For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സൂര്യയുടെ അമ്മയും തനിക്ക് പ്രചോദനമായിട്ടുണ്ട്', വൈറലായി ജ്യോതികയുടെ വാക്കുകൾ

  |

  തെന്നിന്ത്യയിലെ പ്രിയപ്പെട്ട താര ജോഡികളാണ് സൂര്യയും ജ്യോതികയും. സൂര്യ മാത്രമല്ല ജ്യോതികയും സജീവമായി അഭിനയരംഗത്ത് ഇപ്പോഴുണ്ട്. സൂര്യയെ പോലൊരു ഭർത്താവിനേയും ജ്യോതികയെ പോലൊരു ഭാര്യയേയും ആ​ഗ്രഹിക്കാത്തവരുണ്ടാകില്ല. അത്രത്തോളം പരസ്പര ബഹുമാനത്തോടെയാണ് ഇരുവരും ജീവിക്കുന്നത്. നീണ്ട നീളത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരായവരാണ് ഇരുവരും. ഇരുവരും ഒരുമിച്ച് നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

  Also Read: 'പറഞ്ഞ വാക്ക് പാലിച്ചില്ല... ഞാൻ മമ്മൂക്കയെ കളിയാക്കി'-ഉണ്ണി മുകുന്ദൻ

  വിവാഹശേഷം അഭിനയം അവസാനിപ്പിച്ചിരുന്ന ജ്യോതികയെ വീണ്ടും അഭിനയത്തിലേക്ക് തിരികെ കൊണ്ടുവന്നതും സൂര്യ തന്നെയാണ്. തന്റെ കരിയറിനൊപ്പം ഭാര്യയുടെ കരിയറിനേയും ഉയർത്തിക്കൊണ്ടുവരാൻ എല്ലാവിധ പിന്തുണയും സൂര്യ എപ്പോഴും നൽകാറുണ്ട്. തന്റെ ഇപ്പോഴുള്ള കരിയറിന് കാരണം സൂര്യയുടെ പിന്തുണയാണെന്ന് ജ്യോതിക തന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്. ഇപ്പോൾ സൂര്യയുടെ അമ്മയെ കുറിച്ച് ജ്യോതിക പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

  Also Read: 'ഞങ്ങളെ ഒരു ദിവസം ടെൻഷനടിപ്പിച്ചവർ അടുത്തദിവസം ഒന്നായി', ഒളിച്ചോടിയ കഥപറഞ്ഞ് ഷാജുവും ചാന്ദ്നിയും

  മണിരത്നം നിർമ്മിച്ച നേർക്കു നേർ എന്ന ചിത്രത്തിലൂടെ സൂര്യ തന്റെ 22 ആം വയസിലാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ആദ്യ സിനിമകളിലൂടെ വലിയ വിജയം നേടാൻ സൂര്യയ്ക്ക് കഴിഞ്ഞിരുന്നില്ല. പിന്നീട് സിനിമകൾ വിജയമാകാനും സിനിമാമേഖലയിൽ കാലുറപ്പിച്ച് നിൽക്കാനും അദ്ദേഹം ഏറെ പാടുപ്പെട്ടു. ശേഷം 1999ൽ പൂവെല്ലം കെട്ടുപാറിന്റെ നായകനായി അദ്ദേഹം എത്തി. അപ്പോഴാണ് മുംബൈ സ്വദേശിയായ നായിക ജ്യോതികയെ സൂര്യ കണ്ടുമുട്ടിയത്. സൂര്യയും ജ്യോതികയും അന്ന് വലിയ താരങ്ങളായിരുന്നില്ല. തമിഴ് ഒട്ടും വശമില്ലാതിരുന്ന ജ്യോതിക തമിഴ് സിനിമകളുടെ ഭാ​ഗമായതോടെ കഠിനാധ്വാനത്തിലൂടെ തമിഴ് പഠിക്കാനും നന്നായി ഉച്ചരിക്കാനും തുടങ്ങി. ജ്യോതികയുടെ സിനിമയോടുള്ള സ്നേഹവും കഠിനാധ്വാനവുമാണ് ജ്യോതികയിലേക്ക് സൂര്യയെ അടുപ്പിച്ചത്. സൂര്യയെപോലെ നല്ല സ്വഭാവത്തിന് ഉടമയായ ഒരു ജീവിത പങ്കാളിയെ ലഭിച്ചത് ഭാ​ഗ്യമായി കാണുന്നുവെന്നാണ് ജ്യോതിക തന്നെ പലപ്പോഴായി പറഞ്ഞിട്ടുള്ളത്. സൂര്യയും ജ്യോതികയും 2006ൽ ആണ് വിവാഹിതരായത്. ദിയ, ദേവ് എന്നീ രണ്ടും മക്കളും സൂര്യ-ജ്യോതിക ദമ്പതിമാര്‍ക്കുണ്ട്.

