എന്തെങ്കിലും പ്രതീക്ഷിച്ച് എന്റെ പ്രൊഫൈലിലേക്ക് വരരുത്, മാന്യത കാണിക്കണം! തുറന്നടിച്ച് സാധിക വേണുഗോപാല്‍

കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് സാധിക വേണുഗോപാല്‍. നിരവധി സിനിമകളിലും പരമ്പരകളിലും അഭിനയിച്ചിട്ടുള്ള സാധികയെ മലയാളികള്‍ അടുത്തറിയുന്നത് സീരിയലുകളിലൂടെയാണ്. മലയാളത്തിലെ ഹിറ്റ് പരമ്പരകളുടെ ഭാഗമായിട്ടുണ്ട് സാധിക. സ്റ്റാര്‍ മാജിക്കിലേയും നിറ സാന്നിധ്യമായി സാധികയുണ്ട്. അഭിനയത്തിന് പുറമെ മോഡലിംഗിലും അതിയായ താല്‍പര്യമുള്ള സാധിക സോഷ്യല്‍ മീഡിയയിലേയും താരമാണ്.

സാധികയുടെ റീലുകളും ഫോട്ടോഷൂട്ടുകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ മിക്ക താരങ്ങള്‍ക്കും അനുഭവിക്കേണ്ടി വരാറുള്ളത് പോലെ, സദാചാരവാദികളേയും അശ്ലീല കമന്റുകളേയുമൊക്കെ സാധികയും നേരിടാറുണ്ട്. ഇതിനിടെ ഇപ്പോഴിതാ സാധിക പങ്കുവച്ചൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

Sadhika Venugopal

തന്റെ ഫോളോവേഴ്‌സിനുള്ളതാണ് സാധികയുടെ കുറിപ്പ്. തന്റെ പേജിലേക്ക് മറ്റെന്തെങ്കിലും ലക്ഷ്യം മനസില്‍ വച്ച് വരേണ്ടതില്ല എന്നാണ് സാധിക പറയുന്നത്. താന്‍ നല്‍കുന്ന ലൈക്കോ മറുപടിയോ കണ്ട് തന്നെ അളക്കേണ്ടതില്ലെന്നും സാധിക കുറിപ്പിലൂടെ പറയുന്നു.

''എന്നും സിമ്പിളായിരിക്കാനാണ്, ഞാനായിരിക്കാനാണ് ഇഷ്ടം. പൂര്‍ണതയില്ലായ്മയില്‍ ഒരു സൗന്ദര്യമുണ്ട്. അത് ഞാന്‍ ഇഷ്ടപ്പെടുന്നു. നിങ്ങളുടെ ആവശ്യങ്ങളെയോ ചിന്തകളെയോ തൃപ്തിപ്പെടുത്താനല്ല ഞാനിവിടെ നില്‍ക്കുന്നത്. ഞാന്‍ എന്ത് ചെയ്യുന്നുണ്ടെങ്കിലും അത് എന്റെ സന്തോഷത്തിന് വേണ്ടിയുള്ളതാണ്. അതിനാല്‍ എന്തെങ്കിലും പ്രതീക്ഷിച്ച് എന്റെ പ്രൊഫൈലിലേക്ക് വരരുത്. ഏത് സമയത്തും എന്നെ അണ്‍ഫോളോ ചെയ്യാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ട്'' സാധിക പറയുന്നു.

ഞാനൊരു സോഷ്യല്‍ മീഡിയ മാനിയാക്ക് അല്ല. ലൈക്കുകളെ എണ്ണം, കമന്റുകളും, ഫോളോവേഴ്‌സിന്റെ എണ്ണവും ഒന്നും എന്നെ ആവേശം കൊള്ളിക്കാറില്ല. അത് മനസിലാക്കി പെരുമാറുക. അല്ലെങ്കില്‍ അനാവശ്യ കമന്റുകളും ഫോളേവേഴ്‌സിനേയും എന്റെ അക്കൗണ്ടില്‍ നിന്നും റിമൂവ് ചെയ്യാന്‍ ഞാന്‍ നിര്‍ബന്ധിതയാകുമെന്നും സാധിക പറയുന്നു.

ഞാന്‍ നിങ്ങളുടെ കമന്റുകളോടും ലൈക്കുകളോടും മെസേജുകളോടും നന്ദി പറയാറുണ്ട്. അതിനര്‍ത്ഥം ഞാനത് ആസ്വദിക്കുന്നു എന്നല്ല. നിങ്ങള്‍ എനിക്ക് വേണ്ടി മാറ്റിവച്ച സമയവും അധ്വാനവും മാനിക്കാനുള്ള എന്റെ വഴിയാണത്. ലൈക്ക് ചെയ്യുന്നതിന് മുമ്പ് എല്ലാ കമന്റും വായിച്ച് നോക്കാനുള്ള സമയം എനിക്കില്ല. റീപോസ്റ്റ് ചെയ്യും മുമ്പ് നിങ്ങളുടെ പ്രൊഫൈല്‍ നോക്കാനുമില്ലെന്നും താരം പറയുന്നു.

Sadhika Venugopal

അതിനാല്‍ അഡള്‍ട്ട് പ്രൊഫൈലുകളോടും ഫ്‌ളാറ്ററിഗ് കമന്റുകളോടും എനിക്ക് താല്‍പര്യമുണ്ട് എന്നൊരു ഇമേജ് ക്രിയേറ്റ് ചെയ്യേണ്ടതില്ല. അത് മനസിലാക്കി മാന്യത കാണിക്കണം. നിങ്ങള്‍ എന്തെങ്കിലും അനാവശ്യമായി കണ്ടാല്‍ എന്നെ അറിയിക്കാം. ഞാന്‍ വേണ്ടത് ചെയ്‌തോളാം. ബഹുമാനം നല്‍കുക, ബഹുമാനം നേടുക. നല്ലൊരു ദിവസം ആശംസിക്കുന്നുവെന്ന് പറഞ്ഞാണ് സാധിക കുറിപ്പ് അവസാനിപ്പിക്കുന്നത്.

മോഡലിംഗിലൂടെയാണ് സാധിക ടെലിവിഷനിലേക്കും സിനിമയിലേക്കുമൊക്കെ എത്തുന്നത്. അച്ഛന്‍ ഡി വേണുഗോപാല്‍ സംവിധായകനാണ്. അച്ഛന്‍ സംവിധാനം ചെയ്ത പരസ്യ ചിത്രത്തിലൂടെയാണ് സാധിക ക്യാമറയുടെ മുന്നിലെത്തുന്നത്. പിന്നീട് മോഡലിംഗിലേക്ക് എത്തി.തുടർന്ന് ഹിറ്റ് പരമ്പരകളിലേക്കും സിനിമകളിലേക്കുമൊക്കെ സാധിക എത്തി. അഭിനയത്തില്‍ സജീവമാണെങ്കിലും തനിക്ക് മോഡലിംഗ് ആണ് കൂടുതലിഷ്ടം എന്നാണ് സാധിക പറയുന്നത്. അഭിനയത്തിന് പുറമെ അവതാരകയായും കയ്യടി നേടിയിട്ടുണ്ട് സാധിക.

Read more about: sadhika venugopal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X