For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പിഷാരടിയെ കണ്ട് 'കിടിലകൃതക്ജ്ഞൻ' ആയെന്ന് റിയാസ്; പുതിയ ക്യാപ്‌ഷൻ സിംഹമേ എന്ന് ആരാധകർ

  |

  സംഭവ ബഹുലമായിരുന്നു ഇത്തവണത്തെ ബിഗ് ബോസ് സീസൺ. പതിനേഴ് മത്സരാർത്ഥികളുമായാണ് നാലാം സീസൺ ആരംഭിച്ചത്. 'ന്യൂ നോർമൽ' എന്ന തീമിൽ ആരംഭിച്ച സീസണിൽ വ്യത്യസ്തരായ മത്സരാർത്ഥികളാണ് അണിനിരന്നത്. അതിൽ ഏറ്റവും ശ്രദ്ധനേടിയ മത്സരാർത്ഥിയായിരുന്നു റിയാസ് സലിം.

  ബിഗ് ബോസ് സീസൺ നാലിന്റെ 42-ാം ദിവസമാണ് വൈൽഡ് കാർഡ് എൻട്രിയായി റിയാസ് വീടിനുള്ളിൽ എത്തിയത്. റിയാസിന്റെ വരവോടെ ഷോ അതുവരെ പോയിരുന്ന ട്രാക്കിൽ നിന്ന് മറ്റൊരു തലത്തിലേക്ക് എത്തുകയായിരുന്നു. ഷോയിലെത്തിയ ആദ്യ ആഴ്ചകളിൽ റിയാസിനെ മാറ്റി നിർത്തിയവർ തന്നെ അവസാനം ചേർത്ത് പിടിക്കുന്നതാണ് കണ്ടത്. ഒടുവിൽ ദിൽഷ വിജയ കിരീടം ചൂടിയപ്പോൾ, ഒരുകൂട്ടം ആളുകൾ റിയാസാണ് ഞങ്ങളുടെ വിജയി എന്ന് ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

  ആർജ്ജവമുള്ള വ്യക്തിവും താൻ മുറുകെപ്പിടിക്കുന്ന ചില മൂല്യങ്ങളും നിലപാടുകളും കൊണ്ടൊക്കെയാണ് റിയാസ് സലീം ബിഗ് ബോസ് സീസൺ നാലിൽ തിളങ്ങിയത്. താനൊരു ഫെമിനിസ്റ്റാണെന്ന് ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് ഷോയിലെത്തിയ റിയാസ് സലീം ലിംഗ ലൈംഗിക ന്യൂനപക്ഷങ്ങളെ കുറിച്ച് അടക്കം വീടിനകത്ത് സംസാരിച്ച കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

  വന്ന ആദ്യ ആഴ്ചകളിൽ റിയാസ് സലീമിനെതിരെ വലിയ രീതിയിലുള്ള സൈബർ ബുള്ളിയിങ് നടന്നിരുന്നു. വളരെ മോശമായ പദങ്ങൾ ഉപയോ​ഗിച്ച് പലരും റിയാസിനെ പരിഹസിച്ചിരുന്നു. എന്നാൽ ഷോയുടെ അവസാന നാളുകളിൽ അവരിൽ കുറച്ചു പേരെങ്കിലും റിയാസിന്റെ വാക്കുകൾ ചെവിയോർ‌ക്കാനും അയാളെ പിന്തുണയ്ക്കാനും തുടങ്ങിയിരുന്നു. ഒടുവിൽ ഒരുപാട് പേരുടെ ഇഷ്ടം നേടിയെടുത്താണ് റിയാസ് സലീം മൂന്നാം സ്ഥാനക്കാരനായി ബിഗ് ബോസ് വീടിന്റെ പടിയിറങ്ങിയത്.

  Also Read: ജാസ്മിനുമായി അടിച്ചു പിരിഞ്ഞെന്ന് ന്യൂസ് കണ്ടല്ലോ? മറുപടിയുമായി നിമിഷ, ചങ്ക് തകര്‍ന്ന് ആരാധകര്‍

  ബിഗ് ബോസ് വീട്ടിൽ നിന്നെത്തി മറ്റു മത്സരാർത്ഥികളെ പോലെ തന്നെ ടെലിവിഷൻ പരിപാടികളുമായി തിരക്കിലാണ് റിയാസും ഇപ്പോൾ. അടുത്ത ദിവസങ്ങളിൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കോമഡി സ്റ്റാർസിന്റെ വേദിയിൽ അതിഥികളായി റിയാസും ദിൽഷയും എത്തുന്നുണ്ട്. രമേശ് പിഷാരടിയും കലാഭവൻ ഷാജോണും വിധികർത്തകളാകുന്ന ഷോയുടെ പ്രോമോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

