രാവിലെ തന്നെ ബാക്കിയുള്ളവരുടെ കണ്ട്രോള്‍ കളയും! അശ്ലീലം പറഞ്ഞവന് മറുപടി നല്‍കി സാധിക

കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് സാധിക വേണുഗോപാല്‍. സിനിമയിലും അഭിനയിച്ചിട്ടുണ്ടെങ്കിലും സാധികയെ മലയാളികള്‍ അടുത്തറിയുന്നത് ടെലിവിഷനിലൂടെയാണ്. അവതാരകയായും സീരിയല്‍ താരമായുമെല്ലാം സാധിക സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സ്റ്റാര്‍ മാജിക്കിലൂടേയും സാധിക ആരാധകരെ നേടിയെടുത്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് സാധിക. താരത്തിന്റെ ചിത്രങ്ങളും റീലുകളുമെല്ലാം വൈറലായി മാറാറുണ്ട്.

മോഡലിംഗിലും അതിയായ താല്‍പര്യമുള്ള നടിയാണ് സാധിക. അതുകൊണ്ട് തന്നെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളുമെല്ലാം സാധിക പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സാധിക പങ്കുവച്ച പുതിയ വീഡിയോയും സ്രദ്ധ നേടുകയാണ്. ചുവപ്പും കറുപ്പും നിറത്തിലുള്ള സാരിയാണ് വീഡിയോയില്‍ സാധിക ധരിച്ചിരിക്കുന്നത്. എന്നാല്‍ ചിലര്‍ മോശം കമന്റുമായി എത്തുന്നുണ്ട്. അവര്‍ക്ക് സാധിക നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്.

Sadhika Venugopal

രാവിലെ തന്നെ ബാക്കിയുള്ളവരുടെ കണ്ട്രോള്‍ കളയും എന്നായിരുന്നു ഒരാളുടെ കമന്റ്. പിന്നാലെ ഇതിന് മറുപടിയുമായി സാധിക എത്തുകയായിരുന്നു. അത്ര ദാരിദ്ര്യം ആണ് അവസ്ഥ എങ്കില്‍ എനിക്ക് ഒന്നും ചെയ്യാനില്ല ബ്രോ എന്നായിരുന്നു സാധികയുടെ മറുപടി. ഇതെന്താ പാമ്പിനെ പോലെ ഇടയ്ക്ക് ഇടയ്ക്ക് നാക്ക് പുറത്തേക്ക് ഇടുന്നത്. ആ മാസ് ലുക്ക് പോകും എന്നായിരുന്നു മറ്റൊരു കമന്റ് . കാരണം അയാം ദ കോബ്ര എന്നാണ് ഇതിന് സാധിക നല്‍കിയ മറുപടി. ആദ്യമായിട്ടാണ് സാരിയ്ക്ക് ബെല്‍റ്റ് കാണുന്നത് എന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്.

അതേസമയം ഇതാദ്യമായിട്ടല്ല സാധികയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും അശ്ലീല ചുവയുള്ള പ്രതികരണങ്ങള്‍ ലഭിക്കുന്നത്. നേരത്തെ തന്റെ ചിത്രങ്ങള്‍ക്ക് അശ്ലീല കമന്റുമായി എത്തുന്നവര്‍ക്ക് സാധിക നല്‍കിയ മറുപടി കയ്യടി നേടിയിരുന്നു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു സാധികയുടെ പ്രതികരണം. പിന്നാലെ നിരവധി പേരാണ് സാധികയ്ക്ക് പിന്തുണയുമായി എത്തിയത്.

''നിങ്ങള്‍ എന്റെ ചിത്രം നോക്കി സ്വയംഭോഗം ചെയ്യുകയും നിങ്ങളുടെ ഊര്‍ജ്ജം നഷ്ടപ്പെടുത്തുകയും ചെയ്യുന്നുണ്ടെങ്കില്‍, എനിക്കതില്‍ ഒന്നും ചെയ്യാനില്ല. പക്ഷെ നിങ്ങള്‍ അനാവശ്യ കമന്റിടുകയോ എന്റെ ഇന്‍ബോക്സിലേക്ക് വേണ്ടാത്തത് അയക്കുകയും ചെയ്താല്‍ നിങ്ങളെ റിമൂവ് ചെയ്യാനും ബ്ലോക്ക് ചെയ്യാനും ഒരു നിമിഷം പോലും ഞാന്‍ വൈകില്ല'' എന്നായിരുന്നു അന്ന് സാധിക പറഞ്ഞത്.

Sadhika Venugopal

നട്ടെല്ലുള്ളവരെ പോലെ പെരുമാറണമെന്നും അത്തരക്കാരോടായി സാധിക പറഞ്ഞു. നിങ്ങള്‍ക്ക് എന്തെങ്കിലുമോ ആരെയെങ്കിലുമോ കണ്ട് സ്വയം തൃപ്തിപ്പെടുത്തണമെങ്കില്‍ ആയിക്കോളൂ. അത് നിങ്ങളുടെ ജീവിതം. പക്ഷെ അത് സ്വകാര്യമായി വെക്കണം, പരസ്യമായി ചെയ്യരുതെന്നും സാധിക താക്കീത് നല്‍കിക്കൊണ്ട് പറഞ്ഞു. കമന്റ് ചെയ്യാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. നിങ്ങളുടെ രീതിയനുസരിച്ച് വിമര്‍ശിക്കുകയും ചെയ്യാം. പക്ഷെ ബഹുമാനം വേണം. ഞാനും വികാരങ്ങളുള്ള മനുഷ്യനാണ്, സ്ത്രീയാണ്. നിങ്ങളും ജനിച്ചത് ഒരു സ്ത്രീയ്ക്കാണ്. അതിനാല്‍ ബഹുമാനിക്കാന്‍ പഠിക്കണമെന്നും സാധിക പറഞ്ഞു.

കൂടാതെ ഞാന്‍ ഫോളേവേഴ്സിന് കൂട്ടാനല്ല ഇവിടെ നില്‍ക്കുന്നത്. എണ്ണത്തേക്കാള്‍ നിലവാരത്തിനാണ് ഞാന്‍ പ്രാധാന്യം നല്‍കുന്നതെന്നും സാധിക വ്യ്രകതമാക്കിയിരുന്നു. നേരത്തെ അടുത്ത സുഹൃത്തും നടിയുമായി വൈഗയ്ക്കൊപ്പമുള്ള ചിത്രത്തില്‍ തുണിയഴിക്കാന്‍ ആവശ്യപ്പെട്ടെത്തിയ ഒരാള്‍ക്ക് സാധിക നല്‍കിയ മറുപടിയും കയ്യടി നേടിയിരുന്നു. ''പരസ്യമായി ഫോട്ടോ കാണുമ്പോള്‍ ഇതൊക്കെ ആണ് അവസ്ഥ എങ്കില്‍ കേരളത്തില്‍ പീഡനം കൂടുന്നതില്‍ അതിശയമില്ല. സ്വന്തം അമ്മയും പെങ്ങളുമൊക്കെ എങ്ങനെ ആ വീട്ടില്‍ ഇവരെ ഒക്കെ വിശ്വസിച്ചു ഉറങ്ങുവോ ആവോ. ദൈവം തുണ. എന്നായിരുന്നു സാധിക നല്‍കിയ മറുപടി.

More from Filmibeat

Read more about: sadhika venugopal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X