കുടുംബത്തിന്റെ മുഴുവന്‍ ചിരിയും ഒരു നിമിഷം കൊണ്ടില്ലാതായി; ചേച്ചിയുടെ ചിരി ഇനിയെന്ന് കാണും?

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് രശ്മി അനില്‍. കോമഡി ഷോകളിലൂടെയാണ് രശ്മി കയ്യടി നേടുന്നത്. പിന്നീട് ടെലിവിഷനിലെ സജീവ സാന്നിധ്യമായി മാറുകയായിരുന്നു. സിനിമയിലും അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട് രശ്മി അനില്‍. മലയാളികളെ ഒരുപാട് ചിരിപ്പിച്ചിട്ടുള്ള രശ്മിയും കുടുംബും ഇപ്പോള്‍ വേദനയിലൂടെയാണ് കടന്നു പോകുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രശ്മി എവിടെ എന്ന് ചോദിക്കുന്നവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് രശ്മി അനില്‍. തന്റെ സഹോദരിയുടെ മകന്‍ മരണപ്പെട്ടുവെന്ന് അറിയിച്ചിരിക്കുകയാണ് രശ്മി. വികാരഭരിതമായ കുറിപ്പിലൂടൊയണ് താരം ഇക്കാരം അറിയിക്കുന്നത്. കുടുംബത്തിന്റെ ചിത്രവും രശ്മി പങ്കുവെക്കുന്നുണ്ട്. ആ വാക്കുകളിലേക്ക്.

Resmi Anil

'തീരാദുഃഖത്തിന് മുന്‍പുള്ള ചിരി. ചേച്ചിയുടെ മകന്‍ വിച്ചുക്കുട്ടന്‍ sep18 ന് ഞങ്ങളെവിട്ടുപോയി. Airpodവെച്ച് റയില്‍വേ ട്രാക്കിലൂടെ നടന്നപ്പോള്‍ അവനും ഞങ്ങളും കരുതിയില്ല ഇനി തിരിച്ച് വരില്ലാന്ന് 20 വര്‍ഷംകൊണ്ട് ഒരായുസ്സിലെ സ്‌നേഹംനീ ഞങ്ങള്‍ക്ക് തന്നുകഴിഞ്ഞോ? ദൈവത്തിന് അങ്ങനെതോന്നിയിട്ടുണ്ടാകും.

നീ ഞങ്ങള്‍ക്കെന്നപോലെ ദൈവത്തിനും അത്രമേല്‍ പ്രിയപ്പെട്ടവനായിരുന്നിരിക്കും അല്ലങ്കില്‍ നിന്നെ പറിച്ചെടുത്തുകൊണ്ട്‌പോകില്ലല്ലോ. സമാധാനിക്കാന്‍ പലതും ചിന്തിക്കുന്നു സമാധാനം മാത്രം കിട്ടുന്നില്ല. ഇനി എന്റെ ചേച്ചിയുടെ ചിരി ഞാനെന്ന് കാണും ഞങ്ങള്‍ക്കിനി എന്താണ് സന്തോഷം ഒരുകുടുംബത്തിന്റെ മുഴുവന്‍ ചിരിയും ഒരുനിമിഷം കൊണ്ടില്ലാതായിരിക്കുന്നു.കുറച്ചു ദിവസം എന്നെ കാണാതിരുന്നപ്പോള്‍ അന്വേഷിച്ചെത്തിയ എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദി' എന്നാണ് ര്ശ്മി പറയുന്നത്.

പിന്നാലെ നിരവധി പേര്‍ കമന്റുകളുമായി എത്തുന്നുണ്ട്. എന്തിന് ഈ പോസ്റ്റ് ഇട്ടു? എനിക്കും ഉണ്ട് ഇതുപോലെഒരു മകന്‍ എന്നായിരുന്നു ഒരാളുടെ കമന്റ്. പിന്നാലെ ഇതിന് മറുപടിയുമായി രശ്മിയെത്തി. ഞാനെവിടെ എന്ത് പറ്റി എന്ന് ചോദിച്ചവര്‍ക്കുള്ള മറുപടി എന്നായിരുന്നു രശ്മിയുടെ മറുപടി.

Resmi Anil

ഈ പോസ്റ്റ് കണ്ടപ്പോള്‍ പറയാതിരിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് പറയുവാ എന്റെ മോനും എന്നെ വിട്ടു പോയി ആക്സിഡന്റ് ആയിരുന്നു 19 വയസ് ആയിരുന്നു ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ 21വയസ് ഉണ്ടാകുമായിരുന്നു. ഒക്ടോബര്‍ 25ന് 2 വര്‍ഷം ആകുന്നു. എന്റെ ജീവന്‍ ആയിരുന്നു എന്റെ മോന്‍ പക്ഷെ എന്നേക്കാള്‍ കൂടുതല്‍ ദൈവത്തിനു അവനെ ഇഷ്ടമായിരുന്നു അതുകൊണ്ട് കൊണ്ട് പോയി എന്നായിരുന്നു മറ്റൊരു കമന്റ്.

വിച്ചുക്കുട്ടന്റെ വിയോഗം. ഞങ്ങളുടെ ഗ്രാമത്തിന്റെ തീരാദു:ഖമാണ്. എന്റെ പ്രിയശിഷ്യന്റെ പുത്രനാണവന്‍. കണ്ണീര്‍പ്പൂക്കള്‍ മാത്രം മോനേ എന്നായിരുന്നു മറ്റൊരു കമന്റ്. നിരവധി പേരാണ് ആദാരഞ്ജലികള്‍ നേര്‍ന്നു കൊണ്ട് എത്തിയിരിക്കുന്നത്.

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് രശ്മി അനില്‍. കോമഡി ഷോകളിലൂടെയാണ് രശ്മി ശ്രദ്ധ നേടുന്നത്. പിന്നീട് പരമ്പരകളിലൂടെ ടെലിവിഷനിലെ നിറ സാന്നിധ്യമായി മാറുകയായിരുന്നു. സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഈയ്യടുത്തിറങ്ങിയ മന്ദാകിനിയിലെ രശ്മിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. നേരത്തെ നേര്, ഒരു യമണ്ടന്‍ പ്രേമകഥ, ബ്രദേഴ്സ് ഡേ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X