For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒന്നാംസ്ഥാനം വിട്ടുകൊടുക്കാതെ കുടുംബവിളക്കിന്റെ വിജയയാത്ര തുടരുന്നു

  |

  ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബപരമ്പരകൾക്ക് വലിയൊരു ആരാധന വൃന്ദമുണ്ട്. കുടുംബവിളക്ക്, സാന്ത്വനം, മൗനരാ​ഗം തുടങ്ങി നിരവധി സീരിയലുകളാണ് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്നത്. എല്ലാ ആഴ്ചയിലും ഇവയുടെ റേറ്റിങിൽ വ്യത്യാസം വരാരുണ്ട്. പ്രേക്ഷക പ്രീതിക്ക് അനുസരിച്ച് സഞ്ചരിച്ച് റേറ്റിൽ ഒന്നാം സ്ഥാനത്ത് എത്താനുള്ള ശ്രമത്തിലാണ് എല്ലാ പരമ്പരകളും. പല പരമ്പരകൾക്കും ‍ചെറിയ വ്യത്യാസത്തിലാണ് ഒന്നാം സ്ഥാനം നഷ്ടമാകുന്നത്.

  Also Read: 'സിസേറിയൻ വേണ്ടെന്ന് തീരുമാനിച്ച ഐശ്വര്യ', മരുമകളെ കുറിച്ച് ബി​ഗ് ബി പറഞ്ഞത്

  കഴിഞ്ഞ രണ്ടാഴ്ചയായി റേറ്റിങ് ചാർട്ട് ഭരിക്കുന്നത് നടി മീരാ വാസുദേവ് കേന്ദ്രകഥാപാത്രമായ കുടുംബവിളക്ക് എന്ന സീരിയലാണ്. സുമിത്ര എന്ന സ്ത്രീയുടെ ജീവിതമാണ് കുടുംബവിളക്ക് പറയുന്നത്. രണ്ടാഴ്ച മുമ്പ് വരെ രണ്ടാംസ്ഥാനത്തായിരുന്നു കുടുംബവിളക്ക് ഈ അടുത്തിടെ കഥയിൽ വന്ന ചില മാറ്റങ്ങളാണ് സീരിയലിനെ വീണ്ടും റേറ്റിങിൽ ഒന്നാമതെത്തിച്ചത്. രണ്ടാം സ്ഥാനം പതിവുപോലെ സാന്ത്വനത്തിന് തന്നെയാണ്. കുടുംബവിളക്കുമായി നേരിയ വ്യത്യാസമുള്ളതിനാലാണ് സാന്ത്വനം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. കണ്ണീർ സീരിയൽ പരിവേഷമില്ലാതെ സഞ്ചരിക്കുന്ന പരമ്പര എന്നതിനാൽ തന്നെ സാന്ത്വനം ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പരയാണ്.

  Also Read: കുഞ്ഞുങ്ങളുണ്ടെന്ന പേരിൽ സെയ്ഫിനെ തളച്ചിടാൻ ആ​ഗ്രഹിച്ചിരുന്നില്ലെന്ന് മുൻ ഭാര്യ അമൃത സിങ്

  ഒന്നാം സ്ഥാനത്തേക്ക് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. മീര വാസുദേവ് നായികയായ കുടുംബവിളക്കാണ് ഇപ്പോൾ ഒന്നാം സ്ഥാനത്ത് ഉള്ളത്. 20.2ആണ് സീരിയലിന്റെ റേറ്റിങ്. സുമിത്ര എന്ന വീട്ടമ്മയുടെ സംഭവ ബഹുലമായ അതിജീവനമാണ് കുടുംബവിളക്ക് പരമ്പരയുടെ കഥ. നിരവധി പ്രശ്‌നങ്ങളിലൂടെ കടന്നുപോകുമ്പോഴും തോറ്റുകൊടുക്കാതെ മുന്നോട്ട് സഞ്ചരിക്കുന്ന സുമിത്രയ്ക്ക് ആരാധകർ പൂർണ പിന്തുണയാണ് നൽകുന്നത്. കഴി‍ഞ്ഞ എപ്പിസോഡുകളിൽ സുമിത്രയുടെ എതിരാളി വേദികയെ അവരുടെ ഭർത്താവ് സിദ്ധാർഥ് വീട്ടിൽ നിന്നും ഇരറക്കിവിട്ടിരുന്നു. മോശമായ വഴിയിലൂടെ സഞ്ചരിച്ച് സുമിത്രയെ തകർക്കുക എന്ന ലക്ഷ്യം മാത്രമാണ് വേദികയ്ക്കുള്ളത്. ഇത്രയും നാൾ എല്ലാ എപ്പിസോഡുകളിലും സുമിത്രയുടെ തകർച്ചയും സങ്കടങ്ങളും മാത്രമായിരുന്നു ഉണ്ടായിരുന്നത് എന്നാൽ ഇപ്പോൾ കരുത്തയായ സ്ത്രീയായി സുമിത്ര പെരുമാറാൻ തുടങ്ങിയതോടെയാണ് പ്രേക്ഷക പ്രീതി വീണ്ടും സമ്പാദിക്കാനായത്. സുമിത്രയുടെ ഭർത്താവിന്റെ കഥപാത്രമായ സിദ്ധാർഥിന്റെ നല്ല മാറ്റങ്ങളെയും പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടിട്ടുണ്ട എന്നാണ് റേറ്റിങ് സൂചിപ്പിക്കുന്നത്.

