ചക്കപ്പഴത്തിലേക്ക് തിരിച്ചു വരുമോ? ആരാധകന്റെ ചോദ്യത്തിന് സബീറ്റയുടെ മറുപടി! പുതിയ വിശേഷം പങ്കുവച്ച് താരം

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഹാസ്യ പരമ്പരയാണ് ചക്കപ്പഴം. ഒരു കുടുംബത്തില്‍ നടക്കുന്ന സാധാരണ സംഭവങ്ങളെ നര്‍മ്മത്തില്‍ ചാലിച്ച് വ്യത്യസ്തമായി അവതരിപ്പിക്കുന്നതാണ് പരമ്പര. വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടാൻ ചക്കപ്പഴത്തിന് സാധിച്ചു. പരമ്പരയിലെ താരങ്ങൾക്കെല്ലാം വലിയ ആരാധക പിന്തുണയാണ് ഉള്ളത്. അവതാരകയായി കയ്യടി നേടിയ അശ്വതി ശ്രീകാന്തും നടന്‍ ശ്രീകുമാറുമായിരുന്നു പരമ്പരയിലെ പ്രേക്ഷകർക്ക് പരിചിതമായ മുഖങ്ങൾ. മറ്റ് താരങ്ങളെല്ലാം താരതമ്യേന പുതുമുഖങ്ങളായിരുന്നു.

എങ്കിലും ഇവരെല്ലാം വളരെ പെട്ടെന്ന് പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായി മാറി. അക്കൂട്ടത്തിൽ ഒരാളാണ് നടി സബീറ്റ ജോർജ്. പരമ്പരയിൽ ലളിത എന്ന കഥാപത്രത്തെയാണ് സബീറ്റ അവതരിപ്പിച്ചിരുന്നത്. ചക്കപ്പഴത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ഇത്. എന്നാൽ കുറച്ചു മാസങ്ങൾക്ക് മുൻപ് താരം ചക്കപ്പഴത്തിൽ നിന്ന് പിന്മാറി. സബീറ്റയുടെ അപ്രതീക്ഷിത പിന്മാറ്റം ആരാധകരെയെല്ലാം നിരാശരാക്കി. ചില കാരണങ്ങൾ കൊണ്ട് തനിക്ക് പിന്മാറേണ്ടി വന്നു എന്നായിരുന്നു സോഷ്യൽമീഡിയയിൽ നിരാശ പ്രകടിപ്പിച്ച ആരാധകരോട് സബീറ്റ പറഞ്ഞത്.

sabitta

'തന്ന സ്നേഹത്തിനും കരുതലുനും ഒരുപാട് നന്ദിയുണ്ട്. എന്നാൽ ഇനി നിങ്ങളുടെ ലളിതാമ്മയായി തുടരാനാവില്ല. കാരണങ്ങൾ നിരത്താനും ആഗ്രഹിക്കുന്നില്ല. ചില സമയം നിശബ്ദതയാണ് ഏറ്റവും ശക്തം. തുടർന്നും എവിടെയെങ്കിലുമൊക്കെ വെച്ച് നമ്മൾ കണ്ടുമുട്ടുമെന്ന് എനിക്കുറപ്പുണ്ട്. എന്റെ അഭാവത്തിലും ചക്കപ്പഴം നിങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയുമൊക്കെ ചെയ്യട്ടെ. ചേർത്ത് നിർത്തുക. കഴിയുവോളം....' സബീറ്റ അന്ന് കുറിച്ചു. മുൻപും ഇതുപോലെ ചില കാരണങ്ങളാൽ ചക്കപ്പഴത്തിൽ നിന്നും സബീറ്റ പിന്മാറിയിരുന്നു. പിന്നീട് വളരെ നാളുകൾക്ക് ശേഷം തിരികെ വരുകയായിരുന്നു.

