For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ട്രോഫി കൈയ്യില്‍ ഇല്ലെന്നേയുള്ളൂ, ഞാന്‍ തന്നെയാണ് ബിഗ് ബോസ് വിന്നര്‍: പിആറിനെ പറ്റിയും റോബിന്‍

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ജനപ്രീയ മത്സരാര്‍ത്ഥിയാണ് റോബിന്‍ രാധാകൃഷ്ണന്‍. ഷോ പൂര്‍ത്തിയാക്കാന്‍ റോബിന് സാധിച്ചില്ലെങ്കിലും സീസണിലെ ഏറ്റവും കൂടുതല്‍ ആരാധക പിന്തുണയുള്ള താരമായി മാറാന്‍ റോബിന് സാധിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ റോബിന്‍ നിറഞ്ഞാടുകയായിരുന്നു. ആ ആരാധക പിന്തുണയും ഓളവുമൊക്കെ ഇപ്പോഴും റോബിന്‍ തുടര്‍ന്നു കെണ്ടിരിക്കുകയാണ്.

  Also Read: 'പെൺകുട്ടിയെ പിടിച്ചുവെച്ച് താലികെട്ടാൻ പറ്റില്ല, പ്ലാൻ ചെയ്ത കാര്യങ്ങളല്ല നടന്നത്'; വിവാഹത്തെ കുറിച്ച് ഉണ്ണി

  സഹ മത്സരാര്‍ത്ഥിയായ റിയാസിനെ കയ്യേറ്റം ചെയ്തതിനെ തുടര്‍ന്നാണ് റോബിനെ ഷോയില്‍ നിന്നും പുറത്താക്കിയത്. താരത്തെ തിരികെ കൊണ്ടു വരാന്‍ ആരാധകര്‍ ആവശ്യപ്പെട്ടുവെങ്കിലും താരത്തെ തിരിച്ചെടുത്തിരുന്നില്ല. എങ്കിലും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ മുന്നില്‍ നിറഞ്ഞു നില്‍ക്കുകയാണ് റോബിന്‍.

  ഇതിനിടെ ഇപ്പോഴിതാ റോബിന്റെ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു. പിആര്‍ വര്‍ക്കിനെക്കുറിച്ച് റോബിന്‍ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. കൗമുദിയ്ക്ക് വേണ്ടി ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ താരമായിരുന്ന കിടിലം ഫിറോസുമായി റോബിന്‍ നടത്തിയ അഭിമുഖമാണ് വൈറലാകുന്നത്.

  Also Read: 'അയാളോട് ബസിൽ പോവാൻ പറ, ഉദയ സ്റ്റുഡിയോയിൽ മോഹൻലാലിന് ഒരു വിലയും കിട്ടിയില്ല; പിന്നീട് താരമായപ്പോൾ'

  നേരത്തെ തന്നെ റോബിനെതിരെ പിആര്‍ ആരോപണം ഉയര്‍ന്നു വന്നിരുന്നു. അതേക്കുറിച്ചാണ് താരം വീഡിയോയില്‍ സംസാരിക്കുന്നത്. കഴിഞ്ഞ സീസണില്‍ എന്നെക്കുറിച്ചായിരുന്നു വിവാദം. ഞാന്‍ പുറത്ത് പിആര്‍ സെറ്റ് ചെയ്തിട്ട് പോയി എന്നായിരുന്നു. ഇത്തവണ ഡോക്ടറെക്കുറിച്ചായിരുന്നു. ഡോക്ടര്‍ പിആര്‍ സെറ്റ് ചെയ്തിട്ടാണ് കളിച്ചതെന്ന്. സത്യത്തില്‍ പിആര്‍ സെറ്റ് ചെയ്തിരുന്നുവോ? എന്നാണ് കിടിലം ഫിറോസ് ചോദിക്കുന്നത്.


