സീസണ്‍ 5ലെ ഇഷ്ട മത്സരാര്‍ത്ഥികള്‍; റിയാസ് പറഞ്ഞ പേരുകള്‍; ഈ സീസണിലായിരുന്നെങ്കില്‍ ഇയാള്‍ സുഹൃത്തായേനെ!
ബിഗ് ബോസ് മലയാളം സീസണ്‍ 4 ലൂടെ താരമായി മാറിയ ആളാണ് റിയാസ് സലീം. അതുവരെ റിയാസിനെ മലയാളികള്‍ക്ക് അത്ര പരിചയമുണ്ടായിരുന്നില്ല. എന്നാല്‍ ബിഗ് ബോസ് കഴിയുന്നതോടെ നാലാം സീസണിന്റെ മുഖങ്ങളിലൊന്നായി മാറാന്‍ റിയാസിന് സാധിച്ചു. വൈല്‍ഡ് കാര്‍ഡിലൂടെ വന്ന് ഫിനാലെ വരെ എത്തിയ മിന്നും പ്രകടനമാണ് റിയാസിനെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കി മാറ്റിയത്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളായിട്ടാണ് റിയാസിനെ കാണുന്നത്.
സീസണ്‍ 5 ലും റിയാസിന് സാന്നിധ്യം അറിയിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇത്തവണ ചലഞ്ചറായാണ് റിയാസ് ബിഗ് ബോസ് വീട്ടിലെത്തിയത്. ഒരാഴ്ച കൊണ്ടു തന്നെ ബിഗ് ബോസ് വീട് ഇളക്കി മറിക്കാനും ഈ സീസണിലെ ഏറ്റവും വലിയ ചര്‍ച്ചയായി മാറിയ കണ്ടന്റുകളിലൊന്നിന് തുടക്കമിടാനും റിയാസിന് സാധിച്ചു. ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് റിയാസ് നല്‍കിയ മറുപടികള്‍ ശ്രദ്ധ നേടുകയാണ്.

സോഷ്യല്‍ മീഡിയയിലൂടെയാണ് ആരാധകരുടെ ചോദ്യങ്ങള്‍ക്ക് റിയാസ് മറുപടി നല്‍കിയത്. ബിഗ് ബോസിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും റിയാസ് മറുപടി നല്‍കുന്നുണ്ട്. സീസണ്‍ 5ലെ പ്രിയപ്പെട്ട മത്സരാര്‍ത്ഥി ആരെന്നായിരുന്നു ചിലര്‍ക്ക് അറിയേണ്ടിയിരുന്നത്. അതിന് റിയാസ് നല്‍കിയ മറുപടി പലരും പ്രതീക്ഷിച്ചിരുന്ന ഒന്നായിരുന്നില്ല.
എനിക്ക് ഫേവറീറ്റ്‌സ് ഇല്ല. കാരണം ബിഗ് ബോസ് സീസണ്‍ 5 തീരെ രസകരമല്ല. പക്ഷെ, ഇവരാകട്ടെ മുന്നില്‍ പോകുന്നത് എന്ന് ഞാന്‍ ആഗ്രഹിക്കുന്ന രണ്ട് പേർ സെറീനയും നാദിറയുമാണ്. ഐ ലവ് ബോത്ത് ഓഫ് ദെം എന്നായിരുന്നു റിയാസിന്റെ മറുപടി. മറ്റൊരാള്‍ ചോദിച്ചത്, സീസണ്‍ 6 ല്‍ ഉണ്ടാകുമോ എന്നായിരുന്നു. ഞാന്‍ എല്ലാ കൊല്ലവും വരും എന്നാണ് റിയാസ് നല്‍കിയ മറുപടി. സീസണ്‍ 5 ല്‍ ആയിരുന്നുവെങ്കില്‍ ആരായിരിക്കും അടുത്ത സുഹൃത്താകാന്‍ സാധ്യതയുള്ളതെന്ന് ചോദിച്ചപ്പോള്‍ ചിലപ്പോള്‍ സെറീനയായിരിക്കും എന്നാണ് റിയാസ് പറഞ്ഞത്.
അടുത്ത പ്രൊജക്ട് എന്താണ്, സിനിമയോ ഫോട്ടോഷൂട്ടോ ഉണ്ടോ എന്ന് ചോദിച്ചവരോട് ഒരു മ്യൂസിക് കവര്‍ വീഡിയോ വരുന്നുണ്ടെന്ന് റിയാസ് അറിയിക്കുന്നുണ്ട്. ബിഗ് ബോസിന് പുറത്തുള്ള വിഷയങ്ങളിലും റിയാസ് പ്രതികരിക്കുന്നുണ്ട്. എന്താണ് തൊപ്പിയെക്കുറിച്ചുള്ള അഭിപ്രായം എന്നായിരുന്നു ഒരാള്‍ക്ക് അറിയേണ്ടിയിരുന്നത്. ഉന്നത നിലവാരമുണ്ടെങ്കില്‍ നിലവാരമില്ലാത്ത അനുഭവങ്ങളില്‍ നിന്നും നിങ്ങള്‍ രക്ഷപ്പെടുത്തും. അതിനാല്‍ നോ കമന്റ്‌സ് എന്നതായിരുന്നു റിയാസ് നല്‍കിയ മറുപടി.
മറ്റുള്ളവര്‍ എന്ത് ചിന്തിക്കും എന്ന് ആലോചിച്ച് ജീവിക്കാതിരിക്കുന്നത് എങ്ങനെയാണെന്ന് ചോദിച്ചയാള്‍ക്കും റിയാസ് മറുപടി നല്‍കുന്നുണ്ട്. മറ്റുള്ളവര്‍ നമ്മളെപ്പറ്റി എന്ത് ചിന്തിക്കുന്നുവെന്നത് ഗൗനിക്കേണ്ടതില്ല എന്ന് പറയുന്നത് എളുപ്പമാണ്. പക്ഷെ, നിങ്ങള്‍ക്ക് നിങ്ങളുടെ ലക്ഷ്യങ്ങളും മൂല്യങ്ങളും തിരിച്ചറിയാന്‍ സാധിക്കുമെങ്കില്‍, നിങ്ങളായിരിക്കുന്നതില്‍ കംഫര്‍ട്ടബിള്‍ ആണെങ്കില്‍, നിങ്ങള്‍ ആരാണോ അത് എക്‌സ്പ്രസ് ചെയ്യാന്‍ സാധിക്കുന്നവരാണെങ്കില്‍ സമാനമനസ്‌കരെ നിങ്ങളുടെ ജീവിതത്തിലേക്ക് ആകര്‍ഷിക്കുകയാണ്. അതിനര്‍ത്ഥം നിങ്ങള്‍ക്ക് ചുറ്റും നല്ല ആളുകളുണ്ടാകും എന്നാണ്. പിന്നെ മറ്റുളളവര്‍ എന്ത് ചിന്തിക്കുമെന്നത് വിഷയമല്ല. അവര്‍ നിങ്ങളെ അപ്രിഷിയേറ്റ് ചെയ്യുകയും സെലിബ്രേറ്റ് ചെയ്യുകയും ചെയ്യും എന്നായിരുന്നു റിയാസ് നല്‍കിയ മറുപടി.

