രണ്ടു മാസമായില്ലേ, ആരതിയുടെ ആ അഭിപ്രായമൊക്കെ മാറി കാണും! ലക്ഷ്‍മിയെ കാണാത്തതിനെ കുറിച്ചും റോബിൻ

ബിഗ് ബോസ് മലയാളം സീസണ്‍ 4 ൽ മത്സരാർത്ഥിയായ എത്തി കേരളത്തിൽ തരംഗമായി മാറിയ വ്യക്തിയാണ് റോബിന്‍ രാധാകൃഷ്ണന്‍. റോബിൻ മച്ചാൻ എന്ന പേരിൽ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായി അറിയപ്പെട്ടിരുന്ന റോബിനെ ബിഗ് ബോസിലേക്ക് എത്തുന്നത് വരെ പലര്‍ക്കും അറിയില്ലായിരുന്നു.

എന്നാല്‍ ഷോ തുടങ്ങിയത് മുതല്‍ ഡോക്ടര്‍ റോബിന്‍ എന്ന പേര് സോഷ്യൽ മീഡിയ മുഴുവൻ നിറയുകയായിരുന്നു. ബിഗ് ബോസ് വീടിന് അകത്തും പുറത്തുമൊക്കെ വിവാദ താരമായിരുന്നു റോബിന്‍. ഷോ കഴിഞ്ഞിട്ട് മാസങ്ങളായെങ്കിലും റോബിന്‍ ഇപ്പോഴും ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്.

robin lakshmi

ജീവിതത്തിൽ നിരവധി സൗഭാഗ്യങ്ങളാണ് ബിഗ് ബോസോടെ റോബിനെ തേടി എത്തിയത്. വലിയ ഫാൻ ഫോളോയിങ് ലഭിച്ച താരം, അടുത്ത കാലത്ത് കേരളത്തിൽ ഏറ്റവും കൂടുതൽ ഉദ്ഘടനങ്ങൾ നടത്തിയ താരമാണ്.

റോബിന്റെ കാമുകിയും പ്രേക്ഷകര്‍ക്ക് ഇന്ന് സുപരിചിതയാണ്. അവതാരകയും ബിസിനസ് സംരംഭകയുമായ ആരതി പൊടിയാണ് റോബിന്റെ കാമുകി. ബിഗ് ബോസിന് ശേഷം റോബിനെ അഭിമുഖം ചെയ്യാനെത്തിയാണ് ആരതി. ആ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴി മാറുകയായിരുന്നു. സോഷ്യല്‍ മീഡിയയുടെ പ്രിയപ്പെട്ട ജോഡിയാണ് റോബിനും ആരതിയും.

ഇപ്പോഴിതാ, റോബിന്റെ ഏറ്റവും പുതിയ അഭിമുഖം ശ്രദ്ധനേടുകയാണ്. തന്റെ ബിഗ് ബോസ് സൗഹൃദങ്ങളെ കുറിച്ചും മോഹൻലാലിനെ കുറിച്ചും ആരതിയുമായുള്ള വിവാഹത്തെ കുറിച്ചുമെല്ലാം റോബിൻ സംസാരിക്കുന്നുണ്ട്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്.

ബിഗ് ബോസിലെ ആരുമായും ഇപ്പോൾ അത്ര വലിയ സൗഹൃദമില്ലെന്ന് റോബിൻ പറയുന്നുണ്ട്. 'ആരുമായും ഞാൻ റെഗുലർ കോൺടാക്ട് വെക്കാറില്ല. ബിഗ് ബോസിലെ ബ്ലെസ്ലിയെ ഇടയ്ക്ക് കാണാറുണ്ട്. സംസാരിക്കാറുണ്ട്. എനിക്ക് കംഫർട്ടബിൾ ആയ ആളുകളുടെ അടുത്ത് മാത്രമേ ഞാൻ എന്തെങ്കിലും പറയാനും പിടിക്കാനും നിൽക്കാറുള്ളു. എനിക്ക് ഫേക്ക് ആയിട്ട് നിൽക്കുന്നവരുടെ അടുത്ത് പോയി നിന്ന് സംസാരിക്കാൻ കഴിയില്ല. ഞാൻ ബിഗ് ബോസിൽ നിന്ന് ഇറങ്ങിയിട്ട് ഏഴ് മാസം കഴിഞ്ഞു,'

'ഏഴ് മാസം കഴിഞ്ഞിട്ടും എനിക്ക് പോയി കാണണം എന്ന് തോന്നിയിട്ടുള്ളത് ലക്ഷ്‌മി ചേച്ചിയെ മാത്രമാണ്. എന്തുകൊണ്ടാണ് ഇതുവരെ കാണാത്തത് എന്ന് അറിയില്ല. പക്ഷെ ഞാൻ ഉറപ്പായിട്ടും കാണും. ആ സമയത്തിനായി കാത്തിരിക്കുകയാണ്. പുള്ളിക്കാരി ഇപ്പോഴും കെയർ ചെയ്യണുണ്ട്. ബിഗ് ബോസിൽ എന്നെ മനസിലാക്കിയ രണ്ടുപേരിൽ ഒരാളാണ്,'

