For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പലവട്ടം പെട്ടി പാക്ക് ചെയ്തിട്ടുണ്ട്, എണ്ണാന്‍ വിരല്‍ തികയില്ല! ഡിവോഴ്‌സിനെക്കുറിച്ച് രശ്മി

  |

  കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് രശ്മി ബോബന്‍. സിനിമകളിലും സീരിയലുകളിലുമെല്ലാം അഭിനയിച്ചാണ് രശ്മി പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. സീരിയലുകളാണ് രശ്മിയെ കൂടുതല്‍ ജനപ്രീയയാക്കുന്നത്. സംവിധായകന്‍ ബോബന്‍ സാമുവലാണ് രശ്മിയുടെ ഭര്‍ത്താവ്. ഇരുവരും പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പിതകളാണ്.

  Also Read: 'എനിക്ക് അമ്നീഷ്യ വന്നാലല്ലാതെ ഈ അനുഭവം ജീവിതത്തിൽ ഒരിക്കലും മറക്കില്ല'; സന്തോഷം പങ്കുവച്ച് ശരണ്യ ആനന്ദ്

  21 വര്‍ഷം പിന്നിട്ടിരിക്കുകയാണ് രശ്മിയുടേയും ബോബന്റേയും ദാമ്പത്യ ജീവിതത്തിന്. രണ്ട് മതവിശ്വാസങ്ങളിലുള്ളവരാണ് രശ്മിയും ബോബനും. പ്രണയത്തിലായിരുന്ന കാലത്ത് അതൊരു പ്രശ്‌നമായിരുന്നുവെങ്കിലും ഇന്നത് തങ്ങള്‍ക്കിടയിലൊരു പ്രശ്‌നമല്ലെന്നും വീട്ടില്‍ ക്രിസ്തുമസും വിഷുമെല്ലാം ഒരുപോലെ ആഘോഷിക്കാറുണ്ടെന്നും മക്കളോടും നിയന്ത്രണങ്ങളൊന്നും കാണിക്കാറില്ലെന്നുമാണ് രശ്മിയും ബോബനും പറയുന്നത്.

  ഇപ്പോഴിതാ പറയാം നേടാം എന്ന പരിപാടിയില്‍ വച്ച് തങ്ങളുടെ ദാമ്പത്യ ജീവിതത്തെക്കുറിച്ചുള്ള രശ്മിയുടേയും ബോബന്റേയും വാക്കുകള്‍ ആരാധകരുടെ ശ്രദ്ധ നേടുകയാണ്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: 'ലാലേട്ടന്റെ ഇന്റർവ്യൂവിൽ നായരെന്ന് പറഞ്ഞപ്പോൾ കളിയാക്കി പിന്നീട് പറഞ്ഞിട്ടില്ല എപ്പോഴും വിഴുങ്ങും'; ഉണ്ണി

  എത്ര തവണ ഡിവോഴ്‌സിന് ഒരുങ്ങിയിട്ടുണ്ട് എന്ന എംജിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രശ്മിയും ബോബനും. എണ്ണിപ്പറയാന്‍ വിരല്‍ തികയില്ലെന്നായിരുന്നു രശ്മിയുടെ മറുപടി. പക്ഷെ ഒരുങ്ങിയിട്ടേയുള്ളൂവെന്നാണ് ബോബന്‍ പറയുന്നത്. രശ്മിയും അത് ശരിവെക്കുകയാണ്. ചില സമയത്ത് ബംബര്‍ തീരുമാനമൊക്കെ എടുത്ത് പെട്ടിയൊക്കെ എടുത്തിട്ടുണ്ട്. പിന്നെ കരുതും എന്തിനാണെന്ന്. ഇപ്പോഴല്ല, ഒരു കാലത്താണ്. ഇപ്പോള്‍ പിന്നെ ഈ ചെവിയിലൂടെ കേട്ട് അടുത്ത ചെവിയിലൂടെ വിടും. ഇനി പുതിയൊരാളെ ട്രെയിന്‍ ചെയ്‌തെടുക്കാന്‍ വയ്യ എന്നാണ് രശ്മി പറയുന്നത്.


  ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും ആശ്രയിച്ച് കഴിയുന്നവരാണ്. ഒരാള്‍ക്ക് മറ്റൊരാളില്ലാതെ പറ്റില്ലെന്നാണ് ബോബന്‍ പറയുന്നത്. വഴക്കൊക്കെയുണ്ടാകാറുണ്ടെങ്കിലും രണ്ടു പേര്‍ക്കും രണ്ടാളേയും വേണമെന്ന് രശ്മിയും പറയുന്നു. രണ്ട് പേരും രണ്ട് കുടുംബങ്ങളില്‍ നിന്നും രണ്ട് ചിന്താഗതികളുമായി വരുന്നവരാണെന്നും അതിനാല്‍ അതിന്റേതായ അഭിപ്രായ വ്യത്യാസങ്ങളുണ്ടായേക്കാമെന്നും എന്നാലും പരസ്പര ധാരണയുണ്ടാകുമെന്നും രശ്മി പറയുന്നു.

  കാലം കഴിയുന്തോറും പരസ്പരം ഒരു ധാരണയുണ്ടാകുമെന്നും രശ്മി പറയുന്നു. ജീവിതം മുന്നോട്ട് പോകാന്‍ രണ്ടു പേരും ഒരുപോലെ ചിന്തിക്കേണ്ടി വരുമെന്നാണ് താരം പറയുന്നത്. അല്ലാതെ ഭാര്യ മാത്രം കോമ്പര്‍മൈസ് ചെയ്യുക, അല്ലെങ്കില്‍ ഭര്‍ത്താവ് മാത്രം കോമ്പര്‍മൈസ് ചെയ്യുക എന്ന സാഹചര്യമുണ്ടാകരുതെന്നും രശ്മി പറയുന്നുണ്ട്. വഴക്കുണ്ടാക്കിയാല്‍ എഴുത്തെന്നും പറഞ്ഞ് ബോബന്‍ ബാഗുമെടുത്ത് പോകുമെന്നും രശ്മി തമാശരൂപേണ പറയുന്നുണ്ട്. വഴക്കുണ്ടായാല്‍ താന്‍ വേഗം പരിഹരിക്കുമെന്നും തനിക്ക് ആ സമ്മര്‍ദ്ദം എടുക്കാനാകില്ലെന്നും രശ്മി പറയുന്നുണ്ട്.

  ഇതേ പരിപാടിയില്‍ വച്ച് രശ്മി തന്റെ സര്‍ജറിയെക്കുറിച്ചും മനസ് തുറക്കുന്നുണ്ട്. സര്‍ജറിയുടെ സമയത്ത് താന്‍ വീട്ടുകാര്‍ക്കായി വീഡിയോകള്‍ ചെയ്തുവച്ചിരുന്നുവെന്നാണ് രശ്മി പറയുന്നത്. എനിക്ക് മുമ്പും ആരോഗ്യ പ്രശ്നങ്ങളും സര്‍ജറിയുമൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷെ അന്നൊക്കെ ഞാന്‍ സൂപ്പര്‍ സ്ട്രോംഗായിരുന്നു. പക്ഷെ കഴിഞ്ഞ തവണ ഇമോഷണലി ഭയങ്കര ഡൗണായിരുന്നു. പോയാല്‍ തിരിച്ചുവരില്ല എന്നൊരു തോന്നല്‍ വന്നുവെന്നാണ് രശ്മി പറയുന്നത്.

  ഇന്ന് കുറിപ്പെഴുതില്ലല്ലോ. അതിനാല്‍ ഞാന്‍ ഫോണില്‍ ഇച്ചായന് ഒരു വീഡിയോ, മക്കള്‍ക്കൊരു വീഡിയോ, അച്ഛനും അമ്മയ്ക്കുമൊരു വീഡിയോ. അങ്ങനെ മൂന്ന് വീഡിയോ ചെയ്തു വച്ചു. അവരിപ്പോള്‍ ഇത് കേള്‍ക്കുന്നുണ്ടെങ്കില്‍ എന്നെ വഴക്ക് പറയുമെന്നും രശ്മി ഷോയില്‍ ചിരിച്ചു കൊണ്ട് പറയുന്നുണ്ട്.

  Read more about: serials
  English summary
  Reshmi Boban Share How She And Husband Keeps The Marriage Life Going
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X