ഏഴെട്ട് കൊല്ലം ഡോക്ടറായി ജോലി ചെയ്തതാണ്! ദിയ സനയ്ക്ക് റോബിന്റെ മറുപടി; ഇനി വിവാദമില്ല, വേള്‍ഡ് ടൂര്‍!

റോബിന്‍ ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് കാശ് കൊടുത്തുണ്ടാക്കിയതാണെന്ന ബിഗ് ബോസ് താരത്തിന്റെ ആരോപണത്തിനാണ് റോബിന്‍ മറുപടി നല്‍കിയിരിക്കുന്നത്

ദിയ സനയ്ക്ക് മറുപടിയുമായി റോബിന്‍ രാധാകൃഷ്ണന്‍. റോബിന്‍ ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് കാശ് കൊടുത്തുണ്ടാക്കിയതാണെന്ന ബിഗ് ബോസ് താരത്തിന്റെ ആരോപണത്തിനാണ് റോബിന്‍ മറുപടി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കോളേജില്‍ വച്ച് നടന്ന പരിപാടിയില്‍ ഉച്ചത്തില്‍ സംസാരിച്ചത് തെറ്റായിപ്പോയെന്നും റോബിന്‍ പറയുന്നുണ്ട്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

കഴിഞ്ഞ ദിവസം കോളേജില്‍ വച്ച് ഉച്ചത്തില്‍ സംസരിച്ചത് ശരിയായില്ലെന്ന് ചിലര്‍ക്കൊക്കെ തോന്നി. അത് എന്റെ ഭാഗത്തു നിന്നുമുണ്ടായ ചെറിയൊരു വീഴ്ചയായിരുന്നു അത്. വിവാദങ്ങളും മറ്റും നേരിടുന്ന സമയമായിരുന്നു. ഞാനത് വളരെ ലൗഡായിട്ടാണ് പ്രകടിപ്പിച്ചത്. ഇമോഷണലായി. ആ വീഴ്ച ഞാന്‍ സമ്മതിക്കുന്നു. ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്നാണ് റോബിന്‍ പറയുന്നത്.

Robin

പിന്നാലെയാണ് ദിയ സനയുടെ കുറിപ്പിനെക്കുറിച്ച് റോബിനോട് മാധ്യമ പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. ദിയ സന ആരെന്ന് തനിക്ക് അറിയില്ലെന്നാണ് റോബിന്‍ ആദ്യം പറഞ്ഞത്. പിന്നാലെയാണ് താരം ദിയയുടെ ആരോപണത്തിന് മറുപടി നല്‍കുന്നത്.

പറയുന്നവര്‍ക്ക് എന്തും പറയാം, നമ്മള്‍ക്ക് നമ്മളില്‍ വിശ്വാസമുണ്ടെങ്കില്‍ പ്രതികരിക്കേണ്ടതില്ല എന്നാണ് റോബിന്‍ പറഞ്ഞത്. താന്‍ ഏഴെട്ട് വര്‍ഷം ആശുപത്രിയില്‍ ജോലി ചെയ്തതാണ്. നൈറ്റ് ഷിഫ്റ്റിലാണ് ജോലി ചെയ്തത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റിയിലുള്ള രോഗികളെ വരെ നോക്കിയിട്ടുണ്ടെന്നും റോബിന്‍ പറയുന്നു.

എന്റെ ഭാഗത്തു നിന്നും ഇന്നേ വരെ ഒരു വീഴ്ചയുമുണ്ടായിട്ടില്ല. ഞാന്‍ വലിയ എഫിഷ്യന്റായൊരു ഡോക്ടര്‍ ആണെന്ന് പറയുന്നില്ല, എന്റേതായ രീതിയില്‍ ചെറിയൊരു ഡോക്ടര്‍ ആണെന്നും റോബിന്‍ പറയുന്നു. വിമര്‍ശിക്കുന്നവര്‍ പറഞ്ഞു കൊണ്ടിരിക്കും എല്ലാവര്‍ക്കും മറുപടി നല്‍കുക എന്നത് നടക്കുന്ന കാര്യമല്ലെന്നും റോബിന്‍ പറയുന്നുണ്ട്. പിന്നാലെയാണ് വിവാദങ്ങളില്‍ നിന്നുമെല്ലാം താനൊരു ലോങ് ലീവെടുക്കുകയാണെന്ന് റോബിന്‍ അറിയിച്ചത്.

താനൊരു വേള്‍ഡ് ടൂര്‍ പോവുകയാണ്. ആദ്യത്തെ ഡെസ്റ്റിനി ചിലപ്പോള്‍ ശ്രീലങ്കയായിരിക്കും ഈ മാസം അവസാനം തന്നെ യാത്ര പോകാനുള്ള സാധ്യതയുണ്ടെന്നും റോബിന്‍ പറയുന്നു. താന്‍ ഒറ്റയ്ക്കാണ് പോകുന്നതെന്നും ആരതി പൊടി കൂടെ ഉണ്ടാകില്ലെന്നും റോബിന്‍ അറിയിക്കുന്നു. യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിച്ച ശേഷം സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുന്നതാണെന്നും റോബിന്‍ പറഞ്ഞു.

വിവാദങ്ങളില്‍ വിഷമിച്ചിരിക്കുകയാണ് താനെന്ന് സോഷ്യല്‍ മീഡിയയില്‍ പലരും പറയുന്നുണ്ട്. നാല് ഭാഗത്തു നിന്നും ആക്രമണം വരുമ്പോള്‍ വിഷമം തോന്നും. താനുമൊരു മനുഷ്യനാണ്. എന്നാല്‍ താന്‍ തളര്‍ന്നിട്ടില്ലെന്നും റോബിന്‍ പറഞ്ഞു. സോഷ്യല്‍ മീഡിയ തുറന്നാല്‍ എന്റെ പോസ്റ്റുകളേ കാണാന്‍ കിട്ടുന്നുള്ളൂവെന്നാണ് പലരും പറയുന്നത്. അതിനാല്‍ താന്‍ കുറച്ചുനാള്‍ ലീവെടുക്കുകയാണെന്നും റോബിന്‍ പറഞ്ഞു.

Robin

പിന്നാലെയാണ് സന്തോഷ് ടി കുരുവിളയുടെ പോസ്റ്റിനെക്കുറിച്ച് റോബിന്‍ സംസാരിച്ചത്. ആ സിനിമ നിര്‍ത്തിവച്ചതായി സന്തോഷ് ടി കുരുവിള ഇതുവരേയും പറഞ്ഞിട്ടില്ല. സാഹചര്യങ്ങള്‍ വരികയാണെങ്കില്‍ തുടരാം എന്നാണ് പറഞ്ഞതെന്നാണ് റോബിന്‍ പറയുന്നത്. മോഹന്‍ലാലിന്റെ പേജില്‍ പോസ്റ്റിട്ടത് താന്‍ അദ്ദേഹത്തിന്റെ ഫോണ്‍ എടുത്ത് ചെയ്തതാണെന്നാകും ഇനി ആളുകള്‍ പറയുക, എന്താടേ ഒരു മര്യാദയൊക്കേ വേണ്ടേ എന്നും റോബിന്‍ പരിഹാസ രൂപേണ പറയുന്നുണ്ട്.

കഴിഞ്ഞ ദിവസം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് റോബിനെതിരെ ദിയ സന രംഗത്തെത്തിയത്. റോബിന്‍ ചികിത്സിച്ചവരായി ആരെങ്കിലും ഉണ്ടോ എന്ന് ദിയ ചോദിച്ചിരുന്നു. ബിഗ് ബോസിലെത്തും മുമ്പ് ഒരു പെണ്‍കുട്ടിയെ തന്റെ ടോക്സിക് സ്വഭാവം ഉപയോഗിച്ച് റോബിന്‍ തളർത്തിയിരുന്നുവെന്നും ദിയ ആരോപിച്ചിരുന്നു. റോബിന്‍റെ അലറല്‍ പബ്ലിസിറ്റി മാനിയ ആണെന്നും ദിയ സന പറഞ്ഞിരുന്നു. പിന്നാലെ ദിയയുടെ കുറിപ്പ് വെെറലായി മാറുകയും ചെയ്തിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X