'എനിക്ക് ബിഗ് ബോസിലെ എല്ലാ മോമെന്റും നല്ലതായിരുന്നു. ഞാൻ പ്ലാൻ ചെയ്തത് എല്ലാം നടന്നിട്ടുണ്ട്. ബിഗ് ബോസിൽ എത്താൻ നമ്മുക്ക് നല്ലൊരു പ്രൊഫൈൽ ഉണ്ടാക്കണം. അതൊക്കെ നോക്കി ഷോർട്ട് ലിസ്റ്റ് ചെയ്താണ് അവർ വിളിക്കുക. കോവിഡ് വന്ന് വയ്യാതെ കിടക്കുമ്പോഴാണ് ഞാൻ ആദ്യ ഇന്റർവ്യൂ ഒക്കെ അറ്റൻഡ് ചെയ്യുന്നത്. എനിക്ക് അത് വേണം എന്നുണ്ടായിരുന്നു,'

മോഹൻലാലിന് തന്നോട് ഇഷ്ടക്കേട് ഉണ്ടെന്ന തരത്തിലുള്ള പ്രചാരങ്ങളോട് റോബിൻ പ്രതികരിച്ചു. 'ലാലേട്ടനുമായി എനിക്ക് ഒരു പ്രശ്‌നവുമില്ല. അദ്ദേഹത്തിന്റെ ഫ്ലാറ്റിലേക്ക് ആരെയും വിളിക്കാത്തത് ആണ് പക്ഷെ എനിക്ക് അവിടെ പോകാനുള്ള ഭാഗ്യമുണ്ടായി. അദ്ദേഹം എപ്പോഴും സ്നേഹത്തോടെയാണ് പെരുമാറുള്ളത്. എന്നെ ഇടക്ക് ട്രോളാറൊക്കെ ഉണ്ട്. സിനിമ അനൗൺസ് ചെയ്തപ്പോൾ മൊറോക്കോയിൽ നിന്ന് വിളിച്ചു സംസാരിച്ചു,' റോബിൻ പറഞ്ഞു.

robin arati

'എന്നെ ഈ ആളുകൾ ഇഷ്ടപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ഞാനും ചിന്തിച്ചിട്ടുണ്ട്. ഞാൻ ഒരിക്കലും നന്മ മരമായോ നല്ലവനായ ഉണ്ണി ആയോ നിന്നിട്ടില്ല. എനിക്ക് പറയാനുള്ള കാര്യങ്ങളെല്ലാം ഓപ്പണായി തന്നെ പറഞ്ഞിട്ടുണ്ട്. ഞാനൊരു പച്ചയായ മനുഷ്യനാണ്. മനുഷ്യരുടെ മനസ്സിൽ ഒരു ഇടം കണ്ടെത്തുക എന്നത് വലിയ കാര്യമാണ്,' റോബിൻ കൂട്ടിച്ചേർത്തു.

'ആരതി ഒരു അഭിമുഖത്തിൽ റോബിന് വേഗം ദേഷ്യം വരാറൊന്നുമില്ലെന്ന് പറഞ്ഞിരുന്നല്ലോ എന്ന ചോദ്യത്തിന് ആ അഭിപ്രായം ഇപ്പോൾ മാറിയിട്ടുണ്ടാകും എന്നാണ് റോബിൻ പറഞ്ഞത്. രണ്ടു മൂന്ന് മാസമായല്ലോ ആ ഇന്റർവ്യൂ വന്നിട്ട് ഇപ്പോൾ ഒന്ന് ചോദിച്ച് നോക്കൂ എന്നാണ് റോബിൻ പറഞ്ഞത്. ഇഷ്ടപ്പെട്ടവരുടെ അടുത്ത് മാത്രമേ നമ്മുടെ ഇമോഷൻസ് കാണിക്കാൻ പറ്റുകയുള്ളു. അപ്പോൾ അതൊക്കെ ഉണ്ടായിട്ടുണ്ട് എന്ന് റോബിൻ പറഞ്ഞു'

'അടുത്ത മാസമാണ് എൻഗേജ്മെന്റ് പ്ലാൻ ചെയ്തിരിക്കുന്നത്. അത് വീട്ടുകാരൊക്കെയായി തീരുമാനിച്ചിട്ട് ഒരു ഡേറ്റ് പറയും. കല്യാണം നാലഞ്ച് മാസമൊക്കെ കഴിഞ്ഞാണ് ഉണ്ടാവുകയുള്ളു' എന്നും റോബിൻ വ്യക്തമാക്കി.

Read more about: robin radhakrishnan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X