For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചേട്ടനെ എനിക്ക് കെട്ടിപ്പിടിക്കണം എന്ന് ആരാധിക; ഒടുവില്‍ മാപ്പ് പറയിപ്പിച്ചുവെന്ന് ആരതി

  |

  ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് റോബിനും ആരതിയും. ഇപ്പോഴിതാ തങ്ങള്‍ക്കിടയിലെ രസകരമായ വസ്തുതകള്‍ വെളിപ്പെടുത്തുകയാണ് ആരതിയും റോബിനും. ആരാണ് ഐ ലവ് യു ആദ്യം പറഞ്ഞത് എന്നത് മുതല്‍ പൊസസീവിനെക്കുറിച്ച് വരെ താരങ്ങള്‍ മനസ് തുറക്കുന്നുണ്ട്. ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: വിജയുടെ ആസ്തി 455 കോടി? നൂറ് കോടിയ്ക്ക് മുകളില്‍ പ്രതിഫലം, നടന്റെ ആസ്തിയെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്ത്

  ആദ്യമായി ഐ ലവ് യു എന്ന് പറഞ്ഞത് ആരെന്ന് ചോദിച്ചപ്പോള്‍ റോബിനാണെന്നാണ് ആരതി പറഞ്ഞത്. തനിക്കത് നല്ലത് പോലെ ഓര്‍മ്മയുണ്ടെന്നും സ്‌ക്രീന്‍ഷോട്ട് എടുത്ത് തിയ്യതിയൊക്കെ കുറിച്ച് വച്ചിട്ടുണ്ടെന്നും ആരതി പറയുന്നു. മെസേജ് അയക്കുകയായിരുന്നുവെന്നാണ് താരം പറയുന്നത്. തങ്ങള്‍ പ്രണയത്തില്‍ അത്ര പൈങ്കിളിയല്ലെന്നും താരം പറയുന്നു. മിസ് യു എന്ന മെസേജിനൊപ്പമായിരുന്നു റോബിന്‍ പ്രണയം പറഞ്ഞതെന്നും താരം ഓര്‍ക്കുന്നു.

  Robin

  വഴക്കിടുമ്പോള്‍ അല്‍പ്പം താണു തരുന്നത് റോബിനാണെന്നും ആരതി പറയുന്നു. അപ്പോള്‍ പൊട്ടിത്തെറിച്ചാലും വേഗം തന്നെ സോറി പറയുകയും സോള്‍വ് ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യും. സ്വന്തം ഭാഗത്ത് തെറ്റില്ലെങ്കില്‍ പോലും റോബിന്‍ സോറി പറയുമെന്നാണ് ആരതി പറയുന്നത്. എന്നാല്‍ തനിക്കത് ഇഷ്ടമല്ലെന്നും തനിക്ക് സംസാരിച്ച് പരിഹരിക്കാനാണ് താല്‍പര്യമെന്നും ആരതി വ്യക്തമാക്കുന്നുണ്ട്.

  എടുത്ത് ചാട്ടം കൂടുതല്‍ തനിക്കാണെന്നാണ് റോബിന്‍ പറയുന്നത്. താന്‍ എന്ത് ചെയ്യുന്നതും എടുത്ത് ചാടിയാണെന്ന് റോബിന്‍ വ്യക്തമാക്കുന്നു. ഇപ്പോള്‍ കുറഞ്ഞിട്ടുണ്ടെന്നും താരം പറയുന്നു. ഈയ്യടുത്ത് ലാന്റ് റോവര്‍ എടുത്തതൊക്കെ എടുത്ത് ചാടിയാണെന്ന് ആരതി പറയുന്നുണ്ട്. രാവിലെ തീരുമാനിച്ചു, ഉച്ചയ്ക്ക് പൈസ അയച്ചു. വൈകുന്നേരം ഇവിടെയെത്തിയെന്നാണ് ആരതി പറയുന്നത്.

