For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഞ്ജലിയുടെ ചോദ്യങ്ങൾക്ക് മുമ്പിൽ മറുപടിയില്ലാതെ ശിവൻ

  |

  ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന വിവിധ പരമ്പരകളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരമ്പരകളിൽ ഒന്നാണ് സാന്ത്വനം. മറ്റ് സീരിയൽ കഥകളിൽ നിന്ന് വ്യത്യസ്ഥമാണ് സാന്ത്വനത്തിൻരെ പ്രമേയം എന്നതുകൊണ്ട് തന്നെയാണ് തുടക്കത്തിലെ പ്രേക്ഷക പിന്തുണ ഇപ്പോഴും സാന്ത്വനം സീരിയലിന് ഒപ്പമുള്ളത്. ഓരോ എപ്പിസോഡ് കഴിയുന്തോറും ആകാംഷയോടെയാണ് ആരാധകർ പുതിയ എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നത്.

  Also Read: എന്റെ ജീവിതത്തിലെ എല്ലാം ഞാൻ നിങ്ങളുമായി പങ്കുവെക്കാറുണ്ട് അതുകൊണ്ട് ഇതും നിങ്ങൾ അറിയണം; സൂരജ് സൺ

  കൂട്ടുകുടുംബത്തെ പശ്ചാത്തലമാക്കിയാണ് പരമ്പര സഞ്ചരിക്കുന്നത്. കുടുംബത്തിലെ കൊച്ചുകൊച്ചു സന്തോഷങ്ങളും ഇണക്ക പിണക്കങ്ങളും മനോഹരമായി അവതരിപ്പിക്കുന്നതില്‍ പരമ്പരയ്ക്ക് വിജയിക്കാന്‍ സാധിച്ചിട്ടുണ്ട്. പരമ്പരയിലെ എല്ലാ താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരുമാണ്. പരമ്പരയില്‍ ആരാധകരെ പിടിച്ചിരുത്തുന്ന ജോഡികള്‍ ശിവനും അഞ്‍ജലിയുമാണ്. ശിവാഞ്ജലിയുടെ പ്രണയനിമിഷങ്ങളെല്ലാം തന്നെ ചെറുപുഞ്ചിരിയോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. തുടക്കത്തില്‍ അവര്‍ തമ്മിലുണ്ടായിരുന്ന അനിഷ്‍ടങ്ങളും നിലവില്‍ ശിവാഞ്‍ജലിയുടെ പ്രണയവുമെല്ലാം മനോഹരമായ രംഗങ്ങളാണ്. ഒരു പിണക്കത്തിന് ശേഷമുള്ള മനോഹരമായ ഒന്നിക്കലിലൂടെയാണ് ഇപ്പോള്‍ പരമ്പര സഞ്ചരിക്കുന്നത്.

  Also Read: 'സൂര്യയുടെ അമ്മയും തനിക്ക് പ്രചോദനമായിട്ടുണ്ട്', വൈറലായി ജ്യോതികയുടെ വാക്കുകൾ

  ശിവാഞ്ജലിയുടെ പ്രണയത്തിനിടയിലൂടെ സാന്ത്വനം പരമ്പര നീങ്ങുമ്പോൾ പുതിയൊരു ട്വിസ്റ്റ് സംഭവിച്ചിരിക്കുകയാണ്. അ‍ഞ്ജലിയുടെ മാതാപിതാക്കൾക്ക് സ്വന്തം വീടുപേക്ഷിച്ച് തെരുവിലേക്ക് ഇറങ്ങേണ്ടി വന്നിരിക്കുകയാണ്. അപർണ്ണയുടെ അച്ഛൻ തമ്പിയാണ് ശങ്കരനേയും സാവിത്രിയേയപം വീട്ടിൽ നിന്ന് ഇറക്കി വിട്ടത്. സാവിത്രിയെ സഹോദരനൊപ്പം പറഞ്ഞയച്ച ശങ്കരൻ തെരുവിൽ അലയുന്നത് കണ്ട് ശിവൻ കൈത്താങ്ങാകുന്ന പ്രമോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അഞ്ജലിയുടെ വിവാഹചിലവിന് വേണ്ടി കടം വാങ്ങിയ ഭാരിച്ച തുകയാണ് ഇപ്പോൾ ശങ്കരനും സാവിത്രിക്കും പെരുവഴിയിലേക്ക് ഇറങ്ങേണ്ടി വന്ന അവസ്ഥയിലേക്ക് എത്തിച്ചത്. അഭയം ചോദിക്കാൻ ആരുമില്ലാതെ ശങ്കരൻ നിസ്സഹായനായി നിൽക്കുമ്പോഴാണ് ശിവൻ അവിടേക്ക് എത്തുന്നതും ഉപേക്ഷിക്കില്ലെന്ന് വാ​ഗ്ദാനം നൽകി ഒളിപ്പിച്ച് താമസിക്കുന്നതും. മകൾ അഞ്ജലിയും മറ്റ് ബന്ധുക്കളും അറിയാതിരിക്കാനാണ് ശങ്കരൻ ശിവന്റെ നിർദേശപ്രകാരം ഒളിച്ച് താമസിക്കുന്നത്. ശേഷം തിരികെ വീട്ടിലെത്തുന്ന ശിവൻ അഞ്ജലിയോട് ഒരു ഇല പൊതിച്ചോറ് ആവശ്യപ്പെടുകയാണ്. ശിവന്റെ പെരുമാറ്റത്തിൽ പന്തികേട് അനുഭവപ്പെട്ട ഞ്ജലി കാര്യങ്ങൾ തിരക്കുന്നുണ്ടെങ്കിലും ശിവൻ കൃത്യമായ മറുപടി നൽകാതെ കള്ളങ്ങൾ പറഞ്ഞ് അഞ്ജലിയെ സമാധാപ്പെടുത്തുന്ന രം​ഗങ്ങളാണ് പ്രമോയിലുള്ളത്.

