twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഞങ്ങളെ ഒരു ദിവസം ടെൻഷനടിപ്പിച്ചവർ അടുത്തദിവസം ഒന്നായി', ഒളിച്ചോടിയ കഥപറഞ്ഞ് ഷാജുവും ചാന്ദ്നിയും

    |

    നടനും മിമിക്രി ആര്‍ടിസ്റ്റുമായ ഷാജു ശ്രീധർ എല്ലാവർക്കും സുപരിചിതനാണ്. മിമിക്രിയിലൂടെയാണ് അദ്ദേഹവും സിനിമയിലെത്തിയത്. 1995ല്‍ പുറത്തിറങ്ങിയ കോമഡി മിമിക്‌സ് ആക്ഷന്‍ 500 ലൂടെയായിരുന്നു ഷാജു ബിഗ് സ്‌ക്രീനിലേക്കെത്തിയത്. പഴയകാല നടി ചാന്ദ്നിയെയാണ് ഷാജു വിവാഹം ചെയ്തത്. മോഹൻലാലിന്റെ മുഖവുമായുള്ള സാമ്യം പലരും തിരിച്ചറിഞ്ഞിരുന്നുവെന്നും ഷാജു പലപ്പോഴായി പറഞ്ഞിട്ടുണ്ട്. സീരിയലുകളിലും സജീവമായിരുന്ന നടനായിരുന്നു ഷാജു.

    Also Read: ഒന്നാംസ്ഥാനം വിട്ടുകൊടുക്കാതെ കുടുംബവിളക്കിന്റെ വിജയയാത്ര തുടരുന്നു

    വിവാഹശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുന്ന ചാന്ദ്നി ഇപ്പോൾ നൃത്ത അധ്യാപികയാണ്. ഇരുവർക്കും രണ്ട് മക്കളാണുള്ളത്. മൂത്തമകൾ നന്ദന സിനിമാപ്രവേശനം നടത്താനുള്ള തയ്യാറെടുപ്പിലാണ്. മകൾ വരാൻ പോകുന്ന ഒരു സിനിമയിൽ നായികയാകുന്ന സന്തോഷം ഷാജു നേരത്തെ സോഷ്യൽമീഡിയ വഴി പങ്കുവെച്ചിരുന്നു. കഴിഞ്ഞ ദിവസം എം.ജി ശ്രീകുമാർ അവതാരകനായ പാടാം നേടാം പരിപാടിയിൽ പങ്കെടുക്കാൻ ഷാജുവും ഭാര്യ ചാന്ദ്നിയും എത്തിയിരുന്നു. പരിപാടിയിൽ പങ്കെടുക്കവെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് ഇരുവരും.

    Also Read: കുഞ്ഞുങ്ങളുണ്ടെന്ന പേരിൽ സെയ്ഫിനെ തളച്ചിടാൻ ആ​ഗ്രഹിച്ചിരുന്നില്ലെന്ന് മുൻ ഭാര്യ അമൃത സിങ്

    പ്രണയം

    ഷാജുവിന്റേതും ചാന്ദ്നിയുടേയും പ്രണയ വിവാഹമാണ്. സിനിമാസെറ്റുകളിൽ നിന്നാണ് ഇരുവരുടേയും പ്രണയത്തിന് തുടക്കമായത്. കോട്ടപ്പുറത്തെ കൂട്ടുകുടുംബം എന്ന സിനിമയിൽ അഭിനയിക്കാനെത്തിയപ്പോഴാണ് ഷാജുവിനെ കണ്ടതെന്നാണ് ചാന്ദ്നി പറയുന്നത്. 'കോട്ടപ്പുറത്തെ കൂട്ടുകുടുംബത്തിന്റെ സെറ്റിൽ വെച്ചാണ് ആദ്യമായി ഷാജുവിനെ കണ്ടത്. സെറ്റിലേക്ക് ഒരു ​ദിവസം ഷാജു കൂളിങ് ​ഗ്ലാസ് ഒക്കെ ധരിച്ച് എത്തി. ആ വരവ് കണ്ടപ്പോഴാണ് ആദ്യമായി ശ്രദ്ധിച്ചത്. അന്ന് ചെറുതായി സാധാരണപോലെ പരിചയപ്പെട്ടു. പിന്നീട് നിരവധി സിനിമകളിലും സീരിയലുകളിലും ഒരുമിച്ച് പ്രവർത്തിക്കാൻ സാധിച്ചു. അവസാനം പ്രണയമായി.' ചാന്ദ്നി പറയുന്നു.