  എന്റെ കേസ് പോലും. ആ സമയത്ത് എത്രയോ നല്ല പ്രൊപ്പോസല്‍സ് വന്നതാണ്. എന്നെ കണ്ടപ്പോഴേക്കും എടുത്ത് ചാടിയാതാണെന്ന് ആരതി പറയുന്നു. വിവാഹം കഴിക്കാമെന്ന് ആദ്യം പറഞ്ഞത് താനാണെന്നാണ് റോബിന്‍ പറയുന്നത്. വേറെ ചില ആളുകള്‍ പറയുന്നത് കേട്ടു, എനിക്ക് ഇഷ്ടപ്പെട്ട് നമ്മളത് സ്‌ക്രിപ്റ്റുണ്ടാക്കി ടോമേട്ടനെക്കൊണ്ട് ഞാന്‍ പറയിപ്പിച്ചതാണെന്ന്. ഒരിക്കലും അങ്ങനൊരു കാര്യമുണ്ടായിട്ടില്ല. എന്റെ അച്ഛന്‍ കല്യാണാലോചിച്ച് ചേട്ടന്റെ വീട്ടില്‍ പോയെന്ന് പറയുന്നുണ്ട്. പക്ഷെ തന്റെ അച്ഛന്‍ ഒന്നും അറിഞ്ഞിട്ടില്ലെന്നാണ് ആരതി പറയുന്നത്.

  Also Read: ആ പേടി ഇപ്പോഴും മാറിയിട്ടില്ല, പലതും സ്വപ്‌നം കണ്ടിട്ടുണ്ട്!; ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെ പറ്റി മേതിൽ ദേവിക

  പലര്‍ക്കും ഒരു വിചാരമുണ്ട് ഞാനാണ് ഭയങ്കര പൊസസീവ് എന്ന്. പക്ഷെ സത്യത്തില്‍ ആരതിയാണ് പൊസസീവ് എന്നാണ് റോബിന്‍ പറയുന്നത്. ഞങ്ങള്‍ രണ്ടു പേരും കമ്മിറ്റഡ് ആണെന്ന് എല്ലാവര്‍ക്കും അറിയാം. ഞങ്ങള്‍ യാത്ര ചെയ്യുമ്പോള്‍ മെസേജുകളിങ്ങനെ തുരുതുരാന്ന് വരികയാണ്. ഒരു പെണ്‍കുട്ടിയാണ്. റോബിന്‍ ചേട്ടാ, ഇടുക്കിയില്‍ വരുന്നുണ്ടെന്ന് അറിഞ്ഞു. ഞാനൊന്ന് വന്നോട്ടേ എനിക്കൊന്ന് കെട്ടിപ്പിടിക്കാന്‍ വേണ്ടിയിട്ടാണെന്നായിരുന്നു.

  Robin

  ചേട്ടന്‍ ഒന്നും പറഞ്ഞില്ല. ഞാന്‍ മെസേജ് അയച്ചു. ഞാന്‍ കെട്ടിപ്പിടിച്ചാല്‍ മതിയോ മോളേ, ഞാനും ഇടുക്കിയിലേക്ക് വരുന്നുണ്ട്. എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് മെസേജ് അയച്ചുവെന്നും അപ്പോള്‍ തന്നെ ആള് മുങ്ങിയെന്നുമാണ് ആരതി പറയുന്നത്. പിന്നീട് മാപ്പ് പറഞ്ഞ് മെസേജ് അയച്ചുവെന്നും ആരതി പറയുന്നുണ്ട്. കാലങ്ങളായി മെസേജ് അയച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്നും റോബിന്‍ മറുപടിയൊന്നും കൊടുത്തിട്ടില്ലെന്നും ആരതി പറയുന്നുണ്ട്.

  തങ്ങള്‍ കമ്മിറ്റഡ് ആണെന്നും കല്യാണം കഴിക്കാന്‍ പോവുകയാണെന്നും അറിഞ്ഞിട്ടും എന്താണ് ഇതുപോലെയൊക്കെ അയക്കുന്നതെന്ന് ചിന്തിച്ചുവെന്നും ആരതി പറയുന്നുണ്ട്. റോബിനും ആരതിയും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഈ വർഷം ഫെബ്രുവരിയില്‍ വിവാഹ നിശ്ചയം ഉണ്ടാകുമെന്ന് നേരത്തെ റോബിന്‍ അറിയിച്ചിരുന്നു. സോഷ്യല്‍ മീഡിയയുടെ പ്രിയങ്കരാണ് ഈ പ്രണയ ജോഡി.

  English summary
  Robin And Aarati Podi Reveals Some Inside Secrets About Their Relationship
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X