എനിക്ക് പണി തരാന്‍ നോക്കി, ഞാന്‍ തിരിച്ച് പണിതു; എന്നെ തോല്‍പ്പിക്കാന്‍ ഒരുത്തനും പറ്റില്ല!

കോളേജിലെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു റോബിന്റെ പ്രതികരണം. ശാലു പേയാട് ഉള്‍പ്പടെയുള്ളവര്‍ തനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കാണ് റോബിന്‍ പരസ്യമായി മറുപടി നല്‍കിയിരിക്കുന്നത്

തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് മറുപടിയുമായി റോബിന്‍ രാധാകൃഷ്ണന്‍. ഒരു കോളേജിലെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു റോബിന്റെ പ്രതികരണം. ശാലു പേയാട് ഉള്‍പ്പടെയുള്ളവര്‍ തനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കാണ് റോബിന്‍ പരസ്യമായി മറുപടി നല്‍കിയിരിക്കുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്.

ബിഗ് ബോസില്‍ നിന്നും ഇറങ്ങിയത് മുതല്‍ കേള്‍ക്കുന്നതാണ് റോബിന്‍ മാറണം മാറണം എന്നത്. സൗകര്യമില്ല. ഞാന്‍ എങ്ങനെയാണോ അങ്ങനെ ജീവിച്ച് മരിക്കും. ഒരുത്തനും വേണ്ടി എന്റെ ഐഡന്റിറ്റി ഞാന്‍ മാറ്റില്ല. ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍ ഒരിടത്തും പറഞ്ഞിട്ടില്ല പുണ്യാളന്‍ ആണെന്നോ മഹാത്മാ ഗാന്ധിയാണെന്നോ. ഞാന്‍ കുറച്ച് ബാഡ് ബോയ് ആണ്.

Robin

മാസ് ഡീഗ്രേഡിംഗാണ്. നാല് ഭാഗത്തു നിന്നും ഡീഗ്രേഡിംഗാണ് നടക്കുന്നത്. എനിക്ക് പുല്ലാണ്. ഞാന്‍ ഒറ്റയ്ക്ക് വന്നവനാണ്. ഒറ്റയ്ക്ക് ഫൈറ്റ് ചെയ്താണ് ഇവിടെ വരെ എത്തിയത്. ബിഗ് ബോസിനകത്തു വച്ച് ഞാനൊരു കാര്യം പറഞ്ഞിട്ടുണ്ട്. ഒരുത്തനും എന്നെ തോല്‍പ്പിക്കാന്‍ പറ്റില്ല. കാരണം ഞാന്‍ തോറ്റു പോകുന്നവരുടെ മുന്നില്‍ വാശിയോടെ ജീവിച്ച് കാണിക്കാനുള്ള ചങ്കൂറ്റം ഞാന്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. അത് എന്റെ വാശി മാത്രമല്ല എന്റെ തീരുമാനമാണ്.

അതുകൊണ്ട് എന്റെ ലക്ഷ്യങ്ങളിലേക്ക് എത്താന്‍ ഞാന്‍ കഠിനാധ്വാനം ചെയ്തു കൊണ്ടേയിരിക്കും. അതിലേക്ക് എത്തുന്നത് വരെ നിങ്ങള്‍ക്ക് കഴിയുന്നത് പോലെ നിങ്ങള്‍ എതിര്‍ത്തോ. ഇപ്പോള്‍ കാണുന്ന ശത്രുക്കളൊന്നും ശരിക്കും ശത്രുക്കളല്ല. ഇനി നേരിടാന്‍ പോകുന്നതാണ് വലിയ ശത്രുക്കള്‍. കാരണം എന്റെ ലക്ഷ്യം സിനിമയും രാഷ്ട്രീയവുമൊക്കെയാണ്. അപ്പോള്‍ ശത്രുക്കളും കൂടും എന്നാണ് റോബിന്‍ പറയുന്നത്.

