For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സൂര്യയോട് പ്രണയം പറഞ്ഞ് ഋഷി'; പൂവ് ചോദിച്ചപ്പോൾ പൂക്കാലം തന്ന കൂടെവിടെ ടീമിന് നന്ദിയെന്ന് ആരാധകർ

  |

  വളരെ പെട്ടന്നുതന്നെ പ്രേക്ഷകരുടെ മനംകവര്‍ന്ന പരമ്പരയാണ് കൂടെവിടെ. പരമ്പരയിലെ നായികാ നായകന്മാരായ സൂര്യയും ഋഷിയുമായി എത്തുന്നത് ബിപിന്‍ ജോസും അന്‍ഷിതയുമാണ്. ഋഷി, സൂര്യ എന്നിവരുടെ കോളജ് ക്യാമ്പസിലെ മനോഹരമായ പ്രണയവും അതിന്‍റെ മുന്നോട്ടുള്ള പ്രയാണവുമാണ് പരമ്പര പറയുന്നത്. കാമ്പസ് പ്രണയം എന്നതിനുപരിയായി അപ്രതീക്ഷിതമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്. സീത എന്ന പരമ്പരയിലൂടെ മലയാളിക്ക് പരിചിതനായ ബിപിന്‍ ജോസാണ് പരമ്പരയില്‍ ഋഷിയായി എത്തുന്നത്. പരമ്പരയിലെ നായികാ കഥാപാത്രം സൂര്യയായെത്തുന്ന അന്‍ഷിത കബനി എന്ന പരമ്പരയിലൂടെയാണ് ജനങ്ങളുടെ മനസ് കീഴടക്കിയത്.

  Also Read: അഞ്ജലിയുടെ ചോദ്യങ്ങൾക്ക് മുമ്പിൽ മറുപടിയില്ലാതെ ശിവൻ

  ബംഗാളി പരമ്പരയായ മോഹോറിന്റെ റീമേക്കാണ് കൂടെവിടെ. യൂത്തിനെയടക്കം മിനിസ്ക്രീനിന് മുന്നിലേക്ക് എത്തിക്കുന്ന പ്രണയമാണ് കൂടെവിടെ പറയുന്നത്. പരമ്പരയുടെ പ്രേക്ഷകര്‍ കാത്തിരിക്കുന്നത് ഋഷിയും സൂര്യയും ഒന്നിക്കുന്നത് കാണാനാണ്. വിവാഹശേഷം ഇരുവരും ഒന്നിച്ച് ഹെലികോപ്ടറില്‍ കറങ്ങുന്ന പ്രൊമോ ഒരു മാസം മുമ്പ് പുറത്തുവന്നിരുന്നു. അത് നായികാകഥാപാത്രത്തിന്റെ സ്വപ്നം മാത്രമായിരുന്നുവെങ്കിലും എന്നെങ്കിലും അങ്ങനൊരു മുഹൂർത്തം കൂടെവിടെയിൽ സംഭവിക്കും എന്നുതന്നെയാണ് ആരാധകർ കരുതുന്നത്. അടുപ്പിച്ച് ഉണ്ടാകുന്ന കഥാവഴിത്തിരിവുകള്‍ ആരാധകരെ മടുപ്പിച്ചിരുന്നു.

  Also Read: എന്റെ ജീവിതത്തിലെ എല്ലാം ഞാൻ നിങ്ങളുമായി പങ്കുവെക്കാറുണ്ട് അതുകൊണ്ട് ഇതും നിങ്ങൾ അറിയണം; സൂരജ് സൺ

  ഋഷിയും സൂര്യയുമാണ് നായികാ നായകന്മാരെങ്കിലും വളരെ വിരളമായി മാത്രമെ അവർക്ക് കോമ്പനേഷൻ സീനുകൾ ലഭിക്കുന്നുള്ളൂ എന്ന തരത്തിൽ ആരാധകരുടെ ഇടയിൽ നിന്ന് പരാതി ഉയർന്നിരുന്നു. സൂര്യയും ഋഷിയും പ്രണയം പരസ്പരം പറയുന്നതും ഒന്നാകുന്നതും കാണാൻ കാത്തിരുന്ന പ്രേക്ഷകർക്ക് കുറച്ച് നാളുകളായി നിരാശയായിരുന്നു ഫലം. ഇതോടെ കൂടെവിടെയുടെ റേറ്റിങിലും ഇടിവ് സംഭവിക്കാൻ തുടങ്ങി. ആറാംസ്ഥാനത്തേക്കാണ് കഴിഞ്ഞ ആഴ്ച സീരിയൽ പിന്തള്ളപ്പെട്ടത്. പലരുടേയും കോമ്പിനേഷൻ സീനുകളും മറ്റും കാണിക്കുമ്പോഴും പേരിനുപോലും ഋഷിയേയും സൂര്യയേയും ഒരുമിച്ച് കാണിക്കുന്നില്ലെന്നാണ് ആരാധകർ പറഞ്ഞിരുന്നത്.