അതുപോലൊരു തിരിച്ചുവരവ് പ്രേക്ഷകർ ഇപ്പോഴും പ്രതീക്ഷിക്കുന്നുണ്ട്. പരമ്പരയിൽ നിന്ന് പിന്മാറിയ ശേഷം സബീറ്റ അമേരിക്കയിലേക്ക് പോയി. സോഷ്യൽമീഡിയയിൽ സജീവമായ താരം അവിടെ നിന്നുള്ള വിശേഷങ്ങളൊക്കെ നിരന്തരം ആരാധകരുമായി പങ്കുവയ്ക്കുമായിരുന്നു. ഇപ്പോഴിതാ നാട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം. 'സേഫ് ആയി ഇങ്ങ് തിരിച്ചെത്തി മക്കളെ. സൂപ്പർ ടയേർഡ്, എങ്കിലും നാട്ടിൽ തിരിച്ചെത്തിയതിൽ സന്തോഷം', സബീറ്റ ഇന്ന് രാവിലെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. വീട്ടിൽ നിന്നുള്ള ഒരു ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ്.

അതിനു പിന്നാലെ ചക്കപ്പഴത്തിലേക്ക് ഉണ്ടാകുമോ, നിങ്ങളെ മിസ് ചെയ്യുന്നു എന്നൊക്കെ പറഞ്ഞെത്തിയിരിക്കുകയാണ് ആരാധകർ. അതിന് സബീറ്റ നൽകിയ മറുപടിയും ശ്രദ്ധനേടുന്നുണ്ട്. നിങ്ങളെ ആ ഐക്കോണിക്ക് കഥാപാത്രത്തിൽ മിസ് ചെയ്യുന്നു എന്നാണ് ഒരാൾ പറഞ്ഞത്.

sabitta george

'2020 മുതൽ ഞാൻ ചക്കപ്പഴം കാണാറുണ്ടായിരുന്നു. വക്കീലായതിനാൽ സമയം കിട്ടാറില്ല, പക്ഷേ ചക്കപ്പഴത്തിന്റെ സമയമാകുമ്പോൾ അത് കാണുക എന്നത് നിർബന്ധമാണ്. നിങ്ങളെല്ലാവരും ഞങ്ങളുടെ കുടുംബത്തിന്റെ തന്നെ ഭാഗമാണെന്ന് എനിക്ക് തോന്നുന്നു, അതിനാൽ നിങ്ങളിൽ ഒരാളെ കാണാതായാൽ, ആരെയോ നഷ്ടമായത് പോലെയാണ് തോന്നുന്നത്... അത് ശിവനോ പൈങ്കിള്ളിയോ ആശയോ നിങ്ങളോ ആരുമാകട്ടെ!' എന്നായിരുന്നു ഒരു ആരാധികയുടെ കമന്റ്. അതിനു പിന്നാലെയാണ് അപ്പോൾ ഇനി ചക്കപ്പഴത്തിലേക്കും വരുമല്ലേ എന്ന് ഒരാൾ ചോദിച്ചത്.

'മോനെ.. അത് പുതിയ ലളിതാമ്മ ആയിരിക്കും' എന്നായിരുന്നു സബീറ്റയുടെ മറുപടി. കഴിഞ്ഞ ദിവസം സബീറ്റ ഈദ് ആശംസകൾ നേർന്ന് പങ്കുവച്ച വീഡിയോക്ക് താഴെയും ചക്കപ്പഴത്തിലേക്ക് വരുമോ എന്ന ചോദ്യങ്ങളുമായി ആരാധകർ എത്തിയിരുന്നു. എന്നാൽ സബീറ്റ ഇതിനൊന്നും മറുപടി നൽകിയിരുന്നില്ല. ചക്കപ്പഴത്തിന് പുറമെ ഒരുപിടി സിനിമകളിലും സബീറ്റ അഭിനയിച്ചിട്ടുണ്ട്. എങ്കിലും ലളിതാമ്മയോടാണ് പ്രേക്ഷകർക്ക് കൂടുതൽ സ്നേഹം.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X