പിന്നാലെ സദസിനോടായി ഹാപ്പിയല്ലേ താന്‍ ഈ പറയുന്നതില്‍ എന്തെങ്കിലും കുഴപ്പമുണ്ടോ എന്നും റോബിന്‍ ചോദിക്കുന്നു. ഇല്ല എന്ന് സദസ് ഒന്നിച്ച് പറയുമ്പോള്‍ കേട്ടോടാ സോഷ്യല്‍ മീഡിയയിലിരുന്ന് ഉണ്ടാക്കുന്ന മക്കളേ ഞാന്‍ ആരാന്ന് എന്ന് ചോദിക്കുകയാണ് റോബിന്‍. പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയും റോബിന്‍ സംസാരിച്ചു.

എനിക്കെതിരെ ഒരുപാട് ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. ഞാന്‍ വേണ്ടാ വേണ്ടാ എന്ന് കരുതിയിരുന്നപ്പോള്‍ ഒരു കാര്യവുമില്ലാതെ അച്ഛനെ ഇതിലേക്ക് വലിച്ചിഴച്ചു. പരിതി ലംഘിച്ചതോടെ ഞാന്‍ പ്രതികരിക്കാം എന്നു കരുതി. ബിഗ് ബോസില്‍ നിന്നും വന്ന ശേഷം എന്നെ ചിലര്‍ സമീപിച്ചത് ദുരുദ്ദേശത്തോടെയായിരുന്നു. അവര്‍ക്ക് അവരുടെ നേട്ടമായിരുന്നു വലുത്. അതൊന്നും നടക്കാതെയായപ്പോള്‍ എനിക്കിട്ട് പണിയും തന്നാല്‍ പോകാമെന്ന് കരുതി.

എനിക്കിട്ട് പണി തന്നാല്‍ അത് വാങ്ങി പോക്കറ്റില്‍ വെക്കാന്‍ എനിക്കാകില്ല. ഞാന്‍ തിരിച്ച് പണിയും. എന്റെ വ്യക്തി ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ നോക്കിയപ്പോള്‍ ഞാന്‍ അവരെ അവഗണിച്ചു. അതോടെ അവര്‍ എനിക്കിട്ട് പണിയാന്‍ നോക്കി. ആ പണി രണ്ടിരട്ടിയായി ഞാന്‍ തിരിച്ച് കൊടുത്തിട്ടുണ്ട്. എന്റെ കോണ്ടാക്ടില്‍ ഒരുപാട് പേരുണ്ട്. എന്തുകൊണ്ടാണ് ഈ അഞ്ചാറു പേര്‍ക്ക് മാത്രം പ്രശ്‌നം ? എന്നാണ് റോബിന്‍ ചോദിക്കുന്നത്.

Robin

തനിക്കെതിരെ എത്ര വേണേലും ആരോപണങ്ങള്‍ ഉയര്‍ത്താമെന്നും തന്നെ തകര്‍ക്കാന്‍ ശ്രമിക്കാമെന്നും എന്നാല്‍ അതൊന്നും തന്നെ ബാധിക്കില്ലെന്നും റോബിന്‍ പറഞ്ഞു. തനിക്ക് ബോധിപ്പിക്കാന്‍ തന്റെ അച്ഛനും അമ്മയും താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയും മാത്രമേയുള്ളൂവെന്നാണ് റോബിന്‍ പറയുന്നത്. ഇവരെല്ലാം തന്റെ പേരില്‍ ജീവിക്കുന്ന ഇത്തിള്‍കണ്ണികളാണെന്നാണ് വിമര്‍ശകരെക്കുറിച്ച് റോബിന്‍ പറയുന്നത്.

ശാലു പേയാട് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്നും റോബിന്‍ പറയുന്നുണ്ട്. തന്റെ സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്തയും റോബിന്‍ മാധ്യമങ്ങളെ കാണിച്ചു. പിന്നാലെ താന്‍ കാറിന്റെ ഇഎംഐ അടച്ചിട്ടില്ലെന്ന ആരോപണം തെറ്റാണെന്ന് തെളിയിക്കുകയും ചെയ്തു റോബിന്‍. ശാലു പേയാടിന്റെ സുഹൃത്ത് കൂടിയായ ജിജോ എന്ന വ്യക്തിയെ ഫോണില്‍ വിളിച്ചാണ് താന്‍ സിസി മുടക്കിയിട്ടില്ലെന്ന കാര്യം റോബിന്‍ സ്ഥിരീകരിക്കുന്നത്. ജിജോയാണ് റോബിന് കാര്‍ ഏര്‍പ്പാടാക്കി നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X