എന്നെ സൗണ്ട് തോമ എന്ന് വിളിച്ചവര്‍ക്കുള്ള ഉത്തരമാണ് എന്റെ വിജയം; സരിഗമപ താരം സഞ്ജയ് പറയുന്നു
ജനപ്രീയ പരിപാടിയാണ് സരിഗമപ ലിറ്റില്‍ ചാംപ്‌സ്. കാതിന്് കുളിര് പകരുന്ന സംഗീതം പോലെ തന്നെ ആര്‍ക്കും പ്രചോദനമായി മാറുന്ന പോരാട്ടത്തിന്റെ കഥകളും സരിഗമപയ്ക്ക് പങ്കുവെക്കാനുണ്ട്. ക്യാന്‍സറിനെ നേരിട്ട് വിജയം കൈവരിക്കുന്ന അവനിയും മുറിച്ചുണ്ട് ഒരു കുറവല്ലെന്ന് തെളിയിച്ച സഞ്ജയുമൊക്കെ പ്രേക്ഷകര്‍ക്ക് പൊരുതാനുള്ള പ്രോചദനം നല്‍കിയവരാണ്. ടോപ് ടെന്നിലേക്ക് പ്രവേശിച്ച സഞ്ജയ് ഈയ്യടുത്ത് ഇ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ജീവിതകഥ പറഞ്ഞിരുന്നു.
സരിഗമപ പോലൊരു വേദിയില്‍ പങ്കെടുക്കുക തനിക്ക് വലിയൊരു ഭാഗ്യമാണെന്നാണ് സഞ്ജയ് പറഞ്ഞത്. മത്സരത്തിന്റെ ഓഡിഷനില്‍ താന്‍ പങ്കെടുത്തത് വായില്‍ മുറിവുമായിട്ടാണെന്നും സഞ്ജയ് വെളിപ്പെടുത്തിയിരുന്നു. 'ഷോയില്‍ പങ്കെടുക്കുക എന്നത് തന്നെ വലിയ അഭിമാനമായിരുന്നു. ഓഡിഷന്‍ തുടങ്ങിയപ്പോള്‍ ചികിത്സയിലായിരുന്നു ഞാന്‍, അതുകൊണ്ട് വായയില്‍ മുറിവും കൊണ്ടാണ് ഞാന്‍ അന്ന് എന്റെ ആദ്യത്തെ പാട്ട് പാടിയത്' എന്നാണ് സഞ്ജയ് പറയുന്നത്. അതേസമയം തന്നെ പലരും സൗണ്ട് തോമ എന്ന് വിളിച്ച് പരിഹസിക്കുമായിരുന്നുവെന്നും സഞ്ജയ് ഓര്‍ക്കുന്നുണ്ട്.

ഇന്ന് പ്രശസ്തനും പലരും ആരാധനാപാത്രമാണെങ്കിലും നേരത്തെ പലരും തന്നെ അകറ്റി നിര്‍ത്തുകയും പരിഹസിക്കുകയും ചെയ്യുമായിരുന്നുവെന്നാണ് സഞ്ജയ് പറയുന്നത്. സ്‌കൂളിലെ സീനിയര്‍മാരില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും ഒക്കെ ഒരുപാട് കളിയാക്കലുകള്‍ തനിക്ക് കിട്ടിയിട്ടുണ്ടെന്നാണ് സഞ്ജയ് പറയുന്നത്. തന്നെ പലരും സൗണ്ട് തോമ എന്നായിരുന്നു വിളിച്ചിരുന്നതെന്നും സഞ്ജയ് ഓര്‍ക്കുന്നു. ആ പരിഹാസങ്ങളില്‍ തളര്‍ന്ന് താന്‍ അന്ന്് ഒരുപാട് കരഞ്ഞിരുന്നുവെന്നും ഗായകന്‍ പറഞ്ഞിരുന്നു. എന്നാല്‍ തന്റെ മാതാപിതാക്കള്‍ക്കും ഡോക്ടര്‍ക്കും തന്നില്‍ പൂര്‍ണ വിശ്വാസം ഉണ്ടായിരുന്നുവെന്നും സഞ്ജയ് പറയുന്നു.
ഒരിക്കല്‍ തന്റെ ഡോക്ടര്‍ നീ ലോകമറിയുന്ന ഒരാളായി മാറുമെന്ന് പറഞ്ഞത് സഞ്ജയ് ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. ഇന്ന് ഞാന്‍ പ്രശസ്തമായ ഒരു റിയാലിറ്റി ഷോയുടെ ടോപ് 10 മത്സരാര്‍ഥിയാണ്, ആളുകള്‍ എന്നെ അംഗീകരിച്ചു തുടങ്ങി. എന്നെ അന്ന് കളിയാക്കിയ എല്ലാവര്‍ക്കുമുള്ള എന്റെ മറുപടിയാണ് ഇത്. എന്നാണ് സഞ്ജയ് പറയുന്നത്. അതേസമയം തന്നെ കളിയാക്കിയ പോലെ ആരെയും കളിയാക്കരുതെന്ന് താന്‍ എല്ലാവരും അഭ്യര്‍ത്ഥിക്കുന്നതായും സഞ്ജയ് പറയുന്നു. നിങ്ങള്‍ കളിയാക്കിയവര്‍ ഒരിക്കല്‍ വിജയിയായി നിങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കും, എന്നെ പോലെ എന്ന് ഓര്‍ക്കണമെന്നും സഞ്ജയ് പറയുന്നു.


Click it and Unblock the Notifications