For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തിരിച്ചുവരില്ല എന്നു കരുതിയാണ് സര്‍ജറിയ്ക്ക് കയറിയത്, പിടിച്ചു നിക്കാനായില്ല; മനസ് തുറന്ന് രശ്മി ബോബന്‍

  |

  മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് രശ്മി ബോബന്‍. സിനിമകളിലും സീരിയലുകളിലുമെല്ലാം രശ്മി അഭിനയിച്ചിട്ടുണ്ട്. സീരിയലുകളാണ് രശ്മിയെ മലയാളി കുടുംബപ്രേക്ഷകര്‍ക്ക് മുന്നില്‍ താരമാക്കിയത്. നായികയായും സഹ നടിയായുമെല്ലാം രശ്മി കയ്യടി നേടിയിട്ടുണ്ട്. സംവിധായകന്‍ ബോബന്‍ സാമുവലാണ് രശ്മിയുടെ ഭര്‍ത്താവ്. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു.

  Also Read: 'മകൾ വളർന്നു വരുമ്പോൾ കളിമണ്ണിലെ പ്രസവരംഗം കാണിക്കണമെന്ന് തീരുമാനിച്ചിരുന്നു': ശ്വേത മേനോൻ

  രശ്മിയുടേയും ബോബന്റെയും പ്രണയവും വിവാഹവുമൊക്കെ മലയാളികള്‍ക്ക് വളരെ അടുത്തറിയാവുന്നതാണ്. രണ്ട് മത വിശ്വാസങ്ങളില്‍ നിന്നുള്ളവരെന്നതിനാല്‍ ഏറെ വെല്ലുവിളികള്‍ നേരിടേണ്ടി വന്നിരുന്നു രശ്മിയ്ക്കും ബോബനും. ഇതിനിടെ ഇപ്പോഴിതാ പറയാം നേടാം എന്ന പരിപാടിയില്‍ അതിഥിയായി എത്തിയിരിക്കുകയാണ് രശ്മി.

  പരിപാടിയില്‍ വച്ച് തന്റെ സര്‍ജറിയുടെ അനുഭവങ്ങള്‍ പങ്കുവെക്കുന്നുണ്ട് രശ്മി. അവതാരകനായ എംജി ശ്രീകുമാറാണ് സര്‍ജറിയെക്കുറിച്ച് രശ്മിയോട് ചോദിക്കുന്നത്. സര്‍ജറി സമയത്ത് എന്തോ മരണക്കുറിപ്പ് എഴുതി വച്ചെന്ന് കേട്ടല്ലോ എ്ന്നായിരുന്നു എംജി ചോദിച്ചത്. പിന്നാലെ രശ്മി മനസ് തുറക്കുകയായിരുന്നു.

  Also Read: 'കേരളത്തിലെ ആളുകളുടെ ചിന്ത മാറണം, പെണ്ണുങ്ങൾ ഭർത്താവിനെ ആശ്രയിച്ച് ജീവിക്കണമെന്ന രീതി മാറണം'; നടി അനുശ്രീ

  എനിക്ക് മുമ്പും ആരോഗ്യ പ്രശ്‌നങ്ങളും സര്‍ജറിയുമൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷെ അന്നൊക്കെ ഞാന്‍ സൂപ്പര്‍ സ്‌ട്രോംഗായിരുന്നു. പക്ഷെ കഴിഞ്ഞ തവണ ഇമോഷണലി ഭയങ്കര ഡൗണായിരുന്നു. പോയാല്‍ തിരിച്ചുവരില്ല എന്നൊരു തോന്നല്‍ വന്നു. ഇന്ന് കുറിപ്പെഴുതില്ലല്ലോ. അതിനാല്‍ ഞാന്‍ ഫോണില്‍ ഇച്ചായന് ഒരു വീഡിയോ, മക്കള്‍ക്കൊരു വീഡിയോ, അച്ഛനും അമ്മയ്ക്കുമൊരു വീഡിയോ. അങ്ങനെ മൂന്ന് വീഡിയോ ചെയ്തു വച്ചു. അവരിപ്പോള്‍ ഇത് കേള്‍ക്കുന്നുണ്ടെങ്കില്‍ എന്നെ വഴക്ക് പറയുമെന്നും രശ്മി അഭിപ്രായപ്പെടുന്നുണ്ട്.

  എന്നിട്ട് ഫോണിന്റെ പാസ് വേര്‍ഡ് മോന് പറഞ്ഞു കൊടുത്തു. എങ്ങാനും എന്തെങ്കിലും സംഭവിച്ചാല്‍ മോന്‍ ഇത് എല്ലാവര്‍ക്കും അയച്ചു കൊടുക്കണം എന്നു പറഞ്ഞു. പക്ഷെ സര്‍ജറി കഴിഞ്ഞ് ബോധം വന്നപ്പോള്‍ ആദ്യം ചോദിച്ചത് ഫോണ്‍ എവിടെ എന്നാണ്. വേഗം തന്നെ ഡിലീറ്റ് ചെയ്തു. ഇനി അത് കണ്ട് എന്നെ വഴക്ക് പറയണ്ടല്ലോ എന്നാണ് രശ്മി പറയുന്നത്. പിന്നാലെ ബോബന്‍ കൗണ്ടറുമായി ഒപ്പമെത്തുന്നുണ്ട്.