  ആരാധകരുടെ പരാതികൾക്കെല്ലാം പരിഹാരമാകുന്ന ലക്ഷക്കണക്കിന് ആരാധകർ കാത്തിരുന്ന സീനുകളാണ് വരും ദിവസങ്ങളിൽ കൂടെവിടെയിൽ സംപ്രേഷണം ചെയ്യാൻ പോകുന്നത് എന്ന് തെളിയിക്കുന്ന പ്രമോകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് സൂര്യയോട് ഋഷി പ്രണയം പറയുന്ന രം​ഗങ്ങളാണ് പുതിയ പ്രമോയിലുള്ളത്. കല്ലുമലയിലെ മുത്തശ്ശിയുടേ വീട്ടിലേക്ക് പോയപ്പോഴാണ് സാബുവിൻരെ കെണിയിൽ സൂര്യപെടുന്നത്. അവിടെ നിന്ന് രക്ഷപ്പെട്ട് ഓടുന്നതിനിടെ സൂര്യ ഋഷിയുടെ കാറിന് മുമ്പിലാണ് വന്നുപെടുന്നത്. എവിടെ നിന്നാണോ ഇരുവരും പ്രണയത്തിലാണെന്ന് തിരിച്ചറിഞ്ഞത്... ആ കാട്ടിൽ വെച്ചുതന്നെയാണ് ഋഷി സൂര്യയോട് ഇപ്പോൾ മനസ് തുറന്നിരിക്കുന്നതും.

  മലയാളത്തിലെ പ്രതിഭയുടെ ചേതനയറ്റ ശരീരം | FilmiBeat Malayalam

  ഋഷിയും സൂര്യയും മാത്രമാണ് പുതിയ പ്രമോയിലുള്ളത്. പേരിന് പോലും വേറാരെയും ഉൾപ്പെടുത്താതെ പുറത്തിറക്കിയ പ്രമോയ്ക്കും ​ഗംഭീര സ്വീകരണമാണ് സോഷ്യൽമീഡിയയിൽ ലഭിക്കുന്നത്. ഒടുവിൽ കാത്തിരുന്ന രം​ഗങ്ങൾ എത്തിയതിന്റെ സന്തോഷവും ആരാധകർ കമന്റായി കുറിച്ചിട്ടുണ്ട്. 'പൂ ചോദിച്ചപ്പോൾ പൂക്കാലം തന്ന ഡയറക്ടർക്കും കൂടെവിടെ ടീമിനും നന്ദിയെന്നായിരുന്നു' ഒരു കമന്റ്. സൂര്യയോട് പ്രണയം പറയുമ്പോഴുള്ള ഋഷിയുടെ അഭിനയത്തെ പ്രശംസിച്ചും നിരവധി പേർ എത്തിയിരുന്നു. 'ആർക്ക് വേണ്ടിയും നിന്നെ ഉപേക്ഷിക്കാൻ തയ്യാറല്ലെന്നും നിന്നെപോലെ ഈ ലോകത്ത് ആരെയും താൻ സ്നേഹിക്കുന്നില്ലെന്നുമാണ്' ഋഷി പ്രമോയിൽ സൂര്യയോട് പറയുന്നത്. ഋഷി ഉള്ളിലൊളിപ്പിച്ച സ്നേഹം പറയുമ്പോൾ മറുപടി പറയാനാകാതെ കരഞ്ഞ് ഋഷിയുടെ നെഞ്ചിലേക്ക് ചായുന്ന സൂര്യയേയും കാണാം. ഒരു ഹിന്ദി സിനിമയുടെ പ്രപ്പോസൽ സീനിനോട് കിടപിടിക്കുന്നതാണ് ഋഷിയുടെ പ്രകടനം എന്നും കമന്റുകളുണ്ടായിരുന്നു. ഇനിവരും എപ്പിസോഡുകളിൽ ഋഷി-സൂര്യ പ്രണയകാലമായിരിക്കുമെന്നാണ് പ്രമോകൾ സൂചിപ്പിക്കുന്നത്.

  Read more about: serial malayalam
  English summary
  rishi surya proposel scene, asianet koodevide serial the most awaited episode promo out, video viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X