»   » ഫ്‌ളവേഴ്‌സ്‌ ചാനലിന്റെ വേദിയില്‍ പ്രേതം, പേടിച്ച് വിറച്ച് റിയാസ് ഖാന്റെയടക്കം ഫ്യൂസ് അടിച്ചു പോയി!!

ഫ്‌ളവേഴ്‌സ്‌ ചാനലിന്റെ വേദിയില്‍ പ്രേതം, പേടിച്ച് വിറച്ച് റിയാസ് ഖാന്റെയടക്കം ഫ്യൂസ് അടിച്ചു പോയി!!

Posted By:
Subscribe to Filmibeat Malayalam

പ്രേതം, യക്ഷി എന്നൊക്കെ സിനിമയിലൂടെ മാത്രമാണ് കണ്ടിട്ടുള്ളതെങ്കിലും നേരിട്ട് പ്രേതത്തെ കണ്ടാല്‍ എന്ത് ചെയ്യും. അത്തരത്തില്‍ ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി സൂപ്പര്‍ നൈറ്റ് എന്ന പരിപാടിയില്‍ രണ്ട് യക്ഷികള്‍ വന്നിരിക്കുകയാണ്. പ്രതീക്ഷിക്കാത്ത സമയത്ത് വന്ന പ്രേതത്തെ കണ്ട് എല്ലാവരും ഞെട്ടിയിരിക്കുകയാണ്.

ലക്ഷ്മി റായിയുടെ ലൈംഗിക നിമിഷങ്ങള്‍ പരാജയം! ജൂലി 2 നിരാശ നല്‍കിയോ? ഓഡിയന്‍സ് റിവ്യൂ വായിക്കാം...

riyaz-khan-comedy-super-nite

മൂന്നാം നിയമം എന്ന സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനായി റിയാസ് ഖാന്‍, ഒപ്പം പുതുമുഖ നടിയായി സിനിമയില്‍ അഭിനയിക്കുന്ന വേദസൂര്യ എന്നിവരായിരുന്നു പരിപാടിയില്‍ പങ്കെടുത്തിരുന്നത്. ഷോ തുടങ്ങി പകുതിയിലാണ് പ്രേതം ഉണ്ടോ എന്ന കാര്യത്തെ കുറിച്ച് സംസാരിച്ചിരുന്നത്. അതിനിടെ പരിപാടിയുടെ അവതാരകനായ സുരാജ് വെഞ്ഞാറാംമൂട് തനിക്ക് അത്തരത്തിലൊരു അനുഭവത്തെ കുറിച്ച് പറയുന്നതിനിടയില്‍ വേദിയില്‍ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് രണ്ട് യക്ഷികള്‍ പ്രത്യക്ഷപ്പെടുകയായിരുന്നു.

ലാലേട്ടൻ വിസ്മയം വീണ്ടും! 98 ദിവസം കൊണ്ട് ജിമിക്കി കമ്മല്‍ കണ്ടവരുടെ എണ്ണം റെക്കോര്‍ഡ് മറികടന്നു!

ആദ്യം എല്ലാവരെയും പേടിപ്പിക്കുന്ന തരത്തിലായിരുന്നെങ്കിലും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച കോമഡി മാത്രമായിരുന്നു. വില്ലനായി സിനിമയിലേക്കെത്തിയ റിയാസ് ഖാന്‍ നായകനായി അഭിനയിക്കുന്ന സിനിമയാണ് മൂന്നാം നിയമം. ചിത്രത്തിലും ഹൊറര്‍ സിനിമയുമായി സാമ്യമായ രംഗങ്ങളുണ്ട്.

English summary
Riyaz Khan in comedy super nite!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam