എന്തൊക്കയോ കാണിച്ചുകൂട്ടുന്നു, തെലുങ്കന്മാര്‍ വിളിക്കുമെന്ന് കരുതിയാകും! വായടപ്പിച്ച് സാധികയുടെ മറുപടി
താര ജീവിതത്തില്‍ മാറ്റി നിര്‍ത്താന്‍ സാധിക്കാത്ത ഒന്നാണ് സോഷ്യല്‍ മീഡിയ. ഇന്നത്തെ കാലത്ത് അവസരങ്ങള്‍ ലഭിക്കുന്നതിലടക്കം സോഷ്യല്‍ മീഡിയയ്ക്കുള്ള പങ്ക് വളരെ വലുതാണ്. തങ്ങളുടെ കഴിവുകളും ഇഷ്ടങ്ങളും വിശേഷങ്ങളുമൊക്കെ ആരാധകരുമായി പങ്കുവെക്കാനായാണ് താരങ്ങള്‍ സോഷ്യല്‍ മീഡിയയിലെത്തുന്നത്. സിനിമയിലും സീരിയലുകളിലും അഭിനയിച്ചാല്‍ കിട്ടുന്നതിലും സ്വീകാര്യതയും സ്‌നേഹവുമൊക്കെ ചിലപ്പോഴൊക്ക സോഷ്യല്‍ മീഡിയ താരങ്ങള്‍ക്ക് നല്‍കാറുണ്ട്.
സോഷ്യല്‍ മീഡിയ മുന്നോട്ട് വെക്കുന്ന സാധ്യതകളും സൗകര്യങ്ങളും ഒരുപാടാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും നേരിടേണ്ടി വരുന്ന പ്രതിസന്ധികളും വളരെ കൂടുതലാണ്. പ്രത്യേകിച്ചും നടിമാര്‍ക്ക്. താരങ്ങള്‍ പങ്കുവെക്കുന്ന ചിത്രങ്ങളിലേയും വീഡിയോകൡലേയും വസ്ത്രത്തിന്റെ അളവ് മുതല്‍ പറഞ്ഞ വാക്കിലെ ധ്വനി വരെ അളക്കാന്‍ തയ്യാറായവര്‍ സോഷ്യല്‍ മീഡിയയിലുണ്ട്.

എന്ത് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താലും അശ്ലീല കമന്റുമായി എത്തുന്നവരും വിധിക്കലുകള്‍ നടപ്പിലാകുന്നവരുമൊക്കെ സുലഭമാണ്. ഇപ്പോഴിതാ അത്തരത്തില്‍ ഒരാള്‍ക്ക് നടി സാധിക നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്. താരം പങ്കുവച്ച വീഡിയോയ്ക്ക് മോശം കമന്റുമായി ഒരാള്‍ എത്തിയപ്പോഴാണ് സാധിക ചുട്ട മറുപടി നല്‍കിയത്. താരത്തിന്റെ മറുപടിയ്ക്ക് ആരാധകര്‍ കയ്യടിക്കുകയാണ്.
തന്റെ ഹോട്ട് ലുക്കിലുള്ള കിടിലന്‍ വീഡിയോ സാധിക പങ്കുവച്ചിരുന്നു. ഇതിനൊരാള്‍ കമന്റ് ചെയ്തത് താരം അവസരത്തിന് വേണ്ടി എന്തൊക്കയോ കാണിച്ചു കൂട്ടുകയാണ് എന്നായിരുന്നു. 'എന്തൊക്കെയോ കാണിച്ചുകൂട്ടുന്നുണ്ട്. തെലുങ്കന്മാര്‍ സിനിമയിലേക്ക് വിളിക്കുമെന്ന് കരുതിയാകും. ഹോ എഹെഡ്...' എന്നാണ് കമന്റ്. പിന്നാലെ അയാളുടെ വായടപ്പിക്കുന്ന മറുപടിയുമായി സാധിക എത്തി.
ഒന്നുല്ലേലും ഇതൊക്കെ ചെയ്യാനുള്ള നട്ടെല്ല് ഉണ്ടല്ലോ. അല്ലാതെ എന്തെങ്കിലും പറയണമെങ്കിലും ചെയ്യണമെങ്കിലും മറ്റുചിലരെ പോലെ മാസ്‌കിന്റെ ആവശ്യമില്ലല്ലോ. ഗോ എഹെഡ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നായിരുന്നു സാധികയുടെ മറുപടി. താരത്തിന്റെ മറുപടിയ്ക്ക് ആരാധകര്‍ കയ്യടിക്കുകയാണ്. കഴിഞ്ഞ ദിവസവും സമാനമായ രീതിയില്‍ സാധിക നല്‍കിയ മറുപടി ശ്രദ്ധിക്കപ്പെട്ടിരുന്നു. താരം പങ്കുവച്ച മേക്കപ്പ് വീഡിയോയിലായിരുന്നു ഒരാള്‍ കമന്റുമായി എത്തിയത്.

ഇത്തിരി തൊലി വെളുത്തതാണെന്നുള്ള അഹങ്കാരം ഉണ്ടല്ലേ എന്നായിരുന്നു ഒരു കമന്റ്. ഉടനെ സാധിക മറുപടിയുമായി എത്തി. തൊലി വെളുത്തതാണെന്ന് ചേട്ടന് തോന്നുന്നെങ്കില്‍ ചേട്ടന്റെ കണ്ണിന്റെ നന്മയും സൗന്ദര്യവും ആണ്. നന്ദി എന്നായിരുന്നു താരം നല്‍കിയ മറുപടി. വളരെ മോശം ആണ് ഇങ്ങനെ വീഡിയോ എടുത്തു കാണിക്കുന്നത്? എന്താ ഉദ്ദേശം മനസിലായില്ല എന്നായിരുന്നു മറ്റൊരു കമന്റ്. ഇതിന് സാധിക നല്‍കിയ മറുപടി, പ്രൊമോഷന്‍ ആണ് സഹോദരാ, നാട്ടുകാരെ കാണിക്കല്‍ തന്നെ ആണ് ഉദ്ദേശം. താല്‍പര്യം ഉണ്ടെങ്കില്‍ മാത്രം കണ്ടാല്‍ മതി എന്നായിരുന്നു.
ടെലിവിഷനിലും സിനിമയിലും സാന്നിധ്യം അറിയിച്ച നടിയാണ് സാധിക. പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയാകുന്നത്. പൊറിഞ്ചു മറിയം ജോസ്, ആറാട്ട്, മോണ്‍സ്റ്റര്‍, ഫോറന്‍സിക് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് സാധിക. താരത്തിന്റെ റീലുകളും ഫോട്ടോഷൂട്ടുകളുമൊക്കെ ശ്രദ്ധ നേടാറുണ്ട്.


Click it and Unblock the Notifications











