എന്റെ സ്‌ത്രൈണ സ്വഭാവത്തെ കളിയാക്കുന്നവര്‍ സ്ത്രീവിരുദ്ധര്‍, മേക്കപ്പിന് ജെന്ററില്ല; തുറന്നടിച്ച് റിയാസ്

സ്ത്രീകള്‍ക്കായി മേക്കപ്പും വസ്ത്രങ്ങളുമില്ല. മേക്കപ്പ്ബ്രാന്റുകളൊന്നും സ്ത്രീകള്‍ക്ക് മാത്രമായി എന്നെഴുതി വച്ചിട്ടില്ല

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലൂടെയാണ് റിയാസ് സീലം താരമായി മാറുന്നത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ കടന്നു വന്ന റിയാസ് അക്ഷാര്‍ത്ഥത്തില്‍ തന്നെ ബിഗ് ബോസിനെ ഇളക്കി മറിക്കുകയായിരുന്നു. തന്റെ നിലപാടുകളിലേയും വാക്കുകളിലേയും വ്യക്തതയാണ് റിയാസിനെ താരമാക്കുന്നത്. സെക്ഷ്വാലിറ്റിയെക്കുറിച്ചും ജെന്ററിനെക്കുറിച്ചുമൊക്കെയുള്ള റിയാസിന്റെ വാക്കുകള്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു.

എന്നാല്‍ അതേ കാരണങ്ങള്‍ കൊണ്ടു തന്നെ നിരന്തരം സൈബര്‍ ആക്രമണം നേരിടുകയും ചെയ്യുന്നുണ്ട് റിയാസ് സലീം. കഴിഞ്ഞ ദിവസം മേക്കപ്പ് അണിഞ്ഞുള്ള വീഡിയോ പങ്കുവച്ചതിന് പിന്നാലെ കേട്ടാലറയ്ക്കുന്ന വാക്കുകളുമായാണ് സോഷ്യല്‍ മീഡിയ റിയാസിനെ ആക്രമിച്ചത്. ഇപ്പോഴിതാ ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ റിയാസ് മനസ് തുറക്കുകയാണ്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

Riyas Salim

സ്ത്രീകള്‍ക്കായി മേക്കപ്പും വസ്ത്രങ്ങളുമില്ല. മേക്കപ്പ്ബ്രാന്റുകളൊന്നും സ്ത്രീകള്‍ക്ക് മാത്രമായി എന്നെഴുതി വച്ചിട്ടില്ല. എല്ലാവര്‍ക്കുമുള്ളതാണ്. വസ്ത്രങ്ങളും. നമ്മള്‍ ഒരു രീതി പിന്തുടര്‍ന്ന് വരുന്നത് അനുസരിച്ച് സ്ത്രീകള്‍ ചുരിദാറോ പാവാടയോ ഇടുന്നു. അത് സ്ത്രീകള്‍ക്കുള്ള വസ്ത്രമാണെന്ന് സമൂഹമാണ് നമ്മളെ പഠിപ്പിച്ചത്. അത് ആദ്യം ബ്രേക്ക് ചെയ്യുന്നതും സ്ത്രീകളാണ്. ജീന്‍സും ഷര്‍ട്ടും ട്രൗസറുമൊക്കെയിട്ടിട്ട്. ആ വിപ്ലവും തുടങ്ങ വച്ചത് സ്ത്രീകളാണ്.

അതേ അര്‍ത്ഥത്തില്‍ പുരുഷന്മാര്‍ മേക്കപ്പ് ഇട്ടാല്‍, അത് സ്ത്രീയുടേതല്ല. മേക്കപ്പിന് ജെന്ററില്ല, വസ്ത്രത്തിനും ജെന്ററില്ല. കോസ്‌മെറ്റിക്‌സും വസ്ത്രവും ജെന്റര്‍ ന്യൂട്രല്‍ ആണ്. എല്ലാം എല്ലാവര്‍ക്കും ഉള്ളതാണ്.

പ്രണയം പ്രണയമാണ്. പുരുഷന് സ്ത്രീയെ പ്രണയിച്ചാലും പുരുഷന്‍ പുരുഷനെ പ്രണയിച്ചാലും സ്ത്രീ സ്ത്രീയെ പ്രണയിച്ചാലും സ്ത്രീ എതെങ്കിലും നോണ്‍ ബൈനറി പ്രണയിച്ചാലും പ്രണയം പ്രണയമാണ്. ആ പ്രണയം ഉള്ളില്‍ നിന്നും വരുന്നതാണ്. നമുക്ക് ഒരുമിച്ച് പോകാന്‍ പറ്റാത്തൊരാളെ പ്രണയിക്കാനാകില്ല. കുടുംബത്തിനേയും മാതാപിതാക്കളേയും ബോധ്യപ്പെടുത്താന്‍ സ്ത്രീകളെ കല്യാണം കഴിക്കുന്നവരുണ്ട്. നിങ്ങള്‍ നിങ്ങളായി ജീവിക്കുക. പക്ഷെ അത് എനിക്ക് അവരോടല്ല പറയാനുള്ളത്.