    ഒളിച്ചോടിയുള്ള വിവാഹം

    പ്രണയം വീട്ടിൽ പിടിച്ചപ്പോഴാണ് ഒളിച്ചോടി വിവാഹിതരായത് എന്നാണ് ഷാജു പറഞ്ഞത്. 'പരസ്പരം ഒരുപാട് സംസാരിക്കുമായിരുന്നു. ലാൻഡ്ഫോൺ വഴിയാണ് ഏറ്റവും കൂടുതൽ സംസാരിച്ചത്. അത് ഒരിക്കൽ ചാന്ദ്നിയുടെ വീട്ടുകാർ കണ്ടുപിടിച്ചു. ഇനി ഈ ബന്ധം തുടരരുത് എന്ന് പറഞ്ഞു. എങ്കിലും ഞങ്ങൾ പ്രണയിച്ചു. വീട്ടിൽ പോയി നേരിട്ട് ചോദിച്ചപ്പോൾ മിമിക്രിക്കാരന് കെട്ടിച്ച് കൊടുക്കാൻ താൽപര്യമില്ലെന്നാണ് വീട്ടുകാർ പറഞ്ഞത്. ഒടുവിൽ ഞങ്ങൾ ഒളിച്ചോടി പോയി വിവാഹം ചെയ്യാൻ തീരുമാനിച്ചു. അങ്ങനെയാണ് പാലക്കാട്ടെ ഒരു രജിസ്ട്രോഫീസിൽ വെച്ച് വിവാഹം നടന്നത്' ഷാജു പറഞ്ഞു. വീട്ടുകാരെ ഭയന്നാണ് വിവാഹം ചെയ്തതെങ്കിലും പിറ്റേദിവസം രണ്ടുവീട്ടുകാരും പെട്ടന്ന് ഒന്നായി പാർട്ടി വരെ നടത്തി. അത് തങ്ങളെ അത്ഭുതപ്പെടുത്തിയിരുന്നുവെന്നും ഇരുവരും പറഞ്ഞു. 21 വര്‍ഷം മുമ്പായിരുന്നു ഷാജുവും ചാന്ദ്‌നിയും വിവാഹിതരായത്. ഒളിച്ചോട്ടത്തിന് മെഡല്‍ ഉണ്ടെങ്കില്‍ 21 വര്‍ഷം മുമ്പ് ഞങ്ങള്‍ക്ക് കിട്ടിയേനെ എന്ന് വിവാഹവാർഷികവുമായി ബന്ധപ്പെട്ട് ഒരിക്കൽ ഷാജു പറഞ്ഞിരുന്നു. സുനിയെന്നാണ് ഷാജു ചാന്ദ്‌നിയെ വിളിക്കുന്നത്.

    Recommended Video

    മോഹൻലാലിനെ കുറിച്ചുള്ള അമീർഖാന്റെ സംശയം തീർത്ത് പ്രിയദർശൻ
    മോഹൻലാലുമായുള്ള സാമ്യം

    ഷാജുവിന്റെ ഒപ്പം മക്കളായ നന്ദനയും നീലാഞ്ജനയും റിൽസ് വീഡിയോകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. മോഹന്‍ലാലിനെ അനുകരിക്കുന്നു എന്ന് ആരെങ്കിലും ചോദിക്കാറുണ്ടോ എന്ന എംജിയുടെ ചോദ്യത്തിന് ആദ്യമൊക്കെ ആളുകള്‍ അങ്ങനെ ചോദിക്കുമായിരുന്നു. അങ്ങനെ ഒരുപാട് വേഷങ്ങള്‍ കൈവിട്ടുപോയിട്ടുണ്ടെന്നായിരുന്നു ഷാജുവിന്റെ മറുപടി. സംസാരിക്കുമ്പോള്‍ മനപൂര്‍വ്വം അല്ലാതെ തന്നെ അദ്ദേഹത്തിന്റെ ശബ്ദം വന്നുപോകുമായിരുന്നുവെന്നും ഇപ്പൊ കുറെയൊക്കെ മാറി വരുന്നുണ്ടെന്നും ഷാജു പറയുന്നു. പണ്ടൊക്കെ സ്റ്റേജുകളില്‍ ഭയങ്കര ഹരമായിരുന്ന സമയത്തും വരുമാന മാര്‍ഗം ആയതുകൊണ്ടാണ് അദ്ദേഹത്തെ അനുകരിച്ചിരുന്നതെന്നും ഷാജു പറയുന്നു. അല്ലാതെ സിനിമയ്ക്ക് അത് ആവശ്യമില്ലെന്നും ഒരുപാട് നാളുകള്‍ക്ക് ശേഷവുമാണ് ഇപ്പോള്‍ മിമിക്രി കാണിക്കുന്നതെന്നും ഷാജു പറയുന്നു.

    Read more about: malayalam cinema actor
    English summary
    malayalam actor shaju sreedhar and his wife chandini open up about there love story
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X