  ഞാന്‍ നേരത്തെ തന്നെ പറഞ്ഞതാണ്. ഞാന്‍ പിആര്‍ കൊടുത്തിട്ടില്ല. എനിക്ക് വന്ന അവസരമല്ല, ഞാന്‍ തേടിപ്പോയ അവസരമാണ്. കഷ്ടപ്പെട്ട് തേടിപ്പിടിച്ച് അതിന് വേണ്ടി തയ്യാറെടുത്ത് വന്നിട്ടുണ്ടെങ്കില്‍ ആദ്യത്തെ ദിവസം തൊട്ടേ എനിക്ക് കളിച്ച് ജയിച്ച് വരണം. അത് ഞാന്‍ ചെയ്തു. ഒരു പക്ഷെ പുറത്ത് പിആറിനെ സെറ്റ് ചെയ്തിരുന്നുവെങ്കില്‍ നമ്മള്‍ ഇടുന്ന അധ്വാനം കുറയും. കുറച്ച് നമ്മള്‍ ചെയ്താല്‍ മതി ബാക്കി പുറത്തുള്ളവര്‍ നോക്കിക്കോളും എന്നാകും എന്നാണ് റോബിന്‍ പറയുന്നത്.

  പിആര്‍ കൊടുക്കുന്നത് കോമണ്‍ ആയ കാര്യമായിരിക്കാം. പലരും കൊടുക്കുന്നുണ്ടാകാം. കാശ് കൊടുത്താല്‍ ചെയ്യുന്നവരുണ്ടാകും. പക്ഷെ അതിന് പകരം സ്വന്തമായി കളിച്ച് ജയിക്കണം എന്നാണ് ഇഷ്ടം. അതാണ് ഞാനിപ്പോള്‍ ജയിച്ചത്. 70 ദിവസം കഴിഞ്ഞ് ഞാനിന്ന് ഇവിടെ നില്‍ക്കുന്നത്. എന്റെ പിആര്‍ എന്നെ സ്‌നേഹിക്കുന്നവരാണ്. കൊച്ചുകുട്ടികളും അമ്മമാരും മുത്തശ്ശിമാരുമാണ്. അവര്‍ എന്റെ പിആര്‍ ആണെന്നാണ് പറയുന്നതെങ്കില്‍ എനിക്കൊരു കുഴപ്പവുമില്ലെന്നും റോബിന്‍ പറയുന്നു.

  ഞാന്‍ എനിക്ക് ശരിയെന്ന് തോന്നിയ കാര്യങ്ങളാണ് ചെയ്തത്. അത് കണ്ടുകൊണ്ടിരുന്നവര്‍ അംഗീകരിക്കുകയും നെഞ്ചിലേറ്റുകയും ചെയ്തു. ഞാന്‍ വിന്നര്‍ അല്ലായിരിക്കും, എന്റെ കയ്യില്‍ ട്രോഫി ഇല്ലെന്നേയുള്ളൂ. ഞാന്‍ തന്നെയാണ് ഈ സീസണിന്റെ വിന്നര്‍. ബിഗ് ബോസ് മലയാളം സീസണ്‍ 4 ന്റെ വിന്നര്‍ റോബിന്‍ രാധാകൃഷ്ണന്‍ ആണ്. ഞാനത് തീരുമാനിച്ചിരിക്കുകയാണ്. ഞാനിങ്ങെടുക്കുകയാണെന്നും റോബിന്‍ പറയുന്നുണ്ട്.

  അതേസമയം ഓഫ് സ്‌ക്രീനില്‍ സിനിമയും അഭിമുഖങ്ങളും ഉദ്ഘാടനങ്ങളുമൊക്കെയായി മുന്നേറുകയാണ് റോബിന്‍. താരം വിവാഹിതനാകാന്‍ തയ്യാറെടുക്കുകയാണ്. നടിയും അവതാരകയുമായ ആരതി പൊടിയെയാണ് റോബിന്‍ വിവാഹം കഴിക്കുന്നത്. ബിഗ് ബോസിന് ശേഷം റോബിനെ ഇന്റര്‍വ്യു ചെയ്യാന്‍ എത്തിയതായിരുന്നു ആരതി.

  ദില്‍ഷ പ്രസന്നന്‍ ആയിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 4 ന്റെ വിന്നർ. റിായസ് സലീം, ബെസ്ലി, ധന്യ, ലക്ഷ്മി പ്രിയ എന്നിവരായിരുന്നു ടോപ് ഫെെവിലെത്തിയ മറ്റ് താരങ്ങള്‍. ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസണ്‍ 5 ആരംഭിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടന്നു വരികയാണ്.

  English summary
  Robin Radhakrishnan Says He Is The Winner Of Bigg Boss Malayalam Season 4
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X