  അഞ്ജലിയ്ക്ക് ഒരു പണി കൊടുക്കാനായി ജയന്തി കളിച്ച കളിയാണ് ശങ്കരനേയും സാവിത്രിയേയും ​ഗുരുതരമായി ബാധിച്ചിരിക്കുന്നത്. ശിവനും തമ്പിയും തമ്മിലുള്ള പ്രശ്നം അപർണ്ണയെ വീണ്ടും പ്രതിസന്ധിയിലാക്കും. അമ്മയാകാൻ തയ്യാറെടുക്കുന്ന അപർണ്ണ തന്റെ ഡാഡി തിരികെ വിളിക്കുന്നതിനായി കാത്തിരിക്കുകയാണ്. നല്ല മുഹൂർത്തങ്ങളുമായി പരമ്പര മുന്നോട്ട് പോകുന്നതിനിടെയാമ് വീണ്ടും സാന്ത്വനം വീട്ടിലേക്ക് പുതിയ പ്രശ്നങ്ങൾ എത്തുന്നത്. പരമ്പരയില്‍ ശിവനായെത്തുന്ന സജിന്‍ കഴിഞ്ഞ ദിവസം സാന്ത്വനം കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചപ്പോൾ വലിയ സ്വീകരണം ലഭിച്ചിരുന്നു. സാന്ത്വനം കുടുംബത്തിന്റെ മനോഹരമായൊരു കുടുംബചിത്രമാണ് സജിന്‍ പങ്കുവച്ചത്. സന്തോഷപൂര്‍ണമായി എല്ലാവരും ചിരിച്ചുകൊണ്ടുള്ള ചിത്രം കമന്റുകളും ഷെയറുകളുമായും വൈറലായി മാറിയിരുന്നു.

  നെടുമുടി വേണുവിനെ അവസാനമായി കാണാൻ മമ്മൂട്ടി എത്തിയപ്പോൾ

  ബാലന്റേയും ദേവിയുടേയും സഹോദരന്മാരുടേയും കഥയാണ് സാന്ത്വനം. രാജീവും ചിപ്പിയിമാണ് ബാലനും ദേവിയുമായി സീരിയലിൽ എത്തുന്നത്. സഹേദാരന്മാരെ മക്കളായി കണ്ടാണ് ഇരുവരും ജീവിക്കുന്നത്. സഹോദരന്മാർക്ക് വേണ്ടി സാന്ത്വമായി കുഞ്ഞുങ്ങളെ പോലും വേണ്ടെന്ന് വെയ്ക്കുകയായിരുന്നു ഇവർ. സാഹേദരന്മാർ വിവാഹം കഴിക്കുന്നതോടെയാണ് സീരിയലിന്റെ കഥ മാറുന്നത്. ഗിരീഷ് നമ്പ്യാർ, സജിൻ ടിപി, അച്ചു സുഗന്ധ് എന്നിവരാണ് ബാലന്റേയും ദേവിയുടേയും സഹോദരന്മാരായി എത്തുന്നത്. ഹരി, ശിവൻ, കണ്ണൻ എന്നീ കഥാപത്രങ്ങളെയാണ് ഇവർ സീരിയലിൽ അവതരിപ്പിക്കുന്നത്. ഇന്ന് യഥാർത്ഥ പേരിനെക്കാളും ബാലന്റെ സഹോദരന്മാർ എന്നാണ് ഇവർ അറിയപ്പെടുന്നത്. ഗോപിക അനിലും രക്ഷ രാജുമാണ് ഹരിയുടേയും ശിവന്റേയും ഭാര്യമാരായ അപർണ്ണ, അഞ്ജലി എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുതിയ പ്രമോ വന്നതോടെ ശിവന്റെ തീരുമാനത്തിന് പിന്തുണ നൽകുകയാണ് ആരാധകർ. ശിവൻ പൊളിച്ചുവെന്നാണ് ആരാധകരിൽ ഏറെയും കമന്റ് ചെയ്തത്.

  Read more about: serial malayalam asianet
  English summary
  asianet popular serial santhwanam latest promo viral on social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X