ഒരു മനുഷ്യന്‍ എന്താണോ അതായിട്ട് ജീവിക്കാന്‍ അവരെ അനുവദിക്കട്ടെ. ക്വീയര്‍ മനുഷ്യരാകട്ടെ, ഫെമിനൈന്‍ സ്വഭാവങ്ങളുള്ള പുരുഷന്മാരേയും മസ്‌കുലിന്‍ സ്ത്രീകളേയും നമ്മളുടെ സമൂഹത്തില്‍ അവതരിപ്പിക്കുന്നതും അവര്‍ നേരിടുന്ന ബുള്ളിയിംഗും വളരെ മോശമാണെന്നും റിയാസ് പറയുന്നുണ്ട്.

ഫെമിനൈന്‍ ആയിട്ടുള്ള പുരുഷന്മാരിലും മസ്‌കുലിന്‍ ആയിട്ടുള്ള സ്ത്രീകള്‍ക്കും ഇടയില്‍ പ്രിവിലേജിന്റെ വ്യത്യാസമുണ്ട്. പൊതുവെ, മസ്‌കുലിന്‍ ആയിട്ടുള്ള സ്ത്രീകളെ നമ്മളുടെ സമൂഹം ആഘോഷിക്കും. അവര്‍ മാസ് ആണ് അടിപൊളിയാണ്. എന്നാല്‍ സ്‌ത്രൈണ ഗുണങ്ങള്‍ കാണിക്കുന്ന പുരുഷന്മാരെ നമ്മള്‍ അംഗീകരിക്കില്ല. അവര്‍ മോശമാണ്. അവര്‍ നമ്മളെ കളിയാക്കേണ്ടവരാണ്. പുരുഷന്‍ സ്ത്രീയുടെ ക്വാളിറ്റി കാണിക്കുമ്പോള്‍ അത് കളിയാക്കേണ്ടതാണ്. കാരണം സ്ത്രീയുടെ ക്വാളിറ്റി മോശമാണ്. അതായത് സ്ത്രീ മോശമാണെന്നാണ് പറയുന്നതെന്നും റിയാസ് പറയുന്നു.

Riyas Salim

എന്നെ ഏതെങ്കിലും മനുഷ്യര്‍ നിനക്ക് സ്ത്രീകളുടെ സ്വഭാവമാണെന്ന് പറഞ്ഞ് കളിയാക്കുന്നുണ്ടെങ്കില്‍ അവര്‍ സ്ത്രീവിരുദ്ധരാണ്. അവര്‍ക്ക് സ്ത്രീകളോടാണ് വെറുപ്പ്. സ്ത്രീകളെ ഇഷ്ടമല്ല നിങ്ങള്‍ക്ക്. സ്വന്തം അമ്മയോടും സഹോദരിയോടും വെറുപ്പുണ്ടാകാം. അതാകും നിങ്ങള്‍ എന്റെ സ്വാഭവത്തെ അംഗീകരിക്കാനാകാത്തത്. അതേസമയം ഒരു സ്ത്രീയ്ക്ക് പുരുഷന്റെ സ്വഭാവമാണെങ്കില്‍ അവരെ ആഘോഷിക്കും. കാരണം പുരുഷന്‍ അടിപൊളിയാണ്. അങ്ങനെയാണ് സമൂഹം കാണുന്നതെന്നും റിയാസ് പറഞ്ഞു.

കഴിഞ്ഞ ദിവസം റിയാസ് പങ്കുവച്ച പോസ്റ്റ് വെെറലായി മാറിയിരുന്നു. മേക്കപ്പ് ചെയ്തുള്ള വീഡിയോയ്ക്കെതിരെ സെെബർ ആക്രമണമുണ്ടായിരുന്നു. എന്നാല്‍ വിമർശകർക്ക് മറുപടിയുമായി ധാരാളം പേരെത്തിയിരുന്നു. മുമ്പും റിയാസിന് സമാനമായ അനുഭവങ്ങളിലൂടെ കടന്നു പോകേണ്ടി വന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X