നേരില്‍ കാണുമ്പോള്‍ തുണിയെങ്ങാനും വലിച്ചു പറച്ചാലോ? വെറുതെയല്ല കേരളത്തില്‍ പീഡനം കൂടുന്നത്: സാധിക
കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി സാധിക. സിനിമകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ടെങ്കിലും മിനി സ്‌ക്രീനിലിലൂടെയാണ് സാധിക താരമാകുന്നത്. നിരവധി ഹിറ്റ് പരമ്പരകളുടെ ഭാഗമായ സാധിക അവതാരക എന്ന നിലയിലും ശ്രദ്ധ നേടിയിട്ടുണ്ട്. അഭിനയത്തിന് പുറമെ മോഡലിംഗിലും അതീവ തല്‍പരയായ സാധിക സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. താരം പങ്കുവെക്കുന്ന ചിത്രങ്ങള്‍ വൈറലായി മാറാറുണ്ട്.
ഇപ്പോഴിതാ ഓണാഘോഷത്തിന്റെ ഭാഗമായുള്ള സാധികയുടെ ചിത്രങ്ങള്‍ ശ്രദ്ധ നേടുകയാണ്. ഇതിനിടെ ഒരു ചിത്രത്തിന് അശ്ലീല കമന്റുമായി എത്തിയാള്‍ക്ക് സാധിക നല്‍കിയ മറുപടി കയ്യടി നേടുകയാണ്. നടി വൈഗയ്‌ക്കൊപ്പമുള്ള ചിത്രത്തില്‍ തുണിയഴിക്കാന്‍ ആവശ്യപ്പെട്ടെത്തിയ ഒരാള്‍ക്ക് സാധിക നല്‍കിയ മറുപടിയാണ് വൈറലാകുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു സാധികയുടെ മറുപടി.

''പരസ്യമായി ഫോട്ടോ കാണുമ്പോള്‍ ഇതൊക്കെ ആണ് അവസ്ഥ എങ്കില്‍ കേരളത്തില്‍ പീഡനം കൂടുന്നതില്‍ അതിശയമില്ല. സ്വന്തം അമ്മയും പെങ്ങളുമൊക്കെ എങ്ങനെ ആ വീട്ടില്‍ ഇവരെ ഒക്കെ വിശ്വസിച്ചു ഉറങ്ങുവോ ആവോ. ദൈവം തുണ. പ്രതികരിക്കരുതെന്ന് ആഗ്രഹമുണ്ട്. ഇന്ന് ഫോട്ടോ കണ്ട് ഇതു പറഞ്ഞവന്‍ നാളെ പെണ്ണിനെ നേരില്‍ കാണുമ്പോള്‍ തുണിയെങ്ങാനും വലിച്ചു പറച്ചാലോ? അപ്പോ ഇപ്പോ പ്രതികരിക്കാത്തത് തെറ്റായെന്ന് എനിക്ക് തോന്നില്ലേ'' എന്നാണ് സാധിക പറയുന്നു.
പിന്നാലെ മോശം കമന്റിട്ടയാളുമായുള്ള ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടും സാധിക പങ്കുവെക്കുന്നുണ്ട്. പരിണിതഫലം അനുഭവിക്കാന്‍ തയ്യാറായിക്കോളൂവെന്നാണ് അയാളോട് സാധിക പറയുന്നത്. പിന്നാലെ കമന്റിട്ടയാള്‍ സോറി പറയുന്നുണ്ട്. എന്നാല്‍ പരസ്യമായി പറയൂ, പോസ്റ്റ് പബ്ലിക്കായിരുന്നല്ലോ എന്നായിരുന്നു സാധികയുടെ മറുപടി. ചേച്ചി ദയവു ചെയ്ത് ഡിലീറ്റ് ചെയ്യൂവെന്ന് അയാള്‍ ആവര്‍ത്തിക്കുകയായിരുന്നു. പരസ്യമായി അറിയാത്ത കാര്യം വിളിച്ചു പറയുമ്പോള്‍ ആലോചിക്കണം എന്നാണ് സാധിക നല്‍കിയ മറുപടി.
ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചു കൊണ്ടാണ് സാധിക പ്രതികരിക്കുന്നത്. അതെ, ഞാന്‍ ഒന്നു ക്ഷമിക്കുമ്പോള്‍ എന്റെ തലയില്‍ കയറി നൃത്തം വച്ചാല്‍ എന്റെ പ്രതികരണം എങ്ങനെയായിരിക്കും എന്ന് എനിക്ക് പോലും പറയാന്‍ പറ്റില്ലെന്നാണ് സാധിക പറയുന്നത്. ഞാന്‍ ഒരു മനുഷ്യജീവി ആണ്. എന്റെ ക്ഷമയ്ക്കും അതിരുകളുണ്ട്. എന്റെ പ്രതികരണത്തിന് ശേഷം കിടന്നു കരഞ്ഞിട്ടും കാലു പിടിച്ചിട്ടും കാര്യമില്ലെന്നാണ് സാധിക പറയുന്നത്.
എന്റെ നിങ്ങളോടുള്ള മനോഭാവം നിങ്ങളുടെ സ്വഭാവത്തിന്റെ പ്രതിഫലനം മാത്രമാണ് എന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു. സ്ത്രീത്വത്തെ ബഹുമാനിക്കാന്‍ അറിയാത്തവനാണ് ദേവീടെ പ്രൊഫൈല്‍ പിക്. അതെ ഭദ്രകാളിയേയും മഹിഷാസുര മര്‍ഥിനിയേയും ഒന്ന് ഓര്‍ക്കുന്നത് നല്ലതാണെന്നും സാധിക പറയുന്നു.

കഴിഞ്ഞ ദിവസം വസ്ത്രധാരണത്തിന്റേ പേരിലുള്ള വിമര്‍ശനങ്ങള്‍ക്ക് സാധിക നല്‍കിയ മറുപടിയും ശ്രദ്ധ നേടിയിരുന്നു. സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളുടെ കാരണം വസ്ത്രമല്ല, ആളുകളുടെ ചിന്താഗതിയാണെന്നാണ് സാധിക പറഞ്ഞത്.
'സാധാരണ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം ഇട്ടിരിക്കുന്ന വസ്ത്രമാണെന്നാണ് പറയാറ്, എന്നാല്‍ പൊതുവേ മോഡേണ്‍ ആയി നടക്കുന്നവര്‍ പ്രശ്നം നേരിടുന്നത് കുറവായിട്ടാണ് തോന്നുന്നത്. നമ്മുടെ നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഒട്ടുമിക്ക റേപ്പ് കേസുകളിലും സാധാരണ പെണ്‍കുട്ടികളും, ചെറിയ കുട്ടികളുമാണ് ഉള്ളത്. ജീന്‍സോ ഷോര്‍ട്സോ ഇട്ടു പോയവരല്ല പീഡിപ്പിക്കപ്പെട്ടത്. ഡ്രസ് ഒരു കാരണമേയല്ലായിരുന്നു' എന്നാണ് സാധിക ചൂണ്ടിക്കാണിക്കുന്നത്.


Click it and Unblock the Notifications