'പറഞ്ഞ വാക്ക് പാലിച്ചില്ല... ഞാൻ മമ്മൂക്കയെ കളിയാക്കി'-ഉണ്ണി മുകുന്ദൻ

ഇന്ന് മലയാള സിനിമയിലുള്ള യുവനടന്മാരിൽ ഏറ്റവും ഫിറ്റ്നസ് ഫ്രീക്കായിട്ടുള്ള നടനാണ് ഉണ്ണി മുകുന്ദൻ. മലയാളത്തിലെ മസിൽമാനായിട്ടാണ് ഉണ്ണി മുകുന്ദൻ ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. അത്രത്തോളം ശ്രദ്ധിച്ചാണ് അദ്ദേഹം ശരീര സംരക്ഷണം നടത്തുന്നത്. ഫിറ്റ്നസും വർക്കൗട്ടും ജീവിതവ്രതമാക്കിയ വ്യക്തിയാണ് ഉണ്ണി. ഇതുവരെ താരം സിനിമയിൽ അവതരിപ്പിച്ചതും തന്റെ ശരീരപ്രകൃതവുമായി യോജിച്ച് പോകുന്ന കഥാപാത്രങ്ങൾ തന്നെയായിരുന്നു. ചെറുപ്പത്തിൽ ശരീരം വല്ലാതെ മെലിഞ്ഞിരിക്കുന്നത് ഏറെ വിഷമിപ്പിച്ചിരുന്നതിനാൽ അതിൽ നിന്നും രക്ഷപെടാൻ സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ജിമ്മിൽ ഉണ്ണി പോയി തുടങ്ങിയിരുന്നു. പിന്നീട് പ്ലസ്ടു കഴിഞ്ഞപ്പോൾ ബിരുദത്തിനൊപ്പം ജോലിക്ക് പോയി. വ്യായാമം അപ്പോഴേക്കും ജീവിതത്തിന്റെ ഭാഗമായി ഉണ്ണി തീർത്തു.

Also Read: 'ഞങ്ങളെ ഒരു ദിവസം ടെൻഷനടിപ്പിച്ചവർ അടുത്തദിവസം ഒന്നായി', ഒളിച്ചോടിയ കഥപറഞ്ഞ് ഷാജുവും ചാന്ദ്നിയും

നമ്മുടെ ശരീരം ആരോഗ്യത്തോടെ ഇരുന്നാൽ ആ കരുത്തും തിളക്കവും നമ്മുടെ മുഖത്ത് പ്രതിഫലിക്കുമെന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്. ഇടയ്ക്കിടെ സിനിമകൾക്ക് വേണ്ടി ശരീരഭാരം ഉയർത്തുകയും ചിലപ്പോൾ കുറയ്ക്കുകയും ചെയ്യാറുണ്ട് ഉണ്ണി മുകുന്ദൻ. ഇപ്പോൾ മമ്മൂട്ടിക്കൊപ്പം വർക്കൗട്ട് ചെയ്യാൻ പോയപ്പോഴുള്ള അനുഭവത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഉണ്ണി മുകുന്ദൻ.

Also Read: ഒന്നാംസ്ഥാനം വിട്ടുകൊടുക്കാതെ കുടുംബവിളക്കിന്റെ വിജയയാത്ര തുടരുന്നു

ഫിറ്റ്നസ് ഫ്രീക്ക് മമ്മൂക്ക

പ്രായം എഴുപതായെങ്കിലും മമ്മൂട്ടിയെ കണ്ടാൽ ഇപ്പോഴും യുവനടന്മാർക്ക് മുകളിൽ നിൽക്കുന്ന യുവത്വമാണ് അദ്ദേഹത്തിന്റേത് എന്നേ നമുക്ക് തോന്നൂ. അത്രത്തോളം ശരീരത്തിന് പ്രാധാന്യം നൽകുന്ന വ്യക്തിയാണ് മമ്മൂട്ടി. ലോക്ക്ഡൗൺ സമയത്ത് വീട്ടിലിരുന്ന വ്യായാമം ചെയ്ത് ഫിറ്റായ ശരീരവുമായി മമ്മൂട്ടി ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ എല്ലാവരും അതിശയിച്ചിരുന്നു. അത്രത്തോളം മാറ്റം അന്ന് അദ്ദേഹത്തിന് സംഭവിച്ചിരുന്നു. ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിന് മമ്മൂട്ടിയും ഏറെ പ്രാധാന്യം നൽകാറുണ്ട്. യുവനടന്മാരെ പോലും അദ്ദേഹത്തിന്റെ ഫിറ്റ്നസ് രീതികൾ അത്ഭുതപ്പെടുത്താറുണ്ട്. പുതിയ സ്റ്റൈലുകളും ഫാഷനുമെല്ലാം ഫിറ്റ്നസിന് പുറമെ ശരീരത്തിൽ പരീക്ഷിക്കുന്ന വ്യക്തി കൂടിയാണ് മമ്മൂട്ടി.