  അതിനു പിന്നാലെ പിഷാരടിക്കും, ഷാജോണിനും ദിൽഷയ്ക്കുമൊപ്പം വേദിയിൽ നിന്നെടുത്ത ഒരു ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് റിയാസ്. റിയാസ് പങ്കുവച്ച ഫോട്ടോയെക്കാൾ അതിന്റെ ക്യാപ്‌ഷനാണ് ശ്രദ്ധനേടുന്നത്. "Captionology പഠിക്കണം എന്ന മോഹവുമായി ഞാൻ ചെന്ന് കേറിയത് എവിടെയാണെന് നോക്ക്.. എന്തായാലും ഞാൻ കിടിലകൃതാക്ജ്ഞൻ ആയി..#കിടിലകൃതാക്ജ്ഞൻ" എന്നാണ് റിയാസ് ഫോട്ടോയ്ക്ക് നൽകിയിരിക്കുന്ന ക്യാപ്‌ഷൻ.

  Also Read: ഡോക്ടറും ആരതിയും തമ്മില്‍ പ്രണയമാണോ? അവർ വിവാഹിതരാവുമോ? വിശദീകരണവുമായി റോബിന്‍ ഫാന്‍സ്

  സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളിൽ രമേശ് പിഷാരടി ഇടുന്ന ക്യാപ്‌ഷനുകൾ പലപ്പോഴും ചർച്ചയാവാറുണ്ട്. ക്യാപ്‌ഷൻ സിംഹമെന്നാണ് പിഷാരടിയെ പലപ്പോഴും ആരാധകർ വിളിക്കുക. സാധാരണ നമ്മൾ ചിന്തിക്കാത്ത രീതിയിലുള്ള രസകരമായ ക്യാപ്‌ഷനുകളാണ് പിഷാരടിയിൽ നിന്ന് ഉണ്ടാവുക. പിഷാരടിക്ക് ഒപ്പമുള്ള ചിത്രത്തിൽ റിയാസ് ചേർത്ത 'കിടിലകൃതാക്ജ്ഞൻ' എന്ന വാക്ക് കണ്ട് റിയാസിനെയും ക്യാപ്‌ഷൻ സിംഹമേ എന്ന് വിളിക്കുകയാണ് ആരാധകർ. മുൻപ് റിയാസ് ഇട്ട ചിത്രങ്ങളുടെ ക്യാപ്‌ഷനുകളും ശ്രദ്ധനേടിയിരുന്നു. അതിനു പിന്നാലെയാണ് ഇതും.

  Also Read: 'കോമഡി സ്കിറ്റിനെതിരെ റിയാസ് സലീം, ആരെയും പോസ്റ്റാക്കാൻ താൻ വിചാരിച്ചിട്ടില്ലെന്ന് ദിൽഷ'; വീഡിയോ വൈറൽ!

  Recommended Video

  Dr. Robin Dance: ഇത് ദിൽഷക്കുള്ള മറുപടിയോ?കൊയിലാണ്ടിയിൽ ആടി തിമിർത്ത് റോബിൻ | *BiggBoss

  അതേസമയം, റിയാസും ദിൽഷയും എത്തുന്ന കോമഡി സ്റ്റാർസ് എപ്പിസോഡിന്റെ പ്രോമോ ഇതിനോടകം ചർച്ചയായിട്ടുണ്ട്. അവതാരകയായ മീരയുമായി റിയാസ് തർക്കിക്കുന്നതും കോമഡി സ്‌കിറ്റിലെ പദപ്രയോഗങ്ങളോടുള്ള അതൃപ്‌തി റിയാസ് പ്രകടിപ്പിക്കുന്നതുമാണ് വീഡിയോയിൽ. സ്കിറ്റിൽ കോമഡിക്കായി ഉപയോ​ഗിച്ച പല വാക്കുകളും ഒഴിവാക്കിയിരുന്നെങ്കിൽ ഒറിജിനൽ കോമഡി ഉണ്ടാക്കാമായിരുന്നുവെന്നാണ് റിയാസ് സ്കിറ്റ് അവതരിപ്പിച്ച മത്സരാർഥികളോട് പറയുന്നത്. വിവാഹം സംബന്ധിച്ച മീരയുടെ ചോദ്യത്തിനെതിരെയാണ് റിയാസ് സംസാരിക്കുന്നത് എന്നാണ് വീഡിയോയിൽ നിന്ന് മനസിലാകുന്നത്.

  Read more about: bigg boss malayalam
  English summary
  Riyas Salim gives hilarious caption for the photo with Ramesh Pisharody, Kalabhavan Shajohn and Dilsha Prasannan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X