  കഴിഞ്ഞ ദിവസമാണ് ജ്യോതിക നായികയായ ഏറ്റവും പുതിയ സിനിമ ഉടൻപിറപ്പ് റിലീസിനെത്തിയത്. ആമസോൺ പ്രൈമിലാണ് സിനിമാ റിലീസ് ചെയ്തത്. ശശികുമാറാണ് ജ്യോതികയ്ക്കൊപ്പം ചിത്രത്തിൽ മറ്റൊരു സുപ്രധാന വേഷത്തിൽ എത്തിയത്. ഇറ ശരവണനാണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ചത്. ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു കുടുംബ കഥയാണ് സിനിമ പറഞ്ഞത്. ജ്യോതികയും ശശികുമാറും സഹോദരങ്ങളായിട്ടാണ് ചിത്രത്തിൽ വേഷമിട്ടത്. ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഭർത്താവ് സൂര്യയുടെ അമ്മയടക്കമുള്ളവർ പ്രചോദനമായിട്ടുണ്ടെന്നാണ് ജ്യോതിക ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്. തന്റെ ജീവിതത്തില്‍ നേരിട്ട് പരിചയമുള്ള സ്ത്രീകളാണ് ഈ കഥാപാത്രത്ത അവതരിപ്പിക്കാന്‍ പ്രചോദനമേകിയതെന്നാണ് ജ്യോതിക പറഞ്ഞത്.

  Interview with Unni mukundan | FilmiBeat Malayalam

  'സൂര്യയുടെ അമ്മ ഉള്‍പ്പടെ നിരവധി വനിതകളാണ് ആ വേഷം ഗംഭീരമാക്കാനായി സഹായിച്ചത്. 15 വര്‍ഷത്തിലധികമായി സൂര്യയുടെ അമ്മയെ അറിയാം. കോയമ്പത്തൂരിനടുത്തുള്ള ചെറിയൊരു ഗ്രാമത്തിലാണ് സൂര്യയുടെ കുടുംബക്കാര്‍ താമസിക്കുന്നത്. അവിടെയുള്ളവരും എനിക്ക് ഇന്‍സ്പിരേഷനായിട്ടുണ്ട്. മുമ്പൊരിക്കലും അവതരിപ്പിച്ചിട്ടില്ലാത്ത തരത്തിലുള്ള കഥാപാത്രമായതിനാലാണ് ഈ ചിത്രം തെരഞ്ഞെടുത്തത്' ജ്യോതിക പറയുന്നു. വ്യത്യസ്ത വയസിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കഴിയുന്നത് കരിയറിലെ തന്നെ വലിയൊരു ഭാഗ്യമായാണ് കാണുന്നതെന്നും ജ്യോതിക പറയുന്നു. '90 ശതമാനം സ്ത്രീകളും പൊതുവെ നിശബ്ദരായിരിക്കും... എന്നാല്‍ നല്ല ശക്തരും. കരിയറിലെ മനോഹരമായ കഥാപാത്രങ്ങളിലൊന്നാണ് ഉടന്‍പിറപ്പിലേത്' ജ്യോതിക പറയുന്നു. മുമ്പും നിരവധി ശക്തമായ സ്ത്രീ കഥാപാത്രങ്ങൾക്ക് ജ്യോതിക ജീവൻ നൽകിയിട്ടുണ്ട്. റോഷൻ ആൻഡ്രൂസ് സിനിമ 36 വയതിനിലെ എന്ന സിനിമയിലൂടെയായിരുന്നു വിവാഹശേഷമുള്ള ജ്യോതികയുടെ തിരിച്ചുവരവ്. ഈ ചിത്രവും സ്ത്രീ കേന്ദ്രീകൃതമായിരുന്നു.

  Read more about: suriya jyotika tamil movies
  English summary
  Surya's mother has also inspired her for doing udanpirappe movie says actress jyotika
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X