ആറ് വര്‍ഷമായി പ്രണയത്തില്‍, അടുത്ത കൂട്ടുകാര്‍ പോലും അറിഞ്ഞില്ല; പ്രണയകഥ പറഞ്ഞ് ഋഷിയും ഐശ്വര്യയും

ആരാധകരുടെ പ്രിയ താരമാണ് ഋഷി കുമാര്‍. ആ പേരിനേക്കാള്‍ ഋഷിയെ മലയാളികള്‍ അറിയുക മുടിയന്‍ വിഷ്ണു എന്ന പേരിലാകും. ഡി ഫോര്‍ ഡാന്‍സിലൂടെ കടന്നു വന്ന ഋഷി താരമാകുന്നത് ഉപ്പും മുളകിലൂടെയാണ്. പരമ്പരയിലൂടെ മലയാളികളുടെ വീട്ടിലെ ഒരംഗമായി മാറുകയായിരുന്നു ഋഷി. ഋഷിയും ഋഷിയുടെ മുടിയും വന്‍ ഹിറ്റായി മാറി. പിന്നാലെ ബിഗ് ബോസിലുമെത്തിയിരുന്നു ഋഷി.

ഈയ്യടുത്തായിരുന്നു ഋഷിയുടെ വിവാഹം നടന്നത്. വധു ഐശ്വര്യയാണ്. ഐശ്വര്യയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. സീരിയലുകളിലൂടേയും മറ്റുമാണ് ഐശ്വര്യയും താരമാകുന്നത്. ഇരുവരുടേയും വിവാഹം വലിയ ചര്‍ച്ചയായി മാറിയിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ തങ്ങളുടെ പ്രണയ കഥ പങ്കുവെക്കുകയാണ് ഋഷിയും ഐശ്വര്യയും. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്.

Rishi Kumar

ആറു വര്‍ഷമായി ഞങ്ങള്‍ പ്രണയത്തിലായിരുന്നു. അടുത്ത സുഹൃത്തുക്കള്‍ പോലും അറിഞ്ഞില്ല. വിവാഹ നിശ്ചയ ശേഷം അറിഞ്ഞാല്‍ മതിയെന്നു തന്നെയായിരുന്നു ആഗ്രഹവും തീരുമാനവും എന്നാണ് ഋഷിയും ഐശ്വര്യയും പറയുന്നത്. ഋഷി ഐശ്വര്യയെ പാറു എന്നും ഐശ്വര്യ ഋഷിയെ നന്ദു എന്നുമാണ് വിളിക്കുന്നത്. പിന്നാലെ തങ്ങള്‍ ആദ്യമായി കണ്ടതിനെക്കുറിച്ച് സംസാരിക്കുകയാണ് ഋഷി.

ഒരു ഓഡിഷനില്‍ വച്ചാണ് ഋഷി ഐശ്വര്യയെ കാണുന്നത്. ആറ് വര്‍ഷം മുമ്പ് ഋഷി ഒരു ആല്‍ബം സോങ് ചെയ്തിരുന്നു. ഋഷി തന്നെയായിരുന്നു പാട്ട് എഴുതിയിരുന്നതും. ബോധം പോയ് എന്ന പാട്ടായിരുന്നു അത്. അതില്‍ അഭിനയിക്കാനായി താരങ്ങളെ കണ്ടെത്താന്‍ നടത്തിയ ഓഡിഷനില്‍ വച്ചാണ് ഋഷി ഐശ്വര്യയെ കാണുന്നത്. ഐശ്വര്യയെ കണ്ടമാത്രയില്‍ ഋഷിയ്ക്ക് ഇഷ്ടപ്പെട്ടു. ഐശ്വര്യയെ തന്നെയാണ് ഋഷി അഭിനയിക്കാനായി തിരഞ്ഞെടുത്തതും.

ആ സൗഹൃദം അങ്ങനെ വളര്‍ന്നു. അധികം വൈകാതെ പ്രണയത്തിലേക്കും എത്തി. ഋഷിയ്ക്ക് തന്നോട് പ്രണയമുണ്ടായിരുന്നുവെന്ന് തനിക്ക് അറിയുമായിരുമാനു, പക്ഷെ കുറച്ചുനാള്‍ കൂടി തങ്ങള്‍ സുഹൃത്തുക്കള്‍ മാത്രമായി അഭിനയിച്ചുവെന്നാണ് ഐശ്വര്യ പറയുന്നത്. പിന്നീടാണ് ഇരുവരും പ്രണയം തുറന്നു പറയുന്നത്. തനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ടെങ്കിലും അവരില്‍ നിന്നും വളരെ വ്യത്യസ്തനാണ് ഋഷിയെന്നാണ് ഐശ്വര്യ പറയുന്നത്. അതായിരുന്നു ഋഷിയെ പ്രണയിക്കാനുള്ള കാരണമെന്നും ഐശ്വര്യ പറയുന്നു.

Rishi Kumar

വിവാഹത്തിന് മുമ്പ് തങ്ങള്‍ കാമുകീകാമുകന്മാര്‍ മാത്രമല്ല നല്ല സുഹൃത്തുക്കള്‍ കൂടിായയിരുന്നു. ഇപ്പോള്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ ആയെങ്കിലും നല്ല സുഹൃത്തുക്കള്‍ തന്നെയാണ് തങ്ങളെന്നും ഐശ്വര്യ പറയുന്നു. ആ വൈബ് തന്നെയാണ് തങ്ങളെ മുന്നോട്ട് നയിക്കുന്നത്. ജീവിതകാലം മുഴുവന്‍ അതുണ്ടാകണമെന്നാണ് പ്രാര്‍ത്ഥനയെന്നും താരം പറയുന്നു. സുഹൃത്തുക്കളായിരിക്കുക എന്നതിന് വേറൊരു സൗന്ദര്യമുണ്ടെന്നാണ് ഋഷിയും പറയുന്നത്.

അലമാര എന്ന സിനിമയിലൂടെയാണ് ഐശ്വര്യ അഭിനയത്തിലേക്ക് കടക്കുന്നത്. പിന്നീട് ലക്ഷ്യ, ക്യൂബന്‍ കോളനി, സകലകലാശാല, പൂഴിക്കടകന്‍, തല്ലുമല തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. സിനിമയ്ക്ക് പുറമെ സീരിയലുകളിലും ഐശ്വര്യ സാന്നിധ്യം അറിയിച്ചിരുന്നു. സുഖമോ ദേവീ, കുടുംബവിളക്ക് എന്നീ ജനപ്രീയ പരമ്പരകളിലാണ് ഐശ്വര്യ അഭിനയിച്ചത്. ഡാന്‍സും മുടിയും ആണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. ആ ലിസ്റ്റിലേക്ക് ഐശ്വര്യ കൂടി കടന്നു വന്നിരിക്കുകയാണെന്നാണ് ഋഷി പറയുന്നത്. കല്യാണം കഴിഞ്ഞുവെങ്കിലും തങ്ങള്‍ ഇനിയും കാമുകനും കാമുകിയും ആയിരിക്കുമെന്നാണ് ഐശ്വര്യ പറയുന്നത്.

Read more about: uppum mulakum
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X