  പ്രേക്ഷകപ്രിയം നേടിയ മലയാളത്തിലെ പരമ്പരയാണ് സാന്ത്വനം. എല്ലാത്തരം പ്രേക്ഷകരേയും സ്‌ക്രീനിന് മുന്നില്‍ പിടിച്ചിരുത്തുന്ന പരമ്പര കഴിഞ്ഞ രണ്ടാഴ്ചയായി പ്രേക്ഷകരുടെ മനസിനും ഇഷ്ടത്തിനും അനുസരിച്ചാണ് സഞ്ചരിക്കുന്നത്. ശിവനും അജ്ഞലിയും തമ്മിലുള്ള പ്രണയനിമിഷങ്ങളും വീട്ടിലെ കുഞ്ഞ് നർമം​ഗങ്ങളും എല്ലാം കൊണ്ട് സമ്പന്നമാണ് ഇപ്പോൾ ടെലികാസ്റ്റ് ചെയ്യുന്ന എപ്പിസോഡുകൾ. പ്രമോ റിലീസ് ചെയ്യുമ്പോൾ തന്നെ ആരാധകർ അതിനോട് കാണിക്കുന്ന പ്രതികരണ രീതികൾ തന്നെ സീരിയൽ എത്രത്തോളം ജനപ്രിയമാണെന്നതിന് വലിയ ഉദാഹരണമാണ്. ഇപ്പോൾ പിരിയാൻ വയ്യാതെ അടുത്തിരിക്കുകയാണ് ശിവനും അഞ്ജലിയും. ഇവരുടെ റൊമാൻസ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ്. ശിവാഞ്ജലി എപ്പിസോഡ് കാണാൻ വേണ്ടി മാത്രം സീരിയൽ കാണുന്നവരുണ്ട്. സംഭവബഹുലമായി സീരിയൽ മുന്നോട്ട് പോവുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സാന്ത്വനത്തിന്റ പുതിയ എപ്പിസോഡ് ആണ്. അഞ്ജലിയുടെ മാതാപിതാക്കളെ അപർണ്ണയുടെ അച്ഛൻ തമ്പി വീട്ടിൽ നിന്ന് ഇറക്കി വിട്ടിരിക്കുകയാണ്. ഇത് ശിവൻ അറിയുകയാണ്. ഇതോടെ സാന്ത്വനം കുടുംബത്തിൽ വീണ്ടും പുതിയ പ്രശ്നം തുടങ്ങാൻ പോവുകയാണ് എന്നാണ് പുതിയ പ്രമോകൾ സൂചിപ്പിക്കുന്നത്. കുടുംബവിളക്ക് ഒന്നാംസ്ഥാനത്തേക്ക് എത്തിയതോടെ സാന്ത്വനം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ് വരും ദിവസങ്ങളിൽ റേറ്റിങ് സാന്ത്വനം തിരിച്ചുപിടിച്ചേക്കാം. 19.2 ആണ് ഇപ്പോൾ സാന്ത്വനത്തിന്റെ റേറ്റിങ്.

  Recommended Video

  മോഹൻലാലിനെ കുറിച്ചുള്ള അമീർഖാന്റെ സംശയം തീർത്ത് പ്രിയദർശൻ

  മൂന്നാം സ്ഥാനത്ത് തങ്ങൾ തന്നെയെന്ന് വീണ്ടും ഉറപ്പിച്ച് സൂപ്പർഹിറ്റ് പരമ്പര അമ്മയറിയാതെയാണുള്ളത്. 15.8 ആണ് അമ്മയറിയാതെയുടെ റേറ്റിങ്. നാലാംസ്ഥാനം തൂവൽസ്പർശം എന്ന സീരിയലിനാണ്. 13.2 ആണ് റേറ്റിങ്. മൗനരാ​ഗം അഞ്ചാംസ്ഥാനത്തേക്ക് തള്ളപ്പെട്ടിട്ടുണ്ട്. ആറാം സ്ഥാനത്ത് കൂടെവിടെയും ഏഴാം സ്ഥാനത്ത് സസ്നേഹവും എട്ട്, ഒമ്പത് സ്ഥാനങ്ങളിൽ പാടത്ത പൈങ്കിളി, ബാലഹനുമാൻ എന്നിവയുമാണ് ഉള്ളത്.

  Read more about: serial malayalam
  English summary
  Kudumbavilakku Continues To Secure Its First Spot Again, Mounaragam Slips In TRP Ratings
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X