശ്മിയെ താരമാക്കുന്നത്. സീരിയലുകളാണ്. രണ്ടിടത്തും സാന്നിധ്യം അറിയിച്ച നടിയെന്ന നിലയില്‍ രണ്ടും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും രശ്മി സംസാരിക്കുന്നുണ്ട്.

തനിക്ക് സിനിമയും സീരിയലും ഒരുപോലെയാണെന്നാണ് രശ്മി പറയുന്നത്. തന്നെ സംബന്ധിച്ച് കഥാപാത്രം ഏതായാലും പൂര്‍ണതയോടെ ചെയ്യുക എന്നതാണ് ലക്ഷ്യമെന്ന് രശ്മി പറയുന്നു. ്അതേസമയം, സിനിമയ്ക്ക് കുറച്ച് ദിവസം മാത്രമേ ഷൂട്ട് ഉണ്ടാകൂ എന്നാല്‍ സീരിയലില്‍ തുടര്‍ച്ചയായി ഷൂട്ട് ആയിരിക്കുമെന്നാണ് രശ്മി പറയുന്നു. സീരിയലില്‍ ഇത്ര എപ്പിസോഡ് പെട്ടെന്ന് തീര്‍ക്കണം എന്നുണ്ടാകുമെന്ന് രശ്മി ചൂണ്ടിക്കാണിക്കുന്നു.

സിനിമയും സീരിയലും തമ്മിലുള്ള വേറൊരു വ്യത്യാസം വസ്ത്രങ്ങള്‍ ആണെന്നാണ് രശ്മി പറയുന്നത്. സിനിമയില്‍ നമ്മുടെ വസ്ത്രങ്ങളുടെ കാര്യം നോക്കാന്‍ ഒരു ഡിപ്പാര്‍ട്‌മെന്റ് തന്നെ ഉണ്ടാകും. പക്ഷേ സീരിയലില്‍ കോസ്റ്റ്യൂം നമ്മള്‍ തന്നെ കൊണ്ടുവരണമെന്നും രശ്മി പറുയന്നു. എന്നാല്‍ കിട്ടുന്ന വരുമാനത്തില്‍ നിന്ന് സീരിയലിന് ആവശ്യമായ വസ്ത്രം വാങ്ങുന്നത് ഒരു എക്‌സ്ട്രാ ചെലവ് ആണെന്നും രശ്മി അഭിപ്രായപ്പെടുന്നുണ്ട്.

Reshmi Boban

ദൈവാനുഗ്രഹം കൊണ്ട് എനിക്ക് സീരിയലില്‍ പല ഷെയ്ഡുകളുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ പറ്റിയിട്ടുണ്ട്, നിസ്സഹായയായത്, ബോള്‍ഡ് ആയിട്ടുള്ളത്, ഹ്യൂമര്‍, അങ്ങനെ പലതരത്തിലുള്ള കഥാപാത്രങ്ങള്‍. ഞാന്‍ ഒരിക്കലും ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലെന്നും രശ്മി പറയുന്നു.കൂടാതെ കിട്ടുന്നതെല്ലാം സ്വീകരിക്കാതെ പലതരത്തിലുള്ള വേഷങ്ങള്‍ ഇടയ്ക്കിടെ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുമെന്നും രശ്മി പറയുന്നു. അതേസമയം, പാവപ്പെട്ട സ്ത്രീകളുടെ വേഷങ്ങളാണ് കൂടുതല്‍ കിട്ടുന്നത്, അതില്‍നിന്ന് വ്യത്യസ്തമായി ബോള്‍ഡ് ആയി എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ട് തനിക്കെന്നും രശ്മി പറയുന്നു.

സംവിധായകന്‍ ബോബന്‍ സാമുവലാണ് രശ്മിയുടെ ഭര്‍ത്താവ്. രണ്ട് മക്കളാണ് ഇരുവര്‍ക്കുമുള്ളത്. നമുക്ക് കോടതിയില്‍ കാണാം ആണ് രശ്മിയുടെ പുതിയസിനിമ. താരം ഇപ്പോള്‍ ശ്യാമാംബരം എന്ന സീരിയലില്‍ അഭിനയിച്ചു വരികയാണ്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X