ചക്കപ്പഴം സീരിയല്‍ താരം റാഫി വിവാഹിതനാകുന്നു; സുമയ്ക്ക് ആശംസകളുമായി ആരാധകര്‍

ജനപ്രീയ പരമ്പരയാണ് ചക്കപ്പഴം. ശ്രീകുമാര്‍, അശ്വതി ശ്രീകാന്ത്, ശ്രുതി രജനീകാന്ത്, സബീറ്റ, തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന പരമ്പര ഓരോ നാള്‍ മുന്നേറുമ്പോഴും പ്രേക്ഷകരുടെ മനസ് കീഴടക്കുകയാണ്. സ്വാഭാവികതയുള്ള തമാശകളാണ് പരമ്പരയെ വളരെ പെട്ടെന്നു തന്നെ ജനപ്രീയമാക്കിയത്. ചക്കപ്പഴം വീട്ടിലെ ഓരോ അംഗത്തേയും മലയാളികള്‍ തങ്ങളുടെ വീട്ടിലുള്ള ആരോ എന്നത് പോലെയാണ് കാണുന്നത്.

ചക്കപ്പഴത്തിലൂടെ താരമായി മാറിയ നടനാണ് റാഫി. ടിക് ടോക്ക് വീഡിയോകളിലൂടെ ശ്രദ്ധ നേടിയ റാഫി ചക്കപ്പഴത്തിലെ കുത്തിത്തിരിപ്പ് വീരനായ തുരുമ്പ് സുമേഷ് എന്ന വേഷത്തിലാണെത്തുന്നത്. ഏട്ടത്തിയുടെ പ്രിയപ്പെട്ടവനായും പൈങ്കിളിയ്ക്കും ഏട്ടനും സ്ഥിരം പാര പണിയുന്നവനായുമെല്ലാം റാഫി കൈയ്യടി നേടുകയാണ്. സ്വാഭാവികതയുള്ള അഭിനയമാണ് റാഫിയുടെ സുമേഷിനെ പ്രേക്ഷകരുടെ പ്രിയപ്പെട്ട സുമയാക്കി മാറ്റിയത്.

Chakkapazham

ഇപ്പോഴിതാ റാഫിയുടെ ജീവിതത്തിലൊരു സന്തോഷ വാര്‍ത്ത വരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം റാഫി വിവാഹിതനാവുകയാണ്. ടിക് ടോക് വീഡിയോകളിലൂടെ പ്രശസ്തയായ മഹീനയാണ് റാഫിയുടെ വധു എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. വിവാഹ വാര്‍ത്ത റാഫി ഇതുവരേയും സ്ഥിരീകരിച്ചിട്ടില്ല. അതേസമയം റാഫിയുമൊത്തുള്ള ചിത്രങ്ങള്‍ നേരത്തെ മഹീന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

കടല്‍ത്തിരയില്‍ കളിച്ചുല്ലസിച്ച് റിച്ച ഛദ്ദ; ഗ്ലാമര്‍ ചിത്രങ്ങള്‍

റാഫിയുടെ വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. താരത്തിന് ആശംസകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. അതേസമയം വാര്‍ത്ത റാഫി സ്ഥിരീകരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. എങ്കിലും ആശംസ അറിയുക്കുന്നതില്‍ നിന്നും ആരാധകര്‍ പിന്നോട്ടില്ല. തങ്ങളെ കുടുകുടെ ചിരിപ്പിക്കുന്ന സുമയുടെ ജീവിതത്തിലെ സന്തോഷത്തില്‍ പങ്കുചേരാനുള്ള ആവേശത്തിലാണ് ആരാധകര്‍.

അതേസമയം ചക്കപ്പഴം പരമ്പര വിജയകരമായി മുന്നോട്ട് കുതിക്കുകയാണ്. ഓരോ ദിവസവും ഇന്നെന്താണ് ഈ കുടുംബം തങ്ങള്‍ക്കായി ഒരുക്കി വച്ചിരിക്കുന്നതെന്ന് അറിയാനുള്ള ആകാംഷയോടെയാണ് പ്രേക്ഷകര്‍ ചക്കപ്പഴത്തിനായി കാത്തിരിക്കുന്നത്. ചക്കപ്പഴം വീട്ടിലെ ഏറ്റവും കുഞ്ഞായ കണ്ണന്‍ മുതല്‍ ഏറ്റവും മുതിര്‍ന്ന അംഗമായ മുത്തശ്ശി വരെ കട്ട കോമഡിയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X