മമ്മൂക്കയെ കളിയാക്കിയ സന്ദർഭം

വർക്കൗട്ടിന് സമയം തെറ്റിച്ചെത്തിയ മമ്മൂട്ടിയെ ഒരിക്കൽ കളിയാക്കിയ സാഹചര്യത്തെ കുറിച്ചാണ് ഉണ്ണി മുകുന്ദൻ തുറന്നുപറഞ്ഞിരിക്കുന്നത്. ഒപ്പം അദ്ദേഹത്തോടൊപ്പമുള്ള ഷൂട്ടിങ് അനുഭവങ്ങളെ കുറിച്ചും ഉണ്ണി മുകുന്ദൻ തുറന്ന് പറഞ്ഞിരുന്നു. 'എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു നടനാണ് മമ്മൂട്ടി. അദ്ദേഹവുമൊത്ത് ഒരുപാട് സിനിമകളും ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. പിന്നെ ഞങ്ങള്‍ തമ്മിലുള്ള ഒരു സിങ്ക് എന്ന് പറയുന്നത് പുള്ളി കാര്യമായി ഫിറ്റ്‌നെസൊക്കെ നോക്കുന്ന ആളാണ്. അതില്‍ ഒരു കാര്യം എടുത്തുപറയേണ്ടതായുള്ളത് ബോംബെ മാര്‍ച്ച് സിനിമ ചെയ്യുന്ന സമയത്തുള്ള ഒരു സംഭവമാണ്. മമ്മൂക്ക നില്‍ക്കുന്ന ഹോട്ടലില്‍ ജിമ്മുണ്ട്. പുള്ളി രാവിലെ തന്നെ വര്‍ക്ക് ഔട്ടിന് പോകും. എന്നോട് ഒരു ദിവസം ചോദിച്ചു എങ്ങനെയാണ് വര്‍ക്ക് ഔട്ട് ഒക്കെ ഇല്ലേ എന്ന്. ഇപ്പോള്‍ ഇല്ല.... എന്റെ ഹോട്ടലില്‍ ജിമ്മില്ല എന്ന് ഞാന്‍ പറഞ്ഞു. ആണോ ഞാന്‍ ഇവിടെ അടുത്ത് തന്നെയാ.... നീ ഇങ്ങോട്ട് വാ എന്നും പറഞ്ഞു. എന്നോട് ഒരു അഞ്ച് ആറുമണിയാകുമ്പോള്‍ വരാനായിരുന്നത് പറഞ്ഞത്. പിറ്റേ ദിവസം ഞാന്‍ ഓടിച്ചാടി ആ സമയത്ത് എത്തി. എത്തിയപ്പോള്‍ മമ്മൂക്കയെ കാണുന്നില്ല. അങ്ങനെ ഞാന്‍ എക്‌സര്‍സൈസൊക്കെ തുടങ്ങി... ഒരു ഏഴ് മണിയായപ്പോള്‍ മമ്മൂക്ക വന്നു. ഈ അഞ്ച് മണിയെന്നൊക്കെ ചുമ്മാ പറയുകയാണല്ലേ എന്ന് ചിരിച്ചുകൊണ്ട് ഞാൻ ചോദിച്ചു. പിറ്റേ ദിവസം മമ്മൂക്ക ഏഴ് മണിക്കല്ലേ വരുന്നതെന്ന് കരുതി ഞാന്‍ ഏഴ് മണിക്ക് എത്തി. എന്നാല്‍ പുള്ളി അഞ്ച് മണിക്ക് തന്നെ എത്തി വര്‍ക്ക് ഔട്ട് തുടങ്ങിയിരുന്നു. ആ ഒരു വാശിയുണ്ടല്ലോ. അത് എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. ഒരു ദിവസമൊക്കെ അങ്ങനെ വൈകിയെന്നൊക്കെ വരും എന്ന് കൂടി പുള്ളി ചിരിച്ചുകൊണ്ട് പറഞ്ഞു....' ഉണ്ണി മുകുന്ദൻ പറഞ്ഞു.

