For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അതെ, ഞങ്ങള്‍ പിരിഞ്ഞു! പക്ഷെ ഇപ്പോഴും വിവാഹമോചിതരല്ല! കാരണം വെളിപ്പെടുത്തി വീണയുടെ ഭര്‍ത്താവ്‌

  |

  മലയാളികള്‍ക്ക് സുപരിചിതരാണ് വീണ നായരും ആര്‍ജെ അമനും. അഭിനേത്രിയെന്ന നിലയിലാണ് വീണയെ മലയാളികള്‍ക്ക് പരിചയം. അമന്‍ ആകട്ടെ ആര്‍ജെയും. മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് വീണയും അമനും. എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ആരാധകരെ നിരാശപ്പെടുത്തുന്നതാണ്.

  Also Read: 'ആസ്ത്മയുടെ പ്രശ്നങ്ങളുണ്ട്, ശരിക്കും ഭയന്നു, ഓക്സിജൻ സിലിണ്ടർ കരുതിയിരുന്നു'; ആ യാത്രയെ കുറിച്ച് അമേയ മാത്യു!

  വീണയും അമനും പിരിഞ്ഞുവെന്നും പിരിയാന്‍ ഒരുങ്ങുകയാണെന്നുമൊക്കെയാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി അമന്‍ എത്തിയിരിക്കുകയാണ് ഇപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് അമന്‍ മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  തങ്ങള്‍ വേര്‍പിരിഞ്ഞു എന്ന വാര്‍ത്ത സ്ഥിരീകരിച്ചിരിക്കുകയാണ് അമന്‍. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അമന്‍ വാര്‍ത്ത പങ്കുവച്ചത്. അതേസമയം, വേര്‍പിരിഞ്ഞുവെങ്കിലും വിവാഹ മോചിതരായിട്ടില്ല എന്നാണ് അമന്‍ പറയുന്നത്.

  അവസാന ഭാഗം വീണ്ടും വീണ്ടും വായിച്ചു നോക്കാതെ ജീവിതത്തിന്റെ അടുത്ത ഘട്ടം തുടങ്ങാന്‍ സാധിയ്ക്കില്ല എന്ന വാചകം പങ്കുവച്ചു കൊണ്ടാണ് അമന്‍ സംസാരിച്ചു തുടങ്ങുന്നത്. എന്റെ വിവാഹ മോചനത്തെ കുറിച്ചുള്ള റൂമറുകള്‍ പ്രചരിച്ചുകൊണ്ടിരിയ്ക്കുന്ന ഈ സമയത്ത്, അതിനൊരു വ്യക്തത വരുത്തേണ്ട സമയമായെന്നാണ് അമന്‍ പറയുന്നത്. മറ്റ് പല കഥകളും മെനയുന്നതിന് ഇടയില്‍ ഈ വിശദീകരണം ആവശ്യമാണെന്നും അമന്‍ മുഖവുരയായി പറയുന്നു.

  അതെ, ഞങ്ങള്‍ പിരിഞ്ഞു, പക്ഷെ വിവാഹ മോചിതരായിട്ടില്ല. മകന് വേണ്ടി ഞങ്ങള്‍ അത് ചെയ്യുന്നില്ല. ഒരു അച്ഛന്‍ എന്ന നിലയിലുള്ള എന്റെ ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ എനിക്ക് കഴിയില്ല. അതുകൊണ്ട് അവന് വേണ്ടി എപ്പോഴും ഞാന്‍ ഉണ്ടാവും. എന്നാല്‍ ഞങ്ങള്‍ പിരിഞ്ഞുവെന്നാണ് അമന്‍ പറയുന്നത്.

  ഈ അവസ്ഥകളിലൂടെ കടന്നു പോവുക എന്നത് എളുപ്പമല്ല. ജീവിതം ചിലപ്പോഴൊക്കെ കാഠിന്യമേറിയതാകും, പക്ഷെ നമ്മള്‍ കരുത്തോടെ നേരിടണം. അതിനാല്‍ എന്റെ എല്ലാ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും മുന്നോട്ട് പോകാനുള്ള പിന്തുണ നല്‍കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ് എന്നാണ് അമന്‍ പറഞ്ഞ് അവസാനിപ്പിക്കുന്നത്. താരത്തിന്റെ പോസ്റ്റിന് കമന്റുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.

  നേരത്തെ വിവാഹ മോചന വാര്‍ത്തകളോട് വീണയും പ്രതികരിച്ചിരുന്നു. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു വീണ നായര്‍ മനസ് തുറന്നത്. എല്ലാ കുടുംബത്തിലും എന്ന പോലെ ഞങ്ങള്‍ക്ക് ഇടയിലും പ്രശ്നങ്ങളുണ്ട്, പക്ഷെ വിവാഹ മോചിതരായിട്ടില്ല എന്നായിരുന്നു വീണ പറഞ്ഞത്. ഇതോടെ അഭ്യൂഹങ്ങള്‍ ശക്തമായി മാറുകയായിരുന്നു.

  അതേസമയം റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നതിനിടെ മകന്‍ അമ്പാടിയുടെ സ്‌കൂളിലെ പരിപാടിയ്ക്ക് ഇരുവരും ഒന്നിച്ച് എത്തിയ ഫോട്ടോകളും വീഡിയോകളും വൈറലായി മാറിയിരുന്നു. അതോടെ വീണ വിവാഹ മോചിതയായിട്ടില്ലെന്നും വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിരുന്നു. ഈ അഭ്യൂഹങ്ങള്‍ക്ക് ഇപ്പോള്‍ വ്യക്തത വന്നിരിക്കുകയാണ്.

  Recommended Video

  Siddique On Controversies: വിവാദങ്ങൾ തളർത്തിയോ? പ്രതികരണവുമായി സിദ്ദിഖ് | *Interview

  മലയാളികള്‍ക്ക് സുപരിചിതയാണ് വീണ നായര്‍. സിനിമയിലും സീരിയലുകളിലുമെല്ലാം സജീവമായ അഭിനേത്രിയാണ് വീണ നായര്‍. അഭിനയത്തിന് പുറമെ പാട്ട് അടക്കം പല കലാരൂപങ്ങളിലും പ്രതിഭ തെളിയിച്ചിട്ടുണ്ട് വീണ. നേരത്തെ ബിഗ് ബോസ് മലയാളം സീസണ്‍ 2വിലെ മത്സരാര്‍ത്ഥികളില്‍ ഒരാളുമായിരുന്നു വീണ. അമന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുമ്പോള്‍ വീണയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  ഞങ്ങള്‍ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. കലോത്സവത്തില്‍ വെച്ച് കണ്ടിരുന്നു. അതിന് ശേഷം ഫേസ്ബുക്കിലൂടെ വീണ്ടും കണ്ടുമുട്ടി. നല്ല സുഹൃത്തുക്കളായി. കണ്ട ഉടനെ തന്നെ ഇഷ്ടമാണെന്ന് പറയുന്നു, എന്നാല്‍ കല്യാണം കഴിക്കാമെങ്കില്‍ നമുക്ക് പ്രണയിക്കാമെന്ന് പറഞ്ഞു. വീട്ടില്‍ പറഞ്ഞപ്പോള്‍ വീട്ടുകാരും സമ്മതിച്ചു. അളിയാ അളിയാ കമ്പനിയാണ് എന്നായിരുന്നു ഒരിക്കല്‍ തങ്ങളുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും വീണ പറഞ്ഞിരുന്നത്.

  Read more about: veena nair
  English summary
  RJ Aman Confirms He And Veena Nair Are Seperated In His Social Media Post
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X