twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഭാനു ബിഗ് ബോസ് ഫിനാലെയില്‍ ഉണ്ടാകില്ല; 'ഫിനാലെയേക്കാള്‍ വലുത്' ചിലതുണ്ടെന്ന് താരം

    |

    ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ വിജയി ആരായിരിക്കുമെന്ന് അറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഷോ നിര്‍ത്തിവെച്ചിട്ട് നാളുകളായി, അവസാന വോട്ടിംഗ് കഴിഞ്ഞിട്ടും നാളുകളായി. എന്നാല്‍ ഇതുവരേയും ഗ്രാന്റ് ഫിനാലെ നടന്നിട്ടില്ല. കൊവിഡ് പ്രതിസന്ധി മൂലമായിരുന്നു ഫിനാലെ വൈകിയത്. അതുകൊണ്ട് തന്നെ ആരായിരിക്കും ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ വിജയി ആവുക എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

    സാരിയുടുത്ത് അതിസുന്ദരിയായി കുടുംബവിളക്കിലെ മരുമകള്‍; ചിത്രങ്ങള്‍ കാണാംസാരിയുടുത്ത് അതിസുന്ദരിയായി കുടുംബവിളക്കിലെ മരുമകള്‍; ചിത്രങ്ങള്‍ കാണാം

    എന്നാല്‍ ഫിനാലെ ഉടനെ തന്നെയുണ്ടാകുമെന്ന് ഉറപ്പായിരിക്കുകയാണ്. ഫിനാലെയുടെ ചിത്രീകരണങ്ങളായി താരങ്ങള്‍ ചെന്നൈയിലേക്ക് എത്തിയിരിക്കുകയാണ്. വിമാന യാത്രയെക്കുറിച്ചുള്ള താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പോസ്റ്റുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഡിംപല്‍, സൂര്യ, മണിക്കുട്ടന്‍, റിതു മന്ത്ര, അനൂപ് തുടങ്ങിയവരുടെ യാത്രയുടെ ചിത്രങ്ങളും സ്റ്റോറികളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

    മജിസിയ ഭാനു

    എന്നാല്‍ ഒരാള്‍ ഷോയുടെ ഫിനാലെയിലേക്ക് പോകുന്നതിന്റെ ചിത്രങ്ങളോ വീഡിയോകളോ പങ്കുവച്ചിരുന്നില്ല. പാതി വഴിയില്‍ ബിഗ് ബോസ് യാത്ര അവസാനിപ്പിക്കേണ്ടി വന്ന മജിസിയ ഭാനു. നേരത്തെ ബിഗ് ബോസ് താരങ്ങളായ ലക്ഷ്മി ജയന്‍, സജ്‌ന എന്നിവര്‍ക്കൊപ്പമുള്ള ഭാനുവിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായി മാറിയിരുന്നു. അതുകൊണ്ട് തന്നെ ഭാനുവിനെ ഫിനാലെയ്ക്കായി പുറപ്പെടുന്നവര്‍ക്കൊപ്പം കാണാതെ വന്നതോടെ ആരാധകര്‍ ആകെ കണ്‍ഫ്യൂഷനിലായി.

    ചോദ്യങ്ങള്‍ക്ക് മറുപടി

    ഈ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ഇപ്പോഴിതാ മജിസിയ ഭാനു തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചൊരു ചിത്രത്തിലൂടെയാണ് ഭാനു താന്‍ എന്തുകൊണ്ട് ഫിനാലെയിലുണ്ടാകില്ലെന്ന് താരം വ്യക്തമാക്കിയിരിക്കുന്നത്. തന്റെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ഇതോടൊപ്പം താന്‍ പോവാതിരിക്കുന്നതിന്റെ കാരണവും താരം പറയുന്നുണ്ട്. കുടുംബത്തോടൊപ്പമുള്ള ഈദ് ആണ് വലുത്. അതിന് ശേഷമാണ് ഗ്രാന്റ് ഫിനാലെ എന്നാണ് താരം കുറിച്ചത്. ഇതോടെ ഭാനു കുടുംബത്തോടൊപ്പം തന്നെയുണ്ടെന്നും മറ്റുള്ളവര്‍ക്കൊപ്പം ഫിനാലെയ്ക്കായി പുറപ്പെട്ടിട്ടില്ലെന്നും വ്യക്തമായിരിക്കുകയാണ്. അതേസമയം അടുത്ത ദിവസം ഭാനു ഫിനാലെയ്ക്കായി പോകുമോ എന്ന കാര്യം അറിയാന്‍ സാധിച്ചിട്ടില്ല.

    ശക്തയായ മത്സരാര്‍ത്ഥി

    ബിഗ് ബോസ് വീട്ടിലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു ഭാനു. എന്നാല്‍ ബിഗ് ബോസിലെ യാത്ര മുഴുവനാക്കാന്‍ സാധിക്കാതെ പുറത്താവുകയായിരുന്നു. പുറത്ത് വന്ന ശേഷവും ഭാനു വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ബിഗ് ബോസ് വീട്ടിലെ അടുത്ത സുഹൃത്തായ ഡിംപലുമായുണ്ടായ പിണക്കവും ചര്‍ച്ചയായിരുന്നു. അതുകൊണ്ട് തന്നെ ഇരുവരും ഒരുമിക്കുന്നൊരു നിമിഷത്തിനായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് കോഴിക്കോട് സ്വദേശിയായ ഭാനു.

    Recommended Video

    വന്‍ താരനിരയുമായി ബിഗ്‌ബോസ് ഗ്രാന്‍ഡ് 18ന് | FilmiBeat Malayalam
    ഫിനാലെ

    നേരത്തെ ബിഗ് ബോസ് മലയാളം സീസണ്‍ 3 അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തി നില്‍ക്കെയായിരുന്നു നിര്‍ത്തിവെക്കേണ്ടി വന്നത്. കൊവിഡിനെ തുടര്‍ന്നുള്ള ലോക്ക്ഡൗണിന്റെ ഭാഗമായാണ് ഷോ നിര്‍ത്തിവച്ചത്. എന്നാല്‍ വിജയി കണ്ടെത്താനായി വോട്ടിംഗ് നടത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുകയായിരുന്നു. പിന്നാലെ വോട്ടിംഗും നടന്നു. എന്നാല്‍ കൊവിഡ് പ്രതിസന്ധി മാറാത്തതിനാല്‍ ഫിനാലെ ചിത്രീകരണം നീണ്ടു പോവുകയായിരുന്നു. ജൂലൈ 23 ന്ന ഫിനാലെ ചിത്രീകരിക്കുമെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍. അത് ശരിവെക്കുന്നതാണ് താരങ്ങളുടെ പോസ്റ്റുകളും.

    ഫിനാലെയെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പിനായി കാത്തിരിക്കുകയാണ് ആരാധകര്‍. മണിക്കുട്ടന്‍, ഡിംപല്‍ ഭാല്‍, സായ് വിഷ്ണു, റിതു മന്ത്ര, കിടിലം ഫിറോസ്, അനൂപ്, നോബി, റംസാന്‍ എന്നിവരാണ് അന്തിമ ഘട്ട മത്സരത്തിലുള്ളത്. ഇവരില്‍ ഒരാളായിരിക്കും ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ വിജയി.

    English summary
    Revealed! Why Majiziya Bhanu Not Attending Bigg Boss Malayalam Season 3 Grand Finale
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X