അദ്ദേഹം എപ്പോഴും കെയറിങാണ്

ഇപ്പോഴും തന്നെ കാണുമ്പോള്‍ പറയും ഇത്രയും മസില്‍ വേണ്ട ഫുഡ് ഇങ്ങനെ കഴിക്കണം എന്നൊക്കെ മമ്മൂക്ക പറയും. മാത്രമല്ല അദ്ദേഹം എല്ലാത്തരം ഭക്ഷണവും കഴിക്കുന്നുണ്ട്. കൂടാതെ ശരീരം നന്നായി നോക്കുകയും ചെയ്യും. ഇത്രയുംനാൾ നീണ്ട കരിയറില്‍ ഇത്രയും സിനിമ ചെയ്തിട്ടും അദ്ദേഹം അത് തുടരുന്നുവെന്നത് ആശ്ചര്യപ്പെടുത്താറുണ്ട്. പലപ്പോഴും മമ്മൂക്ക കരുതലിന്റ ഭാ​ഗമായി ചീത്ത പറയുമ്പോൾ സന്തോഷം തോന്നാറുണ്ടെന്നും ഉണ്ണി മുകുന്ദൻ പറയുന്നു. ഷൂട്ടിങ്ങില്‍ ഫൈറ്റ് സമയത്തൊക്കെ വീഴുമ്പോള്‍ മമ്മൂക്ക ചീത്തപറയുമെന്നും നോക്കിയും കണ്ടും ചെയ്യാൻ ഉപദേശിക്കുമെന്നും ഉണ്ണി മുകുന്ദൻ പറയുന്നു. അദ്ദേഹം ഒരു പടത്തില്‍ ഫൈറ്റ് ചെയ്തപ്പോള്‍ എല്ലിന് പൊട്ടല്‍ പറ്റിയതിനെ കുറിച്ചൊക്കെ പറഞ്ഞുതരാറുണ്ടെന്നും 'ഇതൊന്നും ആരും ശ്രദ്ധിക്കില്ല ഇതൊക്കെ നീ തന്നെ നോക്കണം' എന്നൊക്കെ പറയാറുണ്ടെന്നും അത്രത്തോളം കെയറിങ് മമ്മൂക്കയുടെ ഭാ​ഗത്ത് നിന്ന് ലഭിക്കാറുണ്ടെന്നും ഉണ്ണി പറയുന്നു.

Recommended Video

Interview with Unni mukundan | FilmiBeat Malayalam
വരാനിരിക്കുന്ന സിനിമകൾ

ബോംബെ മാർച്ച് 12, രാജാധിരാജ, ഫയർമാൻ, മാസ്റ്റർപീസ്, മാമാങ്കം തുടങ്ങിയ സിനിമകളിൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിട്ടുണ്ട് ഉണ്ണി മുകുന്ദൻ. ഇപ്പോൾ ഏറ്റവും അവസാനമായി റിലീസിനെത്തിയ ഉണ്ണി മുകുന്ദൻ സിനിമ ഭ്രമമാണ്. പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായ സിനിമ ആമസോൺ പ്രൈമിലാണ് റിലീസ് ചെയ്തത്. ചിത്രത്തിലെ ഉണ്ണി മുകുന്ദന്റെ കഥാപാത്രത്തിന് വലിയ പ്രശംസയാണ് ലഭിക്കുന്നത്. പൃഥ്വിരാജ് ആണ് ചിത്രത്തിൽ നായകൻ. രവി.കെ.ചന്ദ്രനാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. മംമ്ത മോഹൻദാസ്, റാഷി ഖന്ന, ജ​ഗദീഷ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മേപ്പടിയാനാണ് ഇനി റിലീസിനെത്താനുള്ള ഉണ്ണി മുകുന്ദൻ സിനിമ. ഉണ്ണി മുകുന്ദൻ തന്നെയാണ് സിനിമ നിർമിച്ചിരിക്കുന്നതും. കൊവിഡ് കാലത്ത് പരിമിതികൾക്കുള്ളിൽ നിന്ന് ചിത്രീകരിച്ച സിനിമ കൂടിയാണ് മേപ്പടിയാൻ. ചിത്രത്തിന് വേണ്ടിയാണ് അടുത്തിടെ ഉണ്ണി ശരീരഭാരം വർധിപ്പിച്ചത്. ഇപ്പോൾ 12ത് മാൻ എന്ന മോഹൻലാൽ ചിത്രത്തിന്റെ ഷൂട്ടിങാണ് ഉണ്ണി മുകുന്ദൻ പൂർത്തിയാക്കിയത്. ജീത്തു ജോസഫാണ് സിനിമയുട സംവിധായകൻ. ത്രില്ലറാണ് ചിത്രമെന്നാണ് സിനിമയുടേതായി പുറത്തിറങ്ങിയ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത്. ദൃശ്യത്തിന് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിച്ച സിനിമ കൂടിയാണിത്.

More from Filmibeat

Read more about: unni mukundan mammootty mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X