എന്നെ എന്നെക്കാള്‍ മനസിലാക്കിയത് വിധുവെന്ന് റിമി; അറിഞ്ഞില്ല ഉണ്ണീയെന്ന് വിധു, സിത്തുവിന് പരാതി
മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. ഗായിക എന്നതിനൊപ്പം തന്നെ അവതാരകയായും വിധി കര്‍ത്താവായുമെല്ലാം മലയാളികള്‍ക്ക് സുപരിചിതയാണ് റിമി ടോമി. ഇപ്പോള്‍ സൂപ്പര്‍ ഫോര്‍ എന്ന റിയാലിറ്റി ഷോയിലെ വിധി കര്‍ത്താവായി തിളങ്ങി നില്‍ക്കുകയാണ് റിമി. സോഷ്യല്‍ മീഡിയയിലും സജീവമാണ് റിമി. എനര്‍ജിയാണ് റിമിയുടെ മെയിന്‍ എന്നാണ് ആരാധകര്‍ പറയുന്നത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് റിമി ടോമി.
കടലും ബാത്ത് ടബ്ബും പിന്നെയൊരു സുന്ദരിയും; കെനിഷ അവസ്തിയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍
ഇപ്പോഴിതാ റിമിയുടെ പുതിയ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ഗായകനും സഹ വിധികര്‍ത്താവുമായ വിധു പ്രതാപിനെക്കുറിച്ചുള്ള റിമിയുടെ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. വിധുവിനൊപ്പമുള്ള ചിരിയും ചിന്തയും പടര്‍ത്തുന്നൊരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കമന്‌റുമായി താരങ്ങളും ആരാധകരുമെത്തിയിട്ടുണ്ട്. പോസ്റ്റ് വൈറലായി മാറിയിരിക്കുകയാണ്. വിശദമായി വായിക്കാം.

റെക്കോര്‍ഡിംഗ് ടൈം ചിത്രമാണ് റിമി പങ്കുവച്ചിരിക്കുന്നത്. വിധു, നീയാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്. ഞാന്‍ ഏറ്റവും കൂടുതല്‍ വഴക്ക് ഇടുന്നത് നിന്നോട് ആണെങ്കിലും കൂടെ ഉള്ളപ്പോ ഒരു പോസിറ്റീവ് എനര്‍ജി തന്നെയാണെന്നായിരുന്നു റിമി പറഞ്ഞത്. എന്തും അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞ് കളിയാക്കാനും ചിരിക്കാനും ചിലരോടേ നമുക്ക് പറ്റൂ. എന്നെ എന്നെക്കാള്‍ ഏറ്റവും നന്നായി മനസിലാക്കിയ ചുരുക്കം ചിലരില്‍ ഒരാളാണ്‍ നീ എന്നും റിമി പറയുന്നുണ്ട്. എന്നും ഈ ഫ്രണ്ട്ഷിപ്പ് ഉണ്ടാവണേന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും റിമി പറഞ്ഞു.

പിന്നാലെ കമന്റുമായി വിധു പ്രതാപ് എത്തി. നീ എന്നേ ചീത്ത പറയുമ്പോഴും നിനക്ക് എന്നോട് ഇത്രയും സ്‌നേഹം ഉണ്ടെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല ഉണ്ണീ എന്നായിരുന്നു വിധുവിന്റെ കമന്റ്. പിന്നാലെ ആരാധകരുടെ സിത്തുമണിയായി ഗായിക സിത്താരയും കമന്റ് ചെയ്തിട്ടുണ്ട്. ഞങ്ങളെ വേണ്ടല്ലേ, വിളിക്ക് വേഗം തിരിച്ചു വിളിച്ചേ! എന്നായിരുന്നു സിത്താരയുടെ കമന്റ്. സിത്താരയ്ക്ക് റിമി മറുപടി നല്‍കുന്നുണ്ട്. അയ്യോ അങ്ങനെ പറയല്ലേ സിത്തുമ്മ എന്നായിരുന്നു റിമിയുടെ മറുപടി. ജ്യോത്സനയും കമന്റുമായി എത്തിയിട്ടുണ്ട്. കമന്റുകളും വൈറലായിരിക്കുകയാണ്.
Recommended Video

മീശമാധവന്‍ എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെയാണ് റിമി പിന്നണി ഗാന രംഗത്തേക്ക് എത്തുന്നത്. പിന്നീട് നിരവധി സിനിമകളില്‍ എണ്ണം പറഞ്ഞ നിരവധി ഹിറ്റ് ഗാനങ്ങള്‍ പാടി. ഇതിനിടെ അവതാരകയായി മിനിസ്‌ക്രീനിലേക്കും റിമി എത്തി. മലയാളത്തിലെ പല സ്ഥിരം അവതാരകമാരേയും വെല്ലുന്ന സ്വീകാര്യതയായിരുന്നു റിമിയ്ക്ക് ലഭിച്ചത്.
സാക്ഷാല്‍ ഷാരൂഖ് ഖാനെ വരെ റിമി ചോദ്യം ചോദിച്ച് കുടുക്കിയിട്ടുണ്ട്. പിന്നീട് താരം സിനിമയിലുമെത്തി. തിങ്കള്‍ മുതല്‍ വെള്ളിവരെ എന്ന ചിത്രത്തില്‍ നായികയായിരുന്നു റിമി. ഇപ്പോള്‍ വിധി കര്‍ത്താവായി കലക്കുകയാണ് റിമി. വിധു പ്രതാപും സിത്താരയും ജ്യോത്സനയുമാണ് റിമിയുടെ കൂടെയുള്ള വിധികര്‍ത്താക്കള്‍. ഇവര്‍ക്കിടയിലെ സൗഹൃദവും ഏറെ പ്രശസ്തമാണ്.


Click it and Unblock the Notifications