  ഇതിന് മുമ്പും ഞാന്‍ ഓപ്പറേഷന്‍ തീയേറ്ററില്‍ കയറിയിട്ടുണ്ട്. പക്ഷെ അന്നൊക്കെ ഞാന്‍ സൂപ്പര്‍ കൂളായിരുന്നു. അത്ര പേടിയുള്ള കൂട്ടത്തിലല്ല. പക്ഷെ എന്താണെന്ന് അറിയില്ല. ഇത്തവണ ഇമോഷണലി എന്തോ പറ്റിയെന്നാണ് രശ്മി പറയുന്നത്. രശ്മിയെ തീയേറ്ററിലേക്ക് കൊണ്ടു പോയത് വീല്‍ ചെയറിലാണ്. ആ സമയത്തൊരു ഭാവമുണ്ടായിരുന്നു. ആര്‍ആര്‍ ഒക്കെ കൊടുത്തിരുന്നുവെങ്കില്‍ ഈ വര്‍ഷത്തെ സ്‌റ്റേറ്റ് അവാര്‍ഡ് കിട്ടിയേനെ എന്നായിരുന്നു ബോബന്റെ പ്രതികരണം.


  ഇനി കാണാന്‍ പറ്റില്ല എന്നു കരുതിയല്ലേ പോകുന്നതെന്ന് രശ്മി പറയുന്നു. പിന്നാലെ തിരിച്ച് ഐസിയുവിലെത്തിയപ്പോഴുളള ഭാവമോ എന്ന് രശ്മി ചോദിക്കുമ്പോള്‍ ബോബന്‍ അതും പങ്കുവെക്കുന്നുണ്ട്. ഞാന്‍ നോക്കുമ്പോള്‍ ഒരാള്‍ ചിരിയോട് ചിരിയാണ്. തിരുമ്പ് വന്തിട്ടേന്‍ ഡാ എന്ന് പറഞ്ഞ്. അനസ്‌തേഷ്യയുടെ ഇതിലാണ്. ഞാനതൊക്കെ വീഡിയോ എടുത്ത് വച്ചിട്ടുണ്ടെന്നാണ് ബോബന്‍ പറയുന്നത്. വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുകയാണ്.

  അതേസമയം, 21 വര്‍ഷം പിന്നിട്ടിരിക്കുകയാണ് രശ്മിയുടേയും ബോബന്റേയും ദാമ്പത്യ ജീവിതത്തിന്. രശ്മിയും ബോബനും പരിചയപ്പെടുമ്പോള്‍ ബോബന്‍ അസോസിയേറ്റായിരുന്നു. 'ഞങ്ങള്‍ പരിചയപ്പെട്ട സമയത്ത് ഞാന്‍ ഇന്‍ഡസ്ട്രിയിലേക്ക് വന്നതേയുള്ളു. ഒരു അഞ്ച് വര്‍ഷത്തെ സമയം എനിക്ക് വേണമെന്ന് പറഞ്ഞിരുന്നുവെന്നും രശ്മി പറഞ്ഞിരുന്നു. അത് പറ്റില്ലെന്നാണ് അന്ന് ബോബന്റെ അഭിപ്രായം. എനിക്ക് വീട്ടില്‍ കല്യാണാലോചന നടക്കുന്നുവെന്ന് പറഞ്ഞു. എന്നാല്‍ പിന്നെ മൂന്ന് വര്‍ഷമെങ്കിലും വേണമെന്നായി രശ്മി. പക്ഷേ അതിന് ശേഷം ഒരാഴ്ച കഴിഞ്ഞപ്പോഴെക്കും വീട്ടില്‍ പറയേണ്ടി വന്നുവെന്നും രശ്മി പറഞ്ഞിരുന്നു.

  രണ്ടാളും രണ്ട് മതത്തില്‍പെട്ടവരാണെന്നത് അടക്കമുള്ള. പ്രശ്‌നങ്ങള്‍ തുടക്കത്തില്‍ ഉണ്ടായിരുന്നു. പിന്നെ അദ്ദേഹത്തെ കുറിച്ച് അമ്പേഷിച്ചപ്പോള്‍ ആരും ഒരു കുറ്റവും പറഞ്ഞില്ലെന്നും രശ്മി പറയുന്നുണ്ട്. മതം തങ്ങളുടെ വീട്ടില്‍ പ്രശ്നമല്ലെന്നും ക്രിസ്തുമസും വിഷുവും ഓണവുമൊക്കെ തങ്ങള്‍ ആഘോഷിക്കാറുണ്ടെന്നും താരങ്ങള്‍ പറഞ്ഞിരുന്നു.

  Read more about: serial
  English summary
  Reshmi Boban Says She Was Very Emotional When She Went To A Surgery
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X