അച്ഛന് പക്ഷാഘാതം ഉണ്ടായി, അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു വിവാഹം; ഋഷിയും ഐശ്വര്യയും പറയുന്നു

ഇയ്യടുത്തായിരുന്നു ഉപ്പും മുളകും താരം ഋഷി വിവാഹിതനായത്. നടിയായ ഐശ്വര്യയായിരുന്നു വധു. ഉപ്പും മുളകും പരമ്പരയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായി മാറിയ താരമാണ് ഋഷി. വിവാഹത്തിന് ഉപ്പും മുളകും കുടുംബം വളരെ സജീവമായി തന്നെ ഉണ്ടായിരുന്നു. വിവാഹത്തില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായി മാറിയിരുന്നു.

ഇപ്പോഴിതാ തങ്ങളുടെ വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും സംസാരിക്കുകയാണ് ഋഷിയും ഐശ്വര്യയും. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Rishi Kumar

''നന്ദു ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കുമ്പോള്‍ ഞങ്ങള്‍ കടുത്ത പ്രണയത്തിലാണ്. ഞാന്‍ നന്ദുവിനോട് ഒരു കാര്യമേ പറഞ്ഞുള്ളൂ, ഈ ഷോയ്ക്കിടയില്‍ മറ്റൊരാളുമായി ഇമോഷണല്‍ അറ്റാച്ച്‌മെന്റ് പറ്റില്ല. എനിക്ക് അത് സഹിക്കാനാകില്ല'' എന്നാണ് ഐശ്വര്യ പറയുന്നത്. ഐശ്വര്യ പറഞ്ഞതിന്റ പൊരുള്‍ തനിക്ക് ആദ്യം മനസിലായില്ലെന്നാണ് ഋഷി പറയുന്നത. എന്നാല്‍ ഷോ കുറച്ച് ദിവസം മുന്നോട്ട് പോയപ്പോള്‍ മനസിലായെന്നാണ് ഋഷി പറയുന്നത്.

അവിടെ നമ്മള്‍ മറ്റൊരു മാനസികാവസ്ഥയിലാണ് ജീവിക്കുന്നത്. അതു കൊണ്ടു തന്നെ കൂടെയുള്ള ഒരാളെ ഇമോഷണലായും അല്ലാതെയും ആശ്രയിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അവസാന ദിവസം വരെ ആ ഷോയില്‍ ഞാന്‍ ഉണ്ടായിരുന്നു. അപ്പോഴൊക്കെ പാറുവിന്റെ വാക്കുകള്‍ ഞാന്‍ മനസില്‍ സൂക്ഷിച്ചിരുന്നുവെന്നാണ് ഋഷി പറയുന്നുണ്ട്. തങ്ങളുടെ കല്യാണം വേഗത്തില്‍ നടത്താന്‍ തീരുമാനിച്ചതിനെക്കുറിച്ചും ഐശ്വര്യ സംസാരിക്കുന്നുണ്ട്.

''എന്റെ അച്ഛന്‍ സത്യസായി ബാബയുടെ അനുയായിയാണ്. അതുകൊണ്ടാണ് ഋഷിയെ കണ്ടപ്പോള്‍ അച്ഛന് പെട്ടെന്നു തന്നെ ഇഷ്ടമായത്. ബാബയുടെ തലമുടിയും ഏകദേശം ഇതുപോലെ തന്നെയാണല്ലോ' എന്നാണ് ഐശ്വര്യ പറയുന്നത്. അതേസമയം അച്ഛന് പക്ഷാഘാതം ഉണ്ടായപ്പോല്‍ അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരമാണ് വിവാഹം പെട്ടെന്ന് നടത്തിയതെന്നാണ് ഐശ്വര്യ പറയുന്നത്. ഋഷി റിയാലിറ്റിയില്‍ നിന്നും വന്നതിന് പിന്നാലെ കല്യാണത്തിയ്യതി കുറിക്കുകയും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. കുറഞ്ഞ സമയത്തിനുള്ളിലായിരുന്നു എല്ലാം നടന്നതെന്നാണ് ഐശ്വര്യ പറയുന്നത്.

Rishi Kumar

തങ്ങളുടേത് പ്രണയ വിവാഹമാണെങ്കിലും രണ്ട് വീട്ടുകാരും ഹൃദയം കൊണ്ട് തങ്ങളെ സ്വീകരിച്ചുവെന്നും അത് തങ്ങളുടെ ഭാഗ്യമെന്നും ഐശ്വര്യപറയുന്നുണ്ട്. തങ്ങളുടെ വിവാഹത്തിന് നിറ സാന്നിധ്യമായി കൂടെയുണ്ടായിരുന്ന ഉപ്പും മുളകും കുടുംബത്തെക്കുറിച്ചും ഋഷി സംസാരിക്കുന്നുണ്ട്. സീരിയലില്‍ മാത്രമല്ല, ജീവിതത്തിലും നിഷയും ബിജു സോപാനവും തനിക്ക് അമ്മയും അച്ഛനുമാണെന്നാണ് ഋഷി പറയുന്നത്.

അവരെ പോലെ തന്നെ സഹോദരങ്ങളായി അഭിനയിക്കുന്നവരയേും അങ്ങനെ തന്നെയാണ് കാണുന്നതെന്നും ഋഷി പറയുന്നു. അതിനാല്‍ തങ്ങളുടെ വിവാഹം നടത്തിയത് മൂന്ന് കുടുംബങ്ങള്‍ ചേര്‍ന്നാണെന്നാണ് ഋഷി ഫറയുന്നത്. ലോകത്ത് മറ്റൊരു സീരിയലിലും അഭിനയിക്കുന്നവര്‍ തമ്മില്‍ ഇത്രയും മനസടുപ്പം കാണില്ലെന്നാണ് ഉപ്പും മുളകും കുടുംബത്തെക്കുറിച്ച് ഐശ്വര്യ പറയുന്നത്. തങ്ങള്‍ സീരിയലില്‍ അഭിനയിക്കുകയായിരന്നില്ലെന്നും വീട്ടിലിരുന്ന് വെറുതെ വര്‍ത്തമാനം പറയുകയായിരുന്നുവെന്നാണ് ഋഷി പറയുന്നത്.

Read more about: uppum mulakum
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X