ബിഗ് ബോസ് മലയാളം സീസണ്‍ 4ന്റെ പകുതിയ്ക്കാണ് റിയാസ് കടന്നു വരുന്നത്. വന്ന നാള്‍ മുതല്‍ ഷോയെ മുന്നോട്ട് നയിക്കാന്‍ റിയാസിന് സാധിച്ചു. തന്റെ കാഴ്ചപ്പാടുകളും നിലപാടുകളും ഉറച്ച ശബ്ദത്തോടെ പറയാന്‍ സാധിക്കുന്ന റിയാസ് ധാരാളം ആരാധകരെ നേടിയെടുത്തു. അതേസമയം തന്റെ നിലപാടുകളുടെ പേരില്‍ സോഷ്യല്‍ മീഡിയയുടെ സൈബര്‍ ആക്രമണവും റിയാസിന് നേരിടേണ്ടി വന്നിട്ടുണ്ട്.
സീസണ്‍ 5ല്‍ ഫിറോസ് ഖാനൊപ്പമാണ് റിയാസ് ചലഞ്ചേഴ്‌സായി എത്തുന്നത്. ഈ വരവിലും തന്റെ സാന്നിധ്യം അടയാളപ്പെടുത്താന്‍ റിയാസിന് സാധിച്ചു. അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 5 അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തുകയാണ്. വിജയി ആരെന്ന് അറിയാന്‍ ഇനി അധികനാളുകളില്ല. നിലവില്‍ നാദിറ മെഹ്‌റിന്‍ ഫിനാലെ വീക്കിലേക്ക് എത്തിയിട്ടുണ്ട്. ടിക്കറ്റ് ടു ഫിനാലെ വിജയിച്ചാണ് നാദിറ അവസാന ആഴ്ചയിലേക്ക് എത്തിയിരിക്കുന്നത്. ആരൊക്കെയാകും നാദിറയ്‌ക്കൊപ്പം ഉണ്ടാവുക എന്നറിയാനായി കാത്തിരിക്കാം.


Click it and Unblock the Notifications