എനിക്ക് ഫെയിം ഹാന്‍ഡ് ചെയ്യാനായില്ല! മാരാരും താനും തമ്മിലുള്ള വ്യത്യാസം; ശാലു പേയാട് ആരെന്ന് അറിയില്ല!
ബിഗ് ബോസ് എന്നത് പലപ്പോഴും പുത്തന്‍ താരോദയങ്ങളുടെ കൂടെ വേദിയാണ്. ഓരോ സീസണിലും ഓരോ താരങ്ങള്‍ ബിഗ് ബോസില്‍ നിന്നും ഉയര്‍ന്നു വരാറുണ്ട്. അങ്ങനെ ബിഗ് ബോസിലൂടെ ഉയര്‍ന്നു വന്ന താരമാണ് റോബിന്‍ രാധാകൃഷ്ണന്‍. ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ മത്സരാര്‍ത്ഥിയായിരുന്നു റോബിന്‍ രാധാകൃഷ്ണന്‍. ബിഗ് ബോസിന് മുമ്പ് പലര്‍ക്കും അറിയാതിരുന്ന വ്യക്തിയായിരുന്നു റോബിന്‍. പക്ഷെ ബിഗ് ബോസിലൂടെ റോബിന്‍ നേടിയെടുത്ത ജനപ്രീതിയും പ്രശസ്തിയും സമാനതകളില്ലാത്തതായിരുന്നു.
ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് റോബിന്‍. വിവാദങ്ങളും വിമര്‍ശനങ്ങളും റോബിനൊപ്പം തന്നെയുണ്ട്. എന്നാല്‍ ബിഗ് ബോസ് ആറാം സീസണ്‍ അവസാനിക്കുമ്പോഴും റോബിന്‍ ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുകയാണെന്നതാണ് വസ്തുത. ഇതിനിടെ ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ വിന്നറായ അഖില്‍ മാരാരെക്കുറിച്ചുള്ള റോബിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

താനും അഖില്‍ മാരാരും തമ്മിലുള്ള വ്യത്യാസം എന്തെന്നാണ് റോബിന്‍ പറയുന്നത്. ജാങ്കോ സ്‌പേസ് ടിവയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റോബിന്‍ മനസ് തുറന്നത്. തനിക്ക് പ്രശസ്തിയെ കൈകാര്യം ചെയ്യാന്‍ അറിയില്ലെന്നാണ് റോബിന്‍ പറയുന്നത്. എന്നാല്‍ അഖില്‍ മാരാര്‍ക്ക് അത് സാധിക്കുന്നുണ്ടെന്നും റോബിന്‍ പറയുന്നു. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
''താന്‍ ബിഗ് ബോസിലേക്ക് വരാനുണ്ടായ കാരണം ഞാനാണെന്ന് ഈയ്യടുത്ത് അഖില്‍ മാരാര്‍ പറഞ്ഞിരുന്നു. അദ്ദേഹത്തെ എല്ലാ തരത്തിലും അംഗീകരിക്കാന്‍ സാധിച്ചില്ലെങ്കിലും ഒരു കാര്യത്തില്‍ അംഗീകരിക്കുന്നുണ്ട്. ഒറ്റയ്ക്ക് വന്ന ആളാണ്. ഒറ്റയ്ക്ക്, ആരുടേയും പിന്‍ബലമില്ലാതെ ഫൈറ്റ് ചെയ്ത് വന്ന ആളാണ്. അയാളുടെ ജീവിതത്തില്‍ ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. അത് കാണുമ്പോള്‍ എനിക്ക് സന്തോഷമാണ്. കാരണം എനിക്കത് റിലേറ്റ് ചെയ്യാന്‍ സാധിക്കുന്നുണ്ട്.'' റോബിന്‍ പറയുന്നു.
പക്ഷെ എനിക്ക് ആ ഫെയിം കിട്ടിയ സമയത്ത് ഉണ്ടായ പല അബദ്ധങ്ങളും അദ്ദേഹത്തിന് സംഭവിച്ചിട്ടില്ല. കാരണം അദ്ദേഹത്തിന്റെ കൂടെയുള്ളത് നല്ല ആളുകളാണ്. എനിക്ക് ഇല്ലാതെ പോയതും അതാണ്. എന്റെ ഫെയിം എനിക്ക് ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയിട്ടില്ല. വ്യക്തിപരമായി അഖില്‍ മാരാരുമായി എനിക്ക് യാതാരു പ്രശ്‌നവുമില്ല. ആരുമായുമില്ല. സീക്രട്ട് ഏജന്റുമായുമില്ല. എന്നു കരുതി ഇവരാരുമായും സൗഹൃദവുമില്ല. ഞാന്‍ ആരുടേയും കാര്യത്തില്‍ ഇടപെടാന്‍ പോകുന്നില്ല. എന്റെ കാര്യത്തിലും ആരും ഇടപെടാന്‍ വരണ്ട എന്നും റോബിന്‍ പറയുന്നു.

പിന്നാലെ റോബിനോട് ശാലു പേയാടിനെക്കുറിച്ച് ചോദിക്കുന്നുണ്ട് അവതാരക. എന്നാല്‍ അങ്ങനൊരാളെ തനിക്ക് അറിയില്ലെന്നും ആരാണ് അതെന്നുമായിരുന്നു റോബിന്റെ പ്രതികരണം. താനും ആരതി പൊടിയും പിരിയുകയാണെന്ന തരത്തിലുള്ള വാര്‍ത്തകളോടും റോബിന്‍ പ്രതികരിക്കുന്നുണ്ട്.
''ഞങ്ങള്‍ അതിനോടൊന്നും പ്രതികരിക്കാന്‍ പോയില്ല. ആരതി ഇവിടെ തന്നെ ഇരിപ്പുണ്ട്. അതോടെ ആ സംശയം തീര്‍ന്നുവല്ലോ. ആളുകള്‍ ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കും. നമ്മള്‍ അതിനൊന്നും മറുപടി കൊടുക്കാന്‍ പോകേണ്ടതില്ല. ഞങ്ങള്‍ കല്യാണം കഴിക്കാന്‍ പോവുകയാണ്. എന്തുകൊണ്ടായിരിക്കാം അത്? വ്യക്തിപരമായ എല്ലാ കാര്യങ്ങളും മനസിലാക്കി അടുത്ത ഘട്ടത്തിലേക്ക് കടക്കാം എന്നുള്ളതു കൊണ്ടായിരിക്കാമല്ലോ'' എന്നാണ് റോബിന്‍ പറയുന്നത്.


Click